ഓച്ചിറയിൽ യുവതിയ്ക്ക് അനാവശ്യ ഫോണ്‍കോളുകള്‍ നിരന്തരം വന്നതോടെ കളി മാറി... പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ നമ്പർ ഉപയോഗിച്ചത് മറ്റൊരു യുവാവാണെന്ന് കണ്ടെത്തി!! സംഭവിച്ച ട്വിസ്റ്റ് മറ്റൊന്ന് ഗൾഫിലായിരുന്ന യുവാവിനെ പൊക്കാൻ പോലീസിനായില്ല... പെണ്‍കുട്ടിയുടെ സഹോദരന്‍ യുവാവിനെ കുത്തി കണക്ക് തീര്‍ത്തു...

തിങ്കളാഴ്ച രാത്രി അഴീക്കല്‍ തലസ്ഥാനം ജംങ്ഷനിലാണ് സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ സുജിത്ത് അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തതാണ് പ്രകോപനം സൃഷ്ടിച്ചത്. പെണ്‍കുട്ടിയുടെ നമ്ബര്‍ ചേര്‍ത്തതോടെ ഗ്രൂപ്പിലുള്ളവര്‍ നിരന്തരം പെണ്‍കുട്ടിയെ ഫോണ്‍ ചെയ്ത് ശല്യപ്പെടുത്താനും തുടങ്ങി. പെണ്‍കുട്ടിയുടെ നമ്ബര്‍ ഉപയോഗിച്ചിരുന്നത് അമ്മയായിരുന്നു. അനാവശ്യ ഫോണ്‍കോളുകള്‍ നിരന്തരം വന്നതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഓച്ചിറ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുജിത്ത് വിദേശത്തായിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ കഴിഞ്ഞില്ല. കഴിഞ്ഞദിവസം വിദേശത്ത് നിന്നും നാട്ടിലെത്തിയ സുജിത്തിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ കുത്തുകയായിരുന്നു. ശേഷം ഇയാള്‍ ഒളിവില്‍ പോയി. അശ്ലീല ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ നമ്ബര്‍ ചേര്‍ത്തതിന് യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ കുത്തി. പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അപനമാനിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. അഴീക്കല്‍ പുത്തന്‍ മണ്ണേല്‍ വീട്ടില്‍ സുജിത്തിനാണ് ( 24) കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശ്രായിക്കാട് സ്വദേശിക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























