ഞെട്ടിത്തരിച്ചു പോയി.... കല്ലട ബസില്‍ പീഡനശ്രമം നടന്നത് പ്രശസ്ത മോഡലിന് നേരെ; ഫോസ്ബുക്ക് വീഡിയോ ഇട്ട് യുവാവിന് എട്ടിന്റെ പണി കൊടുത്തു; കാസര്‍കോട് കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പോയ മോഡലിന്റെ അനുഭവം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് പോകുകയായിരുന്നു ബസ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മലപ്പുറം കോട്ടക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു സംഭവം. അതിക്രമം ശ്രദ്ധയില്‍പെട്ട മോഡല്‍ ഉടന്‍ തന്നെ യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നു. ഫേസ്ബുക്കിലൂടെ ലൈവുമിട്ട് മോഡല്‍ മുനവറിനെ അപ്പോള്‍ തന്നെ കുടുക്കുകയായിരുന്നു. തനിക്കെതിരെ നടന്നത് വലിയ പീഡന ശ്രമമായിരുന്നെന്ന് മോഡല്‍ വ്യക്തമാക്കി. മസാജ് ചെയ്യും പോലെ ശരീരത്താകെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് മോഡല്‍ പറയുന്നത്.
മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തതാണ് കല്ലട ബസിലെ പീഡന പരമ്പരകള്‍. യുവാവിനെ വഴിയിലിറക്കിവിട്ട സംഭവവും യാത്രക്കാരികളെ അപമാനിച്ച സംഭവവും കേരളം ഏറ്റെടുത്തതോടെ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടയ്ക്ക് അന്വേഷണം ശക്തിപ്പെട്ടെങ്കിലും വിവാദം അവസാനിച്ചതോടെ എല്ലാം അവസാനിച്ചു.
കല്ലട ബസിലെ യാത്രക്കാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ ബസുടമ സുരേഷ് കല്ലട പൊലീസിന് മുന്നില്‍ ഹാജരാകുക പോലുമുണ്ടായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ഹാജരായ സുരേഷ് കല്ലടയുടെ മൊഴിയെടുക്കുയാണ്. ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് സുരേഷ് ഹാജരാകാന്‍ തീരുമാനിച്ചത്.
രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് രാവിലെയോടെ അറിയിച്ചു. ഇതേതുടര്‍ന്ന്, ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കൂടാതെ, അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കി. തുടര്‍ന്ന് വൈകുന്നേരത്തോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സുരേഷ് ഹാജരാവുകയായിരുന്നു.
അതിനിടെ കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരനെ അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാര്‍, വൈറ്റില ജംഗ്ഷന് സമീപം നടുറോഡില്‍ മൃഗീയമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.
യാത്രക്കാരോട് കല്ലട ബസ് ജീവനക്കാരുടെ പരമ്പര തന്നെ നടന്നിരുന്നു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫ് അറസ്റ്റിലായിരുന്നു. ഡ്രൈവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് സ്വീകരിച്ചത്.
"
https://www.facebook.com/Malayalivartha

























