Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

രോഗികള്‍ക്ക് ഇരുട്ടടിയായി ശ്രീചിത്രയിലെ പുതിയ നടപടിക്രമം, അടുത്തമാസം മുതല്‍ സാമൂഹിക സാമ്പത്തിക സ്ഥിതി വിലയിരുത്തി ചികിത്സസയില്ല

22 NOVEMBER 2019 03:28 PM IST
മലയാളി വാര്‍ത്ത

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ രോഗികളെ സാമൂഹിക സാമ്പത്തിക സ്ഥിതി അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിക്കുന്ന നടപടിക്രമങ്ങളിലും ചികിത്സാ ഇളവിന് അര്‍ഹരായ രോഗികളെ കണ്ടെത്തുന്നതിന് പിന്തുടരുന്ന രീതിയിലും മാറ്റം വരുത്താന്‍ തീരുമാനിച്ചു. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കരട് ശുപാര്‍ശ കൂടി കണക്കിലെടുത്താണ് ഗവേണിംഗ് ബോഡി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പിന്തുടരുന്ന രീതി ഡിസംബര്‍ ഒന്ന് മുതല്‍ ഉണ്ടായിരിക്കുന്നതല്ല. ഇത് രോഗികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആക്ഷേപം.

സംസ്ഥാന സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനി രോഗികളെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ , ചികിത്സാ സൗജന്യം ആവശ്യമില്ലാത്തവര്‍, വിദേശികള്‍ മുതലായവര്‍ ചികിത്സാ ചെലവ് പൂര്‍ണ്ണമായും വഹിക്കണം. ഇവരെ കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുത്തും. മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ്, ഇ്ന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവയുള്ള എപിഎല്‍ കാര്‍ഡ് ഉടമകളും കാറ്റഗറി ഡിയില്‍പ്പെടും. രോഗികളെ വിവിധ കാറ്റഗറികളായി തരംതിരിക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷം വീണ്ടും സാമൂഹിക സാമ്പത്തിക സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ കാറ്റഗറിയില്‍ മാറ്റം വരുത്തും.

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വരുമാനത്തില്‍ നിന്നാണ് ചികിത്സാ നിരക്കില്‍ ഇളവ് നല്‍കേണ്ടത്. ഇതിനായി സര്‍ക്കാരുകളില്‍ നിന്നോ മറ്റ് പദ്ധതികളില്‍ നിന്നോ സാമ്പത്തിക സഹായം ലഭിക്കുന്നില്ല. അതിനാല്‍ എ, ബി വിഭാഗങ്ങളില്‍ ഇളവ് ലഭിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഗവേണിംഗ് ബോഡി നിശ്ചയിക്കുന്നതു പ്രകാരം മാറ്റം വരുന്നതാണ്.ആയുഷ്മാന്‍ ഭാരത് പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കുന്നത് വരെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള രോഗികളെ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരം തിരിക്കും. എ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് ചികിത്സാ ചെലവില്‍ 100 ശതമാനം ഇളവ് നല്‍കും. ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ചികിത്സാ നിരക്കില്‍ 30 ശതമാനം കിഴിവ് ലഭിക്കും.

രോഗികള്‍ ചികിത്സയ്ക്ക് വരുമ്പോള്‍ എല്ലാ രേഖകളും ഹാജരാക്കേണ്ടതാണ്. ചികിത്സാ നിരക്കിലെ ഇളവിനായി നല്‍കുന്ന വിവരങ്ങളുടെ ആധികാരികത ഇന്‍സ്റ്റിറ്റിയൂട്ടിലെ വിജിലന്‍സ് സെല്‍ പരിശോധിച്ച് ഉറപ്പുവരുത്തും.

ഹാജരാക്കേണ്ട രേഖകള്‍

1. ഭവനരഹിതരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം
2. ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിസ്തൃതി വ്യക്തമാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം
3. വിധവാ സര്‍ട്ടിഫിക്കറ്റ് (കുടുംബത്തില്‍ വിധവകള്‍ ഉളളവര്‍)
4. കുടുംബത്തിലുള്ള മാറാരോഗിയുടെ ചികിത്സാ രേഖകള്‍
(ബുദ്ധിമാന്ദ്യമുള്ള വ്യക്തി/വികലാംഗര്‍/ക്യാന്‍സര്‍ രോഗി/എച്ച്‌ഐവി ബാധിതര്‍/
ഡയാലിസിസിന് വിധേയരാകുന്നവര്‍/കിടപ്പുരോഗികള്‍)
5. പട്ടികജാതിവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റും കുടുംബത്തില്‍ സ്ഥിര വരുമാനം ഉളളവര്‍ ഇല്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖയും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends