പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി.. ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം.. പകരം..അന്വേഷണം തുടങ്ങി..

നടുക്കുന്ന മറ്റൊരു ക്രൂരമായ വാർത്തയാണ് പുറത്തു വരുന്നത് . ഷാർജയിൽ പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. കർണാടകയിലെ ഉഡുപ്പി സ്വദേശിയായ ആൽവിൻ പ്രകാശ് കുന്ദർ ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്നുകാട്ടി കുടുംബം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇയാളുടെ ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം പറയുന്നു.14 വർഷമായി ഷാർജാ വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്നു പ്രകാശ്.
ഭാര്യയും ഉഡുപ്പി സ്വദേശിയുമായ ടീന ഇവിടെ സ്‌കൂൾ അദ്ധ്യാപികയായും പ്രവർത്തിക്കുകയായിരുന്നു. മകൻ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്.ഒമാനിലേയ്ക്ക് പോകുന്ന വഴിയിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ആൽവിന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് സഹോദരൻ അനിൽ പ്രശാന്ത് കുന്ദർ പറഞ്ഞു. രണ്ട് കവറുകളിലായി ഒൻപത് കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു ഇത്. ടീനയെക്കുറിച്ചും മകനെക്കുറിച്ചും വിവരമില്ല. ഇവർ ഇന്ത്യയിലേയ്ക്ക് പോയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
ജൂലായ് 20ന് പ്രകാശിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാൻ സാധിച്ചില്ലെന്നും തനിക്ക് സുഖമാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ സന്ദേശം ലഭിച്ചതായും അനിൽ പറഞ്ഞു.പകരം "താൻ സുരക്ഷിതനാണ്" എന്നൊരു സന്ദേശം മാത്രമാണ് ലഭിച്ചത്.ഫോൺ സന്ദേശമാണ് കുടുംബാംഗങ്ങളിൽ സംശയമുണ്ടാകാൻ കാരണമായത്. പ്രകാശ് ടെക്‌സ്റ്റ് മെസേജ് അയക്കാറില്ലെന്നും സാധാരണയായി ശബ്ദ സന്ദേശമാണ്
https://www.facebook.com/Malayalivartha


























