Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

വീണാല്‍ എന്ത് ചെയ്യണം... ബിന്ദു അമ്മിണിയെ കഴിഞ്ഞ ദിവസം ശ്രീനാഥ് മുളക് സ്‌പ്രേ അടിച്ചതിന് പിന്നാലെ പെപ്പര്‍ സ്‌പ്രേ ചര്‍ച്ചയാകുന്നു; സ്‌പ്രേ അടിച്ച ശേഷവും ബിന്ദു അമ്മിണി ഒരു നീറ്റലും അനുഭവപ്പെടാതെ കൂളായി നിന്നതെന്ത്? ഇതിന് കുരുമുളകും ആയി നേരിട്ടു ബന്ധമില്ലേ? ചര്‍ച്ചകള്‍ മുറുകുമ്പോള്‍

28 NOVEMBER 2019 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ഒപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിക്കെതിരെ ഇന്നലെ നടന്ന മുളക് സ്‌പ്രേ ആക്രമണം മലയാളികള്‍ ആകെ ചര്‍ച്ച ചെയ്യുകയാണ്. കൂളായി വന്ന് മുളക് സ്‌പ്രേ നടത്തിയ ശ്രീനാഥ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്തുമായി. ഇതിനിടെ ബിന്ദുവിന് നേരെ പ്രയോഗിച്ചത് വെറും നിറം കലര്‍ന്ന വെള്ളം മാത്രമായിരുന്നെന്നും അല്ലെങ്കില്‍ മുഖവും കണ്ണും നീറില്ലേയെന്നും എതിരാളികള്‍ ചോദിക്കുന്നുണ്ട്. മലയാളികള്‍ക്ക് അധികം കണ്ട് പരിചിതമല്ലാത്ത കുരുമുളക് സ്‌പ്രേ അഥവാ പെപ്പര്‍ സ്‌പ്രേ ചര്‍ച്ചയാകുകയാണ്.

സ്വയരക്ഷയ്ക്കായി വ്യക്തികളും സംഘര്‍ഷമേഖലകളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സേനാവിഭാഗങ്ങളും ഉപയോഗിച്ചുവരുന്ന രാസ സംയുക്തമാണ് പെപ്പര്‍ സ്‌പ്രേ. ഇതില്‍ പലപ്പോഴും കുരുമുളക് അടങ്ങണമെന്നില്ല. പെപ്പര്‍ സ്‌പ്രേയിലടങ്ങിയിരിക്കുന്ന ഒലിയോ റെസീന്‍ വിഭാഗത്തില്‍പ്പെടുന്ന രാസ വാതകം മുന്നിലുള്ളവരെ സ്വയം പ്രതിരോധത്തിലാക്കുന്നു. രൂക്ഷമായ കണ്ണെരിച്ചില്‍, കണ്ണീര്‍ പ്രവാഹം, വേദന, താത്കാലികമായ അന്ധത, കടുത്ത ചുമ, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് ഇത് പ്രയോഗിച്ചാലുണ്ടാവുക. പെപ്പര്‍ സ്‌പ്രേ സാധാരണഗതിയില്‍ മാരകമല്ലെങ്കിലും അപൂര്‍വമായി ഇതിന്റെ പ്രയോഗത്തെത്തുടര്‍ന്നുള്ള ആഘാതത്തില്‍ മരണം സംഭവിച്ചതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ പെപ്പര്‍ സ്‌പ്രേയെ കുറിച്ചുള്ള സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പും വൈറലായിട്ടുണ്ട്. പെപ്പര്‍ എന്നാല്‍ കുരുമുളക് എന്ന് പെട്ടെന്ന് തോന്നുമെങ്കിലും ഇതിന് കുരുമുളകും ആയി നേരിട്ടു ബന്ധമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചില്ലി പെപ്പര്‍ അല്ലെങ്കില്‍ 'പച്ച മുളക്, കാന്താരി മുളക്' ഇവയില്‍ കാണുന്ന കാപ്‌സിക്കിന്‍ എന്ന പ്രത്യേക കെമിക്കല്‍ ആണ് മുളകിന് എരിവ് നല്‍കുന്നത്. ഒളിയോറിസം കാപ്‌സിക്കിന്‍ എന്ന തരം മുളകില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. എരിവ് എന്നത് സ്‌കിന്നില്‍ ആകുമ്പോള്‍ അത് പുകച്ചിലും, ചൊറിച്ചിലും ആയി മാറും.

ഒളിയോറിസം കാപ്‌സിക്കിന്‍ പൊടിച്ച് അതില്‍ നിന്നും ഈതൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് ആണ് ഇതില്‍ നിന്നും പ്രത്യേക കെമിക്കല്‍ വേര്‍ തിരിച്ചെടുക്കുന്നത്. ഈ കെമിക്കല്‍ വെള്ളത്തില്‍ ലയിക്കില്ല, അതിനാല്‍ പ്രൊപ്പിലീന്‍ ഗ്ലൈക്കോള്‍ എന്ന കെമിക്കല്‍ ഉപയോഗിച്ചാണ് വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ പോലെ ആകുന്നത്. വളരെ കുറഞ്ഞ അളവില്‍ 0.18% മുതല്‍ 1.33% കാപ്‌സിക്കിന്‍ മാത്രമേ പെപ്പര്‍ സ്‌പ്രേയില്‍ സാധാരണ കാണൂ.

ഇതിന് സാധാരണ പച്ച വെള്ളം പോലെ തെളി നിറം ആണുള്ളത്. സ്‌പ്രേ ആകുമ്പോള്‍ 'മിസ്റ്റ്' പോലെയും. നിര്‍മ്മാതാക്കള്‍ പ്രത്യേകമായി എന്തെങ്കിലും കളര്‍ ചേര്‍ക്കാറുമുണ്ട്.

ഇത് മുഖത്തു വീണാല്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരവും നല്‍കുന്നുണ്ട്. പെപ്പര്‍ സ്‌പ്രേ വീണാല്‍, മുഖത്ത്, കണ്ണില്‍, തൊണ്ടയില്‍, മൂക്കില്‍ ഒക്കെ അതിയായ പുകച്ചിലും ചൊറിച്ചിലും ഉണ്ടാക്കും. വെള്ളത്തില്‍ ലയിക്കാത്തതിനാല്‍ വെള്ളം ഒഴിച്ചു കഴുകിയാല്‍ ഈ കെമിക്കല്‍ കണ്ണില്‍ നിന്നും മാറ്റാന്‍ കഴിയില്ല. കണ്ണില്‍ നിന്നും പോകാന്‍ തുടര്‍ച്ചയായി കണ്ണുകള്‍ അടച്ചും തുറന്നും കണ്ണുനീര്‍ വെളിയില്‍ കളയുന്നത് കണ്ണില്‍ നിന്നും ഈ കെമിക്കല്‍ കൂടുതലായി പുറത്തു കളയാന്‍ സഹായിക്കും. കഴിവതും കൈകള്‍ കൊണ്ട് തടവുകയോ, തിരുമ്മുകയോ ചെയ്യാതെ ഇരിക്കുക. ഇത് മറ്റുള്ള ഭാഗങ്ങളിലേക്ക് കൂടി ഈ കെമിക്കല്‍ പടരാന്‍ കാരണം ആകും. ഷാംപൂ, പശുവിന്‍ പാല്‍ ഇവയൊക്കെ ഒഴിച്ചു കഴുകിയിട്ടും നീറ്റല്‍ കുറഞ്ഞില്ല എന്ന് 2008 ലെ ഒരു പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നീറ്റല്‍ ചൊറിച്ചില്‍ ഇവയൊക്കെ, പെപ്പര്‍ സ്‌പ്രേ യുടെ കെമിക്കല്‍ അളവ് അനുസരിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ നീണ്ടു നില്‍ക്കാം. കണ്ണിലെ നീറ്റല്‍ ഒരു ദിവസത്തിനകം മാറുമെന്നും വ്യക്തമാക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (28 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (44 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (54 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (3 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends