യൂണി.ഹോസ്റ്റലില്‍ കെ.എസ്.യുക്കാരന്റെ കൈ ചവിട്ടിയൊടിച്ചു; സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ പരാതി

തിരുവനന്തപുരം, യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുടെ കൈ ചവിട്ടി ഒടിച്ചതായി പരാതി. രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി വിദ്യാര്‍ത്ഥി നിതിന്‍ രാജിനു നേരെയാണ് മർദ്ദനം. കൈയ്ക്ക് സാരമായി പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഒരു എസ്.എഫ്.ഐ നേതാവിനെതിരെയാണ് പരാതി. ഹോസ്റ്റലിലെ നിതിന്റെ മുറിയില്‍ മറ്റു ചിലര്‍ക്കൊപ്പം കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയും കത്തിയുടെ പിടികൊണ്ട് പുറത്തും നെഞ്ചത്തും ഇടിച്ചശേഷം കൈ ചവിട്ടി ഒടിക്കുകയുമായിരുന്നുവെന്നും നിതിന്‍ പൊലീസില്‍ പരാതി നൽകി.
വിദ്യാര്‍ത്ഥികളാണ് നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചത്. അതേസമയം, കോളേജിലെ ഒരു വിദ്യാര്‍ത്ഥിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തതിന്റെ പ്രതികാരമാണ് കെ.എസ്.യുവിന്റെ ആരോപണമെന്ന് എസ്.എഫ്.ഐ പറയുന്നു. വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് വാര്‍ഡന് പരാതി നല്‍കിയതായും എസ്.എഫ്.ഐ അറിയിച്ചു.
https://www.facebook.com/Malayalivartha

























