വടകരയില്‍ ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞു

വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടാങ്കര്‍ മറിഞ്ഞത്. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നുണ്ടെന്നാണ് വിവരം. ചോര്‍ച്ചയടക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
വടകരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും ഫയര്‍ യൂണിറ്റുകളെത്തി. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.
https://www.facebook.com/Malayalivartha

























