അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്... അഞ്ചുദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍. 27 ഞായറാഴ്ചയാണ്. 26 നാലാം ശനിയാഴ്ച ആയതിനാല്‍ അന്നും ബാങ്ക് അവധിയാണ്.
ചുരുക്കത്തില്‍ വരുന്ന ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നതാണ്. അതിനാല്‍ സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാനായി ഇടപാടുകള്‍ വരും ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അവധി ദിവസങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസ്സമുണ്ടാകില്ല.
ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സെപ്റ്റംബര്‍ 11നും യുഎഫ്ബിയു പണിമുടക്ക് നടത്തിയിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ത്രിദിന പണിമുടക്കിന് യുഎഫ്ബിയു ആഹ്വാനം ചെയ്തത്. സെപ്റ്റംബര്‍ 26നാണ് ഈ ആഴ്ച അവസാനമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
"
https://www.facebook.com/Malayalivartha

























