അഫ്ഗാന്‍ സേനയ്ക്കു മുമ്പില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും... മതംമാറി ഇസ്ലാമിലെത്തിയ ബെക്‌സനെ നിമിഷ വിവാഹം കഴിച്ച് എത്തിപ്പെട്ടത് ഐ എസ്സിൽ ...ഇപ്പോൾ ഐഎസില്‍ നിന്ന് മടങ്ങാനാഗ്രഹിച്ച് നിമിഷയും കുടുംബവും

അഫ്ഗാന്‍ സേനയ്ക്കു മുമ്പില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും... മതംമാറി ഇസ്ലാമിലെത്തിയ ബെക്‌സനെ നിമിഷ വിവാഹം കഴിച്ച് എത്തിപ്പെട്ടത് ഐ എസ്സിൽ ...ഇപ്പോൾ ഐഎസില്‍ നിന്ന് മടങ്ങാനാഗ്രഹിച്ച് നിമിഷയും കുടുംബവും
കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹംകഴിച്ചത്. തുടര്‍ന്ന് ഇരുവരും ഇസ്ലാം മതം സ്വീകരിക്കുകയും ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് പോവുകയുമായിരുന്നു
ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. കീഴടങ്ങിയവരുടെ കൂട്ടത്തില്‍ മകളുണ്ടെന്ന് ബിന്ദു അറിയിച്ചു. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്.
നിമിഷ ഇസ്ലാമിലേക്ക് മതം മാറിയത് കൂട്ടുകാരുടെ സ്വാധീനത്താലാണെന്ന് പൊലീസ് വ്യക്തമാക്കി. തലസ്ഥാനത്തുവച്ചാണ് മതംമാറ്റ ചടങ്ങുകൾ യുവതി പൂർത്തിയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മൂന്നുവർഷം മുമ്പ് സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണ് നിമിഷ മതം മാറിയത്. ഇസ്സാമിൽ ആകൃഷ്ടരായതിനാലാണ് നിമിഷ മതം മാറിയതെന്നും ഇതിന് പിന്നിൽ സഹപാഠികളുടെ സ്വാധീനമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി
അന്നത്തെ കാസര്‍കോട് ജില്ലാ പൊലീസ് സൂപ്രണ്ട് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. പഠനത്തിൽ മിടുക്കിയാണെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ തീവ്രവാദ ബന്ധമുണ്ടെന്നു തെളിയിക്കുന്ന മറുപടിയായിരുന്നു നിമിഷയിൽ നിന്നും ലഭിച്ചത്. സ്പെഷൽ ബ്രാഞ്ച് സിഐ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ട നിമിഷ തനിക്ക് ഭഗവത് ഗീതയെക്കാളും ബൈബിളിനേക്കാളും ഖുർആൻ പ്രബോധനങ്ങളോടാണ് താത്പര്യമെന്ന് വ്യക്തമാക്കുകയുണ്ടായി.
കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായിരുന്നു .ഇയാള്‍ കേരള നദ്വത്തുല്‍ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് നദ്വത്തുല്‍ മുജാഹിദീന്റെ യോഗങ്ങളിൽ സ്ഥിരമായി പങ്കെടുത്ത് ഇസ്ലാം വിശ്വാസം ഊട്ടിയുറപ്പിച്ചു.
കോളജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളും നദ്വത്തുല്‍ മുജാഹിദീന്റെ സജീവപ്രവര്‍ത്തകരുമായ ആയിശ, മറിയ എന്നിവര്‍ വഴിയാണ് ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും. വെറും നാലു ദിവസത്തെ പരിചയം വെച്ചാണ് അവര്‍ വിവാഹിതരായതെന്നാണ് സൂചന.ബെക്‌സന്‍ വിന്‍സെന്റ് ക്രിസ്തുമതത്തിൽനിന്നും മതം മാറിയാണ് ഇസ്ലാമിൽ ചേർന്നത്
തുടർന്ന് നിമിഷയെ കാണാനില്ലെന്നും പറഞ്ഞ് ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ, നിമിഷ ഫാത്തിമ ബുർഖ ധരിച്ചിരുന്നുവെന്ന് അമ്മ ബിന്ദു പറയുന്നു.
പ്രായപൂർത്തിയായ പെൺകുട്ടി ഭർത്താവിനൊപ്പം പോകാൻ താത്പര്യം പറഞ്ഞപ്പോൾ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം െവച്ചാണ് അവർ വിവാഹിതരായതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടുകാർക്കു നൽകിയ സൂചന
ഇപ്പോൾ വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ഒരു ചിത്രത്തില്‍ നിന്ന് മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞെന്നും മുഖം മറച്ചിരിക്കുന്നതിനാല്‍ മകളെ തിരിച്ചറിയാനായില്ലെന്നും ആറ്റുകാൽ സ്വദേശിയായ 'അമ്മ ബിന്ദു പറഞ്ഞു. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭര്‍ത്താവ് ഈസയും സംസാരിച്ചിരുന്നുവെന്നും ബിന്ദു പറഞ്ഞു.
നാഗര്‍ഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കള്‍ക്ക് മുമ്പ് ലഭിച്ച വിവരം. ഇവരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിന്ദു. കാസര്‍കോട് നിന്ന് കാണാതായവര്‍ക്കൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയും ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയുമായ നിമിഷ എന്ന ഫാത്തിമയും അപ്രത്യക്ഷയായത്.
കേരളത്തിൽ നിന്നും ഐസീസിലേക്കു പോയ സംഘം ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തിയതായി എമിഗ്രേഷൻ രേഖകൾ വഴി രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായിട്ടുണ്ട്. പാസ്പ്പോർട്ട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെയാണ് ഇവർ ടെഹ്റാനിൽ ഇറങ്ങിയത്.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി വിവിധ ഗൾഫ് രാജ്യങ്ങളിലൂടെ മൂന്നോ നാലോ സംഘങ്ങളായാണ് ഇവർ ടെഹ്റാനിലെത്തിയത്. ടെഹ്റാനിൽ നിന്നും ഇറാൻ സേനയുടെ കണ്ണുവെട്ടിച്ച് ഇസ്ലാമിക്ക് സ്റ്റേറ്റ്സ് എന്നറിയപ്പെടുന്ന സിറിയയിലെത്തി എന്നാണു അന്വേഷണ സംഘം കരുതുന്നത്
https://www.facebook.com/Malayalivartha

























