ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ. യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ വ്യക്തമാക്കി. ഭക്തർ തിരുവാഭരണമായി സ്വർണം മാത്രമല്ല സമർപ്പിക്കുന്നതെന്നും കമ്മിഷണർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദീകരണം ദേവസ്വം കമ്മിഷണർക്ക് കൈമാറുകയും ചെയ്തു.
തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെ സ്വർണക്കിരീടം കാണാതായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തിരുവാഭരണ കമ്മിഷണറുടെ വിശദീകരണമുള്ളത്. യഥാർഥ കിരീടവും ഫാൻസി കിരീടങ്ങളും സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണമുള്ളത്. 55.72 പവൻ തൂക്കമുള്ള സ്വർണ കിരീടം 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരാണ് ശബരിമലയിൽ സമർപ്പിച്ചത്.
"https://www.facebook.com/Malayalivartha
























