Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

കാൽനൂറ്റാണ്ട് കഴിയുമ്പോൾ നീതി തേടി അഭയ ഇപ്പോഴും അലയുന്നു; കേരള കുറ്റാന്വേഷണ പരമ്പരയിൽ ചരിത്രമാകുകയാണ് സിസ്റ്റർ അഭയകേസ്; ഇരുപത്തിയേഴു വര്ഷം പിന്നിടുമ്പോൾ എത്തിനിൽക്കുന്നത് എവിടെയാണ് ... ഒളിഞ്ഞിരിക്കുന്ന സത്യവും ,ന്യായവും...

21 NOVEMBER 2019 05:11 PM IST
മലയാളി വാര്‍ത്ത

കാൽ നൂറ്റാണ്ട് പിന്നിട്ട വിചാരണകൾ.. ഉത്തരം കിട്ടാതെ ചോദ്യചിഹ്നമായി അവശേഷിക്കുന്ന മരണം.. കേരള കുറ്റാന്വേഷണ പരമ്പരയിൽ ചരിത്രമാകുകയാണ് സിസ്റ്റർ അഭയകേസ് .1992 ൽ നടന്ന അഭയയുടെ ദുരൂഹ മരണം, തുടർന്നുള്ള അന്വേഷണം.. ഇരുപത്തിയേഴു വര്ഷം പിന്നിടുമ്പോൾ എത്തിനിൽക്കുന്നത് എവിടെയാണ് ..?

ക്രൈം ബ്രാഞ്ചും കോടതിയും ആത്മഹത്യയെന്നു എഴുതിത്തള്ളിയ സിസ്റ്റർ അഭയയുടെ മരണം സിബിഐ കൊലപാതകമെന്ന് സ്ഥിരീകരിചെങ്കിലും കേസ് ഇന്നും പാതി വഴിയിൽ തന്നെ... അഭയാകേസ് ഇന്നും എങ്ങുമെത്താതെ നിൽക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച , ഇന്നും നിഗൂഢമായി തുടരുന്ന ..ആ അദൃശ്യ കരങ്ങൾ ആരുടേതാണ് ? എന്താണ് അഭയയ്ക്കു സംഭവിച്ചത്..? തെളിവുകളും സാക്ഷിമൊഴികളും ശക്തമായിട്ടും കണ്ണ് മൂടിക്കെട്ടിയ നീതി ദേവത ചെവികൾ കൂടി അടച്ചു പിടിച്ചത് ആർക്കുവേണ്ടിയാണ്..

അഭയയുടെ മരണം മുതൽ സംഭവിച്ച കാര്യങ്ങൾ ദുരൂഹതയുയർത്തുന്നതാണ്.. ആരായിരുന്നു അഭയ.. ദൈവത്തിന്റെ മണവാട്ടിയായി എത്തിയ അവളുടെ ജീവിതം പാതി വഴിയിൽ കശ ക്കിയെറിഞ്ഞവർ ആരാണ്.. ഇന്നും തുടരുന്ന നിയമ പോരാട്ടങ്ങൾ എത്തിച്ചേരാൻ ശ്രമിക്കുന്നതും ഈ ഉത്തരങ്ങളിലേക്കാണ്.

1992 മാർച്ച് 27-നാണു സിസ്റ്റർ അഭയ എന്ന19 വയസ്സുള്ള കന്യാസ്ത്രിയുടെ ജഡം കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺ‌വെന്റ് കിണറിൽ കണ്ടെത്തുന്നത്. മരണത്തെ തുടർന്നുണ്ടായ സംശയം അഭയ ആക്ഷൻ കൌൺസിൽ രൂപീകരണത്തിന് വഴി വെച്ചു .കോട്ടയം നീണ്ടൂര്‍ സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍, അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയില്‍ നിലനിര്‍ത്താനും നിരന്തര സമരം നടത്തി .

തിരുവനന്തപുരത്തെ ചീഫ്‌ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി ഇതിനിടയിൽ കണ്ടെത്തി. ഈ അന്വേഷണ കാലയളവിൽ സംശയാസ്പദമായ നിരവധി സംഭവങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിചത് . സിസ്‌റ്റർ അഭയയുടെ കൊലപാതകക്കേസ്‌ അന്വേഷിച്ച മുൻ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിനെ 2008 നവംബർ 25ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നു. തന്റെ ആത്മഹത്യക്കു കാരണം സിബി ഐ ആണെന്ന് അഗസ്ത്യന്റെ ആത്മഹത്യാ കുറിപ്പ് .
അഭയ യുടെ മരണവുമായി ബന്ധപ്പെട്ട ഇൻക്വസ്‌റ്റ്‌ തയ്യാറാക്കിയ അന്നത്തെ കോട്ടയം വെസ്‌റ്റ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐയായിരുന്നു അഗസ്‌റ്റിൻ യഥാർത്ഥത്തിൽ എന്താണ് അഗസ്റ്റിനെ ആത്മഹത്യാ ചെയ്യാൻ പ്രേരിപ്പിച്ചത്? കുറ്റബോധമോ അതോ ഭയമോ..

അഭയ കൊല്ലപ്പെട്ടതിന്‌ ശേഷം ആദ്യം പയസ്‌ ടെൻത്‌ കോൺവെന്റിലെത്തിയ അഗസ്‌റ്റിൻ കേസ്‌ സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന്‌ ആരോപണം ഉയർന്നു. അഗസ്റ്റിനെ പല തവണ സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന്‌ സി.ബി.ഐ. സംഘം വ്യക്‌തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്‌ക്ക് സമീത്തെ മകന്റെ വീടിന്‌ സമീപം ഞെരമ്പ്‌ മുറിച്ചാണ്‌ അഗസ്‌റ്റിൻ ആത്മഹത്യ ചെയ്‌തത്‌.

സിസ്‌റ്റർ അഭയ മരിച്ച സമയത്ത്‌ കോട്ടയം വെസ്‌റ്റ് പോലീസ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐ. ആയിരുന്നു അഗസ്‌റ്റിൻ. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ വരെ തയ്യാറായിരുന്നു. എന്നാൽ പിന്നീടുള്ള അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ ആരാണ് കാരണക്കാർ?

അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോർട്ട് നൽകാൻ സിബിഐ എസ്പി വി. ത്യാഗരാജൻ ആവശ്യപ്പെട്ടതായി. 1994 ജനുവരി 19 നു സംഘടിപിച്ച പത്രസമ്മേളനത്തിൽ കേസന്വേഷണ ചുമതലയുണ്ടായിരുന്ന വർഗീസ് പി. തോമസ് ആരോപിച്ചു. സർവീസ് ഏഴുവർഷം ബാക്കിയുള്ളപ്പോൾ സിബിഐ ജോലി രാജിവച്ചായിരുന്നു പത്രസമ്മേളനം. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സിബിഐയെ ഏൽപ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വർഗീസ് പി. തോമസ് ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും ഇത്രയും വലിയ വെളിപ്പെടുത്താൽ ഉണ്ടായിട്ടും 25 വര്ഷങ്ങള്ക്കിപ്പുറവും അഭയയ്ക്കു നീതി കിട്ടാതിരിക്കാൻ ആരാണ് ഉത്തരവാദികൾ. ദൈവത്തിന്റെ മണവാട്ടിയായി ,കേവലം 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന അഭയയോട് എന്തായിരുന്നു കൊലപാതകികൾക്കുണ്ടായിരുന്ന വിരോധം..?

ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 ഒക്ടോബറിൽ ഫാ. തോമസ്‌ കോട്ടൂർ, ഫാ. ജോസ്‌ പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്യുകയുണ്ടായി. അഭയ താമസിച്ചിരുന്ന പയസ്‌ ടെൻത്‌ കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്.

അറസ്‌റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19നു, കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി. സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക്‌ വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്ന് സി.ബി.ഐ കണ്ടെത്തി.. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്‌. സിസ്റ്റർ അഭയയെ തലയ്‌ക്ക്‌ ആദ്യം അടിക്കുന്നത്‌ ഫാ. കോട്ടൂരാണെന്ന്‌ സി.ബി.ഐ ആരോപിക്കുന്നു

സിസ്റ്റർ അഭയയെ തലയ്‌ക്കടിക്കാൻ ഫാ. തോമസിന്‌ കൂട്ടുനിന്ന ഫാ. ജോസ്‌ പൂതൃക്കയിലാണ് രണ്ടാം പ്രതി.. കൊലപാതകത്തിൽ ഫാ. കോട്ടൂരിനോടൊപ്പം ഫാ. ജോസ്‌ പൂതൃക്കയിൽ പങ്കാളിയായിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാൻ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി കൂട്ടുനിന്നതായി സിബിഐ സംശയിക്കുന്നു.

സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ്‌ സിസ്റ്റർ സെഫി എന്ന് സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന്‌ സിസ്റ്റർ പ്രേരണ നൽകി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് സിസ്റ്റർ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സിബിഐക്ക്‌ കണ്ടെത്താൻ കഴിഞ്ഞത്. എന്തിനായിരുന്നു ദൈവത്തിന്റെ പ്രതിനിധികൾ എന്നവകാശപെടുന്നവർ ഇത്രയും ക്രൂരമായ കൊലപാതകത്തിനു തയ്യാറായത്.. എന്തായിരുന്നു കേവലം ഒരു മണവാട്ടി മാത്രമായിരുന്ന അഭയയെ കൊല്ലാൻമാത്രം ഇവർക്കുള്ള പകയ്ക് കാരണം..

ഒരു വേള ശക്തമായിരുന്ന സാക്ഷി മൊഴികൾ പിന്നീട് കൂറുമാറാൻ മാത്രം ഇതിനു പിന്നിൽ ഇത്രയും നിഗൂഢമായി പ്രവർത്തിക്കുന്നവർ ആരാണ്.. ഇപ്പോഴും അഭയ കേസിൽ കൂറുമാറ്റം നടന്നുകൊണ്ടേയി രിക്കുന്നു...പുതിയ വെളിപ്പെടുത്തലുകളും.. കേസ് ഇരുപത്തിയേഴു വര്ഷം പിന്നിടുമ്പോൾ മകൾക് നീതി കിട്ടാൻ അലഞ്ഞുകൊണ്ടിരുന്ന ആ മാതാപിതാക്കൾ ഇന്നില്ല..

പക്ഷെ എന്തിനായിരുന്നു നിങ്ങൾ എന്റെ മകളെ കൊന്നു കളഞ്ഞത് എന്ന അവരുടെ മൂർച്ചയേറിയ ചോദ്യങ്ങൾ വേട്ടക്കാരെ പിന്തുടർന്നുകൊണ്ടേയിരിക്കും. സിസ്റ്റർ അഭയ എന്ന 19 വയസുകാരിയെ നിഷ്കരുണം കൊന്നു തള്ളിയ ആ അദൃശ്യ കരങ്ങളിൽ നിയമത്തിന്റെ കുരുക്കു വീഴുന്നതുവരെ... ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കാൻ പ്രതികരണ ശേഷി നഷ്ടപ്പെടാത്ത ഒരു സമൂഹം തലയുയർത്തി നില്കുന്നിടത്തോളം കാലം ഈ ചോദ്യങ്ങൾ അലയടിച്ചുകൊണ്ടിരിക്കും..

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (24 minutes ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (2 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (2 hours ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (2 hours ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (4 hours ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (4 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (4 hours ago)

. പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...  (4 hours ago)

സ്വർണ വിലയിൽ  (5 hours ago)

  കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ...  (5 hours ago)

വി വി രാജേഷിനെ ഫോണില്‍ വിളിച്ച് ആശംസകൾ നേർന്ന് മുഖ്യമന്ത്രി  (5 hours ago)

കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...  (5 hours ago)

മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല  (5 hours ago)

Malayali Vartha Recommends