കരുനാഗപ്പള്ളിയില്‍ ടെക്‌സ്റ്റൈയില്‍ ഷോപ്പ് അഗ്നിബാധയെത്തുടര്‍ന്ന് കത്തിനശിച്ചു

കരുനാഗപ്പള്ളിയില്‍ ടെക്‌സ്റ്റൈയില്‍ ഷോപ്പ് അഗ്നിബാധയെത്തുടര്‍ന്ന് കത്തിനശിച്ചു. തുപ്പാശ്ശേരില്‍ ക്ലോക്ക് സെന്റര്‍ ആണ് അഗ്‌നിക്കിരയായത്. പുലര്‍ച്ചെയായിരുന്നു സംഭവം.കടയിലെ സെക്യുരിറ്റി ജീവനക്കാരും ക്ഷേത്രദര്‍ശനത്തിനും ടൗണ്‍ പള്ളിയിലും പോയവരുമാണ് ആദ്യം തീ പടര്‍ന്നത് കണ്ടത്.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. പൊലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്. തുണിക്കടയുടെ സാരി വിഭാഗവും അതിനോടു ചേര്‍ന്നുള്ള ഗോഡൗണുമാണ് കത്തിനശിച്ചത് ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
https://www.facebook.com/Malayalivartha

























