അരമണിക്കൂറോളം മുള്‍മുനയില്‍ സന്നിധാനം, വലിയ നടപ്പന്തലില്‍ തടയാന്‍ കര്‍മസമിതി പ്രവര്‍ത്തകര്‍.. സംരക്ഷണവലയവുമായി പൊലീസ്!! പോലീസിനെ കണ്ണുവെട്ടിച്ച് യുവതി മരക്കൂട്ടം കടന്നെത്തിയെന്ന അഭ്യൂഹങ്ങൾക്കൊടുവിൽ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്

ശബരീശ ദര്‍ശനത്തിന് ഭക്ത ലക്ഷങ്ങള്‍ ഒഴുകിയെത്തുകയാണ്. വളരെ ശാന്തമായിരുന്ന ശബരിമല പെട്ടന്നായിരുന്നു ഭീതി നിറച്ച സന്നിധാനമായി മാറിയത്. കഴിഞ്ഞ ദിവസം ശബരീശ ദർശനം നടത്തിനായി ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും എത്തിയതോടെയായിരുന്നു കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്. തൃപ്തി ദേശായി തിരികെ മടങ്ങി പോകേണ്ടി വന്നെങ്കിലും ശബരിമല ദര്‍ശനം നടത്താന്‍ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകുപൊടി ആക്രമണം ഉണ്ടായിരുന്നു. ശബരിമല ദര്‍ശനം നടത്താനായി എത്തിയ തൃപ്തിദേശായിയുടെ സംഘത്തിനൊപ്പം പോകാനായി എത്തിയ ബിന്ദു അമ്മിണി കമ്മീഷണര്‍ ഓഫീസില്‍ സംരക്ഷണ തേടി എത്തിയപ്പോഴായിരുന്നു സംഭവം. കാറില്‍ നിന്നും ഇറങ്ങൂന്നതിനിടയില്‍ അവിടെ കാത്തു നില്‍ക്കുകയായിരുന്നയാള്‍ ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടി സ്‌പ്രേ ചെയ്യുകയുമായിരുന്നു. കൈ കൊണ്ടു മുഖം മറച്ച് പിന്തിരിഞ്ഞ ബിന്ദു അമ്മിണിയുടെ പിന്നാലെയെത്തി ഇയാള്‍ സ്‌പ്രേ ചെയ്തു. തുടര്‍ന്ന് പോലീസ് ശക്തമായ സുരക്ഷ ഒരുക്കി മറ്റൊരു സ്ഥലത്തേക്ക് ഇവരെ മാറ്റുകയായിരുന്നു. അതേസമയം ദര്‍ശനത്തിനായി ഇന്നലെ വൈകുന്നേരം യുവതി പമ്ബയില്‍ നിന്നും മല ചവിട്ടിയെന്ന് അഭ്യൂഹം പരന്നതോടെ സന്നിധാനത്ത് വീണ്ടും ആശങ്കാജനകമായ നിമിഷങ്ങളായിരുന്നു. സന്നിധാനത്ത് വന്‍ പൊലീസ് സംഘം അണിനിരക്കുകയും കര്‍മസമിതി പ്രവര്‍ത്തകര്‍ തടയാന്‍ ഒരുങ്ങുകയും ചെയ്തു.
എന്നാല്‍, യുവതിയെന്ന് സംശയിക്കപ്പെടുന്ന സ്ത്രീ അടങ്ങിയ സംഘത്തെ പൊലീസ് വലിയ നടപ്പന്തലിന് സമീപത്ത് നിന്നും കണ്ടെത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. സംഘത്തോടൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചതില്‍ നിന്നും 52 വയസുണ്ടെന്ന് ബോധ്യമായതോടെയാണ് അര മണിക്കൂറിലധിക നേരം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നിരുന്ന സന്നിധാനത്തെ അന്തരീക്ഷം തണുത്തത്. പാലക്കാട് സ്വദേശിനിയാണ് സ്ത്രീ. ദര്‍ശനത്തിനെത്തിനായി പമ്ബയില്‍ നിന്നും പുറപ്പെട്ട പത്തംഗ സംഘത്തില്‍ പൊലീസിന്റെ കണ്ണു വെട്ടിച്ച് ഒരു യുവതി മരക്കൂട്ടം കടന്നതായി വൈകിട്ട് ഏഴരയോടെ സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വലിയ നടപ്പന്തലിന് മുമ്ബില്‍ വന്‍ സന്നാഹമൊരുക്കി പൊലീസ് കാത്തുനിന്നത്.
സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തമ്ബടിച്ചിരിക്കുന്ന കര്‍മ്മ സമിതി പ്രവര്‍ത്തകരും വലിയ നടപ്പന്തല്‍ പരിസരത്ത് പല ഭാഗത്തായി നിലയുറപ്പിച്ചിരുന്നു. അതേസമയം, യുവതികള്‍ക്കു ശബരിമലയില്‍ പോകാമെന്നും ഇതിനായി പ്രത്യേക സംരക്ഷണം നല്‍കില്ലെന്നും പൊലീസ് വ്യക്തമാക്കി. ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയ തൃപ്തി ദേശായി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം നിരസിച്ച പശ്ചാത്തലത്തിലാണു പൊലീസിന്റെ വിശദീകരണം. ശബരിമലയില്‍ പോകണമെന്നുള്ളവര്‍ക്കു പോകാം. പക്ഷേ പ്രത്യേക സുരക്ഷ നല്‍കാന്‍ പൊലീസിനു സാധിക്കില്ല. എരുമേലിയില്‍നിന്നു ശബരിമലയിലേക്കു നൂറുകണക്കിനു പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അവര്‍ ഇടപെടും. പക്ഷേ ഓരോ വ്യക്തിക്കും പ്രത്യേകം സംരക്ഷണം നല്‍കാന്‍ സേനയ്ക്കു സാധിക്കില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സംവിധാനങ്ങളുടെ അപര്യാപ്തത കാരണമാണ് വ്യക്തികള്‍ക്കു സുരക്ഷ ഒരുക്കാന്‍ സാധിക്കാത്തതെന്നാണു പൊലീസ് ന്യായം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പ്രതികരണത്തിനില്ലെന്നാണു ഡിജിപി ലോകനാഥ് ബെഹ്‌റയുടെ നിലപാട്. അതിനിടെ, ജനുവരി രണ്ടിന് ശബരിമലയില്‍ എത്തുമെന്ന് ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശബരിമലയിലേക്ക് വരുന്നത്. തനിക്കൊപ്പം ശബരിമലയില്‍ വരാന്‍ ആഗ്രഹിക്കുന്ന മറ്റ് സ്ത്രീകളും ഉണ്ടാകും. കഴിഞ്ഞ പ്രാവശ്യവും ജനുവരി രണ്ടിനാണ് ശബരിമലയില്‍ പ്രവേശിച്ചത്. കൃത്യം ഒരു വര്‍ഷം തികയുന്ന അന്ന് തന്നെ വീണ്ടും ശബരിമലയില്‍ പോകാനാണ് തീരുമാനമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
https://www.facebook.com/Malayalivartha

























