വീണ്ടും കല്ലട ചര്‍ച്ചയില്‍... കല്ലട ബസിലെ പീഡന പരമ്പരകള്‍ മലയാളികള്‍ മറന്നിരിക്കെ വീണ്ടും കല്ലടയില്‍ പീഡനം; യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍; സംഭവത്തില്‍ കാസര്‍കോട് കുടലു സ്വദേശി മുനവറിനെ അറസ്റ്റില്‍; ഇന്ന് പുലര്‍ച്ചെ 3.30 ഓടെ മലപ്പുറം കോട്ടക്കലില്‍ വെച്ചാണ് സംഭവം

മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തതാണ് കല്ലട ബസിലെ പീഡന പരമ്പരകള്‍. യുവാവിനെ വഴിയിലിറക്കിവിട്ട സംഭവവും യാത്രക്കാരികളെ അപമാനിച്ച സംഭവവും കേരളം ഏറ്റെടുത്തതോടെ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടയ്ക്ക് അന്വേഷണം ശക്തിപ്പെട്ടെങ്കിലും വിവാദം അവസാനിച്ചതോടെ എല്ലാം അവസാനിച്ചു.
ഏറ്റവും അവസാനം ദീര്‍ഘദൂര കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായിരിക്കുകയാണ്. കല്ലട ബസില്‍ വെച്ചാണ് യുവതിക്ക് നേരെ പീഡനശ്രമമുണ്ടായത്. സംഭവത്തില്‍ കാസര്‍കോട് കുടലു സ്വദേശി മുനവറിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഇന്ന് പുലര്‍ച്ചെ 3.30 ഓടെ മലപ്പുറം കോട്ടക്കലില്‍ വെച്ചാണ് സംഭവം. കൊല്ലം സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് ബസ് പൊലീസ് സ്‌റ്റേഷനിലേക്ക് വിടുകയായിരുന്നു.
കല്ലട ബസിലെ യാത്രക്കാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ ബസുടമ സുരേഷ് കല്ലട പൊലീസിന് മുന്നില്‍ ഹാജരാകുക പോലുമുണ്ടായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ഹാജരായ സുരേഷ് കല്ലടയുടെ മൊഴിയെടുക്കുയാണ്. ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് സുരേഷ് ഹാജരാകാന്‍ തീരുമാനിച്ചത്.
രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് രാവിലെയോടെ അറിയിച്ചു. ഇതേതുടര്‍ന്ന്, ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കൂടാതെ, അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കി. തുടര്‍ന്ന് വൈകുന്നേരത്തോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സുരേഷ് ഹാജരാവുകയായിരുന്നു.
അതിനിടെ കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരനെ അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാര്‍, വൈറ്റില ജംഗ്ഷന് സമീപം നടുറോഡില്‍ മൃഗീയമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.
യാത്രക്കാരോട് കല്ലട ബസ് ജീവനക്കാരുടെ പരമ്പര തന്നെ നടന്നിരുന്നു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫ് അറസ്റ്റിലായിരുന്നു. ഡ്രൈവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് സ്വീകരിച്ചത്.
കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത ഇരുപത്തിയഞ്ചു വയസുകാരിയായ തമിഴ്‌നാട്ടുകാരിയാണ് പീഡനത്തിന് ഇരയായത്. പുലര്‍ച്ചെ രണ്ടരയോടെ സ്ലീപ്പര്‍ ബസ് കോഴിക്കോട് പിന്നിട്ടപ്പോഴാണ് ആക്രമണം. മദ്യലഹരിയിലായിരുന്ന ജോണ്‍സണ്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. നിലവിളി കേട്ടുണര്‍ന്ന മറ്റു യാത്രക്കാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തേഞ്ഞിപ്പലം പൊലീസ് ബസ് കസ്റ്റഡിയിലെടുത്ത ശേഷം യാത്രക്കാര്‍ക്കായി മറ്റൊരു വാഹനം സജ്ജമാക്കി. പരാതി എഴുതി വാങ്ങിയ ശേഷം പരാതിക്കാരി അടക്കമുളളവര്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കി. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസിലാണ് പീഡനം നടന്നത്. ഈ പീഡന പരമ്പരകള്‍ക്കൊടുവിലാണ് കല്ലടയ്‌ക്കെതിരെ സര്‍ക്കാര്‍ പൂട്ടിട്ടത്. പൂട്ടഴിഞ്ഞതോടെ വീണ്ടും കല്ലട വാര്‍ത്തകളില്‍ നിറയുകയാണ്.
"
https://www.facebook.com/Malayalivartha

























