Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

23 SEPTEMBER 2026 06:14 PM IST
മലയാളി വാര്‍ത്ത

ടെക്നോപാര്‍ക്കിലെ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് വ്യവസായ-വാണിജ്യ-ഐടി -എഐ-സ്റ്റാര്‍ട്ടപ്പ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്ക് ഫേസ് 1 ലെ കല്ലായി ബില്‍ഡിംഗിലാണ് പുതിയ ഓഫീസ്. കേരളത്തിലെ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ അടുത്ത ഘട്ടത്തിനാണ് പുതിയ ഓഫീസിലൂടെ തുടക്കം കുറിക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ഇന്‍ഷുറന്‍സ്, റിസ്ക് മാനേജ്മെന്‍റ് , ബിസിനസ് ശേഷി എന്നിവ സമഗ്രമായി സംയോജിപ്പിച്ച് സംരംഭങ്ങള്‍ക്കായി ഒരു ആഗോള ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് പ്ലേസ് കെട്ടിപ്പടുക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന് ഇത് കരുത്തേകും. ഉദ്ഘാടനത്തിന് ശേഷം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രോംപ്റ്റ്ടെക് ജീവനക്കാരുമായി സംവദിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ്, പ്രോംപ്റ്റ്ടെക് ഗ്ലോബല്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എബി എബ്രഹാം, മറ്റ് വിശിഷ്ടാതിഥികള്‍, കമ്പനി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പ്രവര്‍ത്തനത്തില്‍ കേരളത്തിനുള്ള പങ്കിനേയും ഇവിടെ കമ്പനി കെട്ടിപ്പടുത്ത മികച്ച തൊഴില്‍ശേഷിയെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ വളര്‍ച്ചയെന്ന് എബി എബ്രഹാം പറഞ്ഞു. കൂടുതല്‍ വളരാനും അന്താരാഷ്ട്ര വിപണികളില്‍ കമ്പനി നല്കുന്ന സേവനങ്ങള്‍ ശക്തിപ്പെടുത്താനും പുതിയ ഓഫീസ് സഹായകമാകും. പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലും ടെക്നോപാര്‍ക്ക് സുപ്രധാന പങ്ക് വഹിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിലെ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ കേരളത്തിന്‍റെ പങ്ക് വര്‍ധിപ്പിക്കാന്‍ ഈ വിപുലീകരണത്തിലൂടെ സാധിക്കും.

ഇന്‍ഷുറന്‍സ്, റിസ്ക് മാനേജ്മെന്‍റ്, ടാലന്‍റ് ആന്‍ഡ് വര്‍ക്ക്ഫോഴ്സ് സൊല്യൂഷനുകള്‍, ബിസിനസ് പ്രോസസുകള്‍, സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് പ്രോംപ്റ്റ്ടെക് ഗ്ലോബല്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യാധിഷ്ഠിത ഇന്‍ഷുറന്‍സ്-റിസ്ക് സേവനങ്ങള്‍ നല്കുന്ന പ്രോംപ്റ്റ്ടെക് ഇന്‍ഷുറന്‍സ്, വര്‍ക്ക്ഫോഴ്സ്, കാപ്പബിലിറ്റി-ആസ്-എ-സര്‍വീസ് സൊല്യൂഷനുകള്‍ നല്‍കുന്ന 'പ്രോംപ്റ്റ്ടെക് കണക്ട്' എന്നിവ ഇതിന്‍റെ ഭാഗമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (37 minutes ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (38 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (45 minutes ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (48 minutes ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (50 minutes ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (1 hour ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (1 hour ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (1 hour ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (1 hour ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (1 hour ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (1 hour ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (1 hour ago)

പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...  (1 hour ago)

Malayali Vartha Recommends