വീട്ടുടമസ്ഥരായ സ്ത്രീകളെയും കുട്ടികളെയും അകത്ത് പൂട്ടിയിട്ട് ജപ്തി നടത്തിയതിനെ കുറിച്ച് അധികൃതരുടെ വിശദീകരണം ഇങ്ങനെ...

കൊല്ലം മീയണ്ണൂരില്‍ വീട്ടുകാരായ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടിയിട്ട് ബാങ്ക് അധികൃതര്‍ വീടും പറമ്പും ജപ്തി ചെയ്തു.
വിചിത്ര ജപ്തി നടപ്പാക്കിയത് യൂക്കോ ബാങ്കാണ്. നാട്ടുകാര്‍ പൂട്ട് തല്ലിപൊളിച്ച് വീട്ടുകാരെ രക്ഷപെടുത്തി.
ചെറുകിട കശുവണ്ടി വ്യവസായികളായ ഷൈന്‍ തോമസ്, ശ്രീനിലാല്‍ എന്നിവര്‍ ബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പ എടുത്തിരുന്നു.
എന്നാല്‍ വ്യവസായം പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങി. ഇതേത്തുടര്‍ന്നാണ് യൂക്കോ ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്.
ഷൈന്‍ തോമസിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയാണ് അധികൃതര്‍ ജപ്തി നടപ്പാക്കിയത്.
സംഭവത്തില്‍ പൂയപ്പള്ളി പോലീസ് കേസെടുത്തു. വീട്ടില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha

























