അപകടത്തില്‍പ്പെട്ട ബൈക്കിന്റെ ചവിട്ടുപടിയുടെ ഭാഗം കാലില്‍ തുളച്ചുകയറിയത് മാറ്റാനാവാതെ ഒരു മണിക്കൂര്‍!

ഇന്നലെ വൈകിട്ടു ദേശീയപാതയില്‍ രാമന്‍കുളങ്ങര ജംക്ഷനില്‍ അപകടത്തില്‍പ്പെട്ട ബൈക്കിന്റെ ഫുട്‌റെസ്റ്റ് ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ കാലില്‍ തുളച്ചുകയറി. കാല്‍ ഊരിയെടുക്കാനുള്ള ശ്രമം ഒരു മണിക്കൂറോളം നീണ്ടു. യുവാവിന് ഇത്രയുംനേരം കൊടുംവേദന സഹിച്ചിരിക്കേണ്ടിവന്നു. ദേശീയപാതയില്‍ ജനം തടിച്ചുകൂടിയതോടെ ഒരു മണിക്കൂറിലേറെ ഗതാഗതം മുടങ്ങുകയും ചെയ്തു.
അപകടത്തില്‍ പരുക്കേറ്റ മരുത്തടി സ്വദേശി സഞ്ജയിനെ (23) ആദ്യം ജില്ലാ ആശുപത്രിയിലും പിന്നിടു കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടറോഡില്‍ നിന്നു ദേശീയപാതയിലേക്കു പ്രവേശിച്ച സഞ്ജയിന്റെ ബൈക്ക് കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിയെ ഇടിച്ച ശേഷം നിയന്ത്രണം വിട്ടു റോഡിലേക്കു വീഴുകയായിരുന്നു. വീഴ്ചയില്‍ ബൈക്കിന്റെ ചവിട്ടുപടിയുടെ ഭാഗം (ഫുട് റെസ്റ്റ്) ഇയാളുടെ കാലിലേക്കു തുളച്ചു കയറി. കടപ്പാക്കടയില്‍നിന്ന് അഗ്‌നിശമന സേന എത്തി ഫുട് റെസ്റ്റ് അറുത്തുമാറ്റിയ ശേഷമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha

























