മദ്യപിച്ച് ലക്കുകെട്ടശേഷം കൺട്രോൾ പോയി... അമ്മയേയും സഹോദരിയേയും സഹോദരന്‍റെ ഭാര്യയേയും ബലാത്സംഗം ചെയ്ത് യുവാവ്!! സഹിക്കാൻ കഴിയാതെ 24 കാരനായ യുവാവിനെ വീട്ടുകാർ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മദ്യപിച്ച് ലക്കുകെട്ടശേഷം അമ്മയേയും സഹോദരിയേയും ഇയാള്‍ നിരവധി തവണ ബലാത്സംഗം ചെയ്തിരുന്നു. നവംബര്‍ 11 ന് മദ്യപിച്ച് വന്ന ശേഷം സഹോദരന്‍റെ ഭാര്യയെ പീഡിപ്പിച്ചതോടെ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. മകന്‍റെ ഉപദ്രവം സഹിക്കാവുന്നതിന് അപ്പുറമായിരുന്നുവെന്നും പറഞ്ഞ് തിരുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത നടപടി സ്വീകരിച്ചതെന്നും യുവാവിന്‍റെ മാതാപിതാക്കള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ യുവാവിന്‍റെ മാതാപിതാക്കള്‍, ഇളയ സഹോദരന്‍, സഹോദരന്‍റെ ഭാര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷം ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അഴുകാന്‍ തുടങ്ങിയ നിലയില്‍ 24 കാരനായ യുവാവിന്‍റെ മൃതദേഹം മധ്യപ്രദേശിലെ ഗോപാല്‍ദാസ് മലയിടുക്കില്‍ നവംബര്‍ 12നാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. അജ്ഞാത മൃതദേഹമെന്ന നിലയില്‍ പോസ്റ്റ്‍മോര്‍ട്ടം നടത്തിയപ്പോള്‍ ശ്വാസം മുട്ടിച്ച് യുവാവിനെ കൊലപ്പെടുത്തിയതായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് കൊല്ലപ്പെട്ടത് ആരാണെന്നുള്ള അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് വീട്ടുകാര്‍ തന്നെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























