വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബാലരാമപുരത്ത് കട്ടച്ചല്‍കുഴി തിരണിവിള വീട്ടില്‍ ഓമനയെ(65) ആണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.
ഒറ്റക്കു താമസിച്ചിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഓമന ഇന്നലെ വൈകിട്ട് 5.30 വരെയും അയല്‍ക്കാരോട് സംസാരിച്ചിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു. സര്‍വിസ് വയറില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതാകാം തീപിടിത്തതിന് കാരണമായതെന്ന് ബാലരാമപുരം പൊലീസ് കരുതുന്നു. ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂയെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























