തിരുവനന്തപുരത്ത് പി.എം.ജിയില്‍ വീട്ടില്‍ തീപിടിത്തം... പി.എം.ജി.ക്കു സമീപം വികാസ് ലെയ്നിലെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി, ഇന്നലെ രാത്രി വീട്ടിനുള്ളില്‍ തീയും പുകയും ഉയരുന്നതുകണ്ട് പരിസരവാസികളാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിച്ചത്

തിരുവനന്തപുരത്ത് പി.എം.ജിയില്‍ വീട്ടില്‍ തീപിടിത്തം. പി.എം.ജി.ക്കു സമീപം വികാസ് ലെയ്നിലെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി വീട്ടിനുള്ളില്‍ തീയും പുകയും ഉയരുന്നതുകണ്ട് പരിസരവാസികളാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിച്ചത്. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വൈദ്യുതി ബോര്‍ഡിലെ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ എ.ജയലത സ്റ്റാന്‍ലി ജോസും ഭര്‍ത്താവുമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ മുകള്‍നിലയില്‍ പിന്‍വശത്തുള്ള കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ വീടിന്റെ വാതില്‍ പൊളിച്ചാണ് ഉള്ളില്‍ കടന്നത്. തീപിടിച്ച മുറിയും അകത്തുനിന്നു പൂട്ടിയിരുന്നു.
ജനാലവഴി വെള്ളം ചീറ്റിയശേഷം കിടപ്പുമുറിയുടെ കതക് പൊളിച്ചാണ് ഉള്ളില്‍ കടന്നത്. കട്ടിലില്‍ കമഴ്ന്നുകിടന്ന നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലായിരുന്നില്ല. പൂര്‍ണമായും കരിഞ്ഞിരുന്നു. അകത്തെ മുറികള്‍ പലതും പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളില്‍ മറ്റാരെങ്കിലും അകപ്പെട്ടിട്ടുേണ്ടായെന്ന സംശയത്തിലായിരുന്നു പോലീസ്. വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ അഗ്‌നിരക്ഷാസേനയുടെ ടോര്‍ച്ചുകള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്.
https://www.facebook.com/Malayalivartha

























