ഐ.എസിന്റെ മാവോയിസ്റ്റ് നുഴഞ്ഞ്കയറ്റം നടത്താന്‍ ശ്രമിക്കുന്നതായി സൂചന, എന്‍.ഐ.എയ്ക്ക് ലഭിച്ച സൂചനകളില്‍ അവര്‍ക്ക് ദക്ഷിണേന്ത്യയില്‍ ചില ബന്ധങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു

ഉത്തരകേരളം ഐ.എസിന്റെ റിക്രൂട്ടിംഗ് ഹബ്ബ് ആയിരുന്നെങ്കിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും അടക്കം നിരവധി മലയാളികള്‍ കൊല്ലപ്പെടുകയും ചെയ്തതോടെ മുസ്ലിം സംഘടനകള്‍ ജാഗ്രതപാലിക്കുകയും അത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയും ചെയ്തു. അങ്ങനെയാണ് ഐ.എസ് പുതിയ കരുക്കള്‍ നീക്കിത്തുടങ്ങിയത്. പാലക്കാട് മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും കോഴിക്കോട് പന്തീരങ്കാവില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയും ചെയ്തതോടെ എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് ഐ.എസിന്റെ മാവോയിസ്റ്റ് നുഴഞ്ഞ്കയറ്റം നടത്താന്‍ ശ്രമിക്കുന്നതായി സൂചന ലഭിച്ചത്. അതോടെ വിശദമായ അന്വേഷണം ആരംഭിച്ചു.
കോടിക്കണക്കിന് രൂപ ഐ.എസ് ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവവിക്കുന്നതായും സംശയമുണ്ട്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയാണ് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വലയിലാക്കിക്കൊണ്ടിരുന്നത്. കനകമല ഓപ്പറേഷനില്‍ ശിക്ഷിച്ച ആറ് പേരുടെ സാമ്പത്തിക, സാമൂഹ്യ പശ്ചാത്തലം പരിശോധിച്ചാല്‍ അത് വ്യക്തമാകും. ഈവര്‍ഷം ഈസ്റ്ററിന് ശ്രീലങ്കയില്‍ ഐ.എസ് സ്‌ഫോടനം നടത്തിയതിന് പിന്നാലെ എന്‍.ഐ.എയ്ക്ക് ലഭിച്ച സൂചനകളില്‍ അവര്‍ക്ക് ദക്ഷിണേന്ത്യയില്‍ ചില ബന്ധങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്ന ചിലരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. ചിലര്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നടത്താന്‍ പ്രയാസമാണെന്ന് മനസ്സിലാക്കിയതോടെയാണ് മാവോയിസ്റ്റുകള്‍ കേരളം, തമിഴ്‌നാടുമായും കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ താവളമാക്കിയത്. ഇവര്‍ക്ക് ഐ.എസ് ഫണ്ട് ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. അത്യാധുനിക ആയുധങ്ങളും മറ്റ് ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും പിടിച്ചെടുത്തതോടെയാണ് ഇത്തരത്തിലുള്ള സംശയം ഉണ്ടായത്. തുടര്‍ന്നാണ് ഐ.എസിന്റെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം അന്വേഷിക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചത്. പന്തീരങ്കാവില്‍ സി.പി.എം പ്രവര്‍ത്തകരായ അലനും താഹയും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലാവുകയും ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തതോടെ ആദ്യം സി.പി.എം കോഴിക്കോട് ജില്ലാകമ്മിറ്റി പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.
പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് വ്യക്തമായി. ഇക്കാര്യം നേരത്തെ മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് പ്രാദേശിക പ്രവര്‍ത്തകര്‍ക്കായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സ്വയംവിമര്‍ശനം നടത്തിയിരുന്നു. മെമ്പര്‍ഷിപ്പ് നല്‍കുമ്പോള്‍ കര്‍ശന പരിശോധന വേണമെന്നും ജില്ലാകമ്മിറ്റി നിര്‍ദ്ദേശം നല്‍കി. മാവോയിസ്റ്റുകളും ഇസ്്‌ലാമിക തീവ്രവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പരസ്യമായി പ്രസംഗിച്ചു. സംഭവം വിവാദമായെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പി.മോഹനന്റെ വാദം അംഗീകരിച്ചു.
https://www.facebook.com/Malayalivartha

























