പയ്യോളിയിലെ യു.പി സ്‌കൂളിലെ എട്ട് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

പയ്യോളി കോടിക്കല്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍. എട്ട് വിദ്യാര്‍ഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളിനുസമീപത്തെ കടയില്‍ നിന്ന് മിഠായി കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടനെ ഇവരെ പെരുമാള്‍ പുരത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആറാം ക്ലാസില്‍ പഠിക്കുന്നവരാണ് കുട്ടികള്‍. ആറ് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സ്‌കൂളിന് സമീപത്തെ കടകളില്‍ പരിശോധന നടത്തി.
https://www.facebook.com/Malayalivartha

























