മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയതിന് തിരുവനന്തപുരം നഗരസഭയ്ക്ക് മേല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തി

തിരുവനന്തപുരം നഗരസഭ മാലിന്യസംസ്‌ക്കരണത്തില്‍ വിഴ്ചവരുത്തിയതിന് പതിനാല് കോടിരൂപയുടെ പിഴ ചുമത്തി പിസിബി. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നഗരസഭ. അതേസമയം വിളപ്പില്‍ശാലക്ക് പകരം പുതിയ കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ സംവിധാനം കൊണ്ടുവരുന്നതിന് നഗരസഭ സ്ഥലം നോക്കിത്തുടങ്ങി.
വീടുകളില്‍ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിലും അത് സംസ്‌ക്കരിക്കുന്നതിലും, വിളപ്പില്‍ശാല മാലിന്യസംസ്‌കരണപ്ലാന്റ് അടച്ചുപൂട്ടിയതോടെ തിരുവനന്തപുരം കോര്‍പറേഷന്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 14 കോടി രൂപയുടെ പിഴചുമത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തീരുമാനിച്ചത്.
പരിസ്ഥിതി നാശത്തിന് 14 .59 കോടി രൂപ പിഴയീടാക്കാന്‍ നോട്ടിസ് അയച്ചത് കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ ചട്ടം അനുസരിച്ചാണ്. ഖരമാലിന്യസംസ്‌ക്കരണം നഗരത്തില്‍ ലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടും ഇതുവരെ അതിന് പറ്റുന്ന സ്ഥലം കണ്ടെത്താന്‍പോലും നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി. എന്നാല്‍ ഇത്തരത്തില്‍ പിഴചുമത്താന്‍ ബോര്‍ഡിന് അധികാരമില്ലെന്നും കോടതിയെ സമീപിക്കുമെന്നും മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു.
വിളപ്പില്‍ശാലക്ക് പകരം കേന്ദ്രീകൃത പ്‌ളാന്റ് സ്ഥാപിക്കാന്‍ സ്ഥലം തേടുകയാണ് ഇപ്പോള്‍ നഗരസഭ. എല്ലാ കൗണ്‍സിലര്‍മാരോടും അനുയോജ്യമായ 15 ഏക്കര്‍ സ്ഥലം കണ്ടെത്താന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് എളുപ്പമല്ലെന്നും മേയര്‍ പറയുന്നു.
തലസ്ഥാന നഗരത്തിലെ 2.72 ലക്ഷം വീടുകളില്‍ നിന്ന് ഓരോദിവസവും 383 ടണ്‍ മാലിന്യമുണ്ടാകുന്നുണ്ട്. ഇതില്‍ 175 ടണ്‍ മാത്രമേ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നുള്ളൂ. ബാക്കിയുള്ള 187 ടണ്‍ മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയപ്പെടുന്നു. ഉറവിടമാലിന്യസംസ്‌ക്കരണം വഴി ഇരുപത് ടണ്‍മാത്രമെ സംസ്‌ക്കരിക്കപ്പെടുന്നുള്ളൂ.
https://www.facebook.com/Malayalivartha

























