കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസിന്റെ പേരില്‍ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിലെ ചിലര്‍ തീ വെട്ടിക്കൊള്ളയ്ക്ക് ശ്രമിക്കുന്നു

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസിന്റെ പേരില്‍ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിലെ ചിലര്‍ തീ വെട്ടിക്കൊള്ളയ്ക്ക് ശ്രമിക്കുന്നു. 82 ലക്ഷം രൂപ മുടക്കി നിയമസഭാ മ്യൂസിയത്തില്‍ ഇ എം എസ് സ്മൃതി വിഭാഗമൊരുക്കാനുള്ള തീരുമാനമാണ് വിവാദമായിരിക്കുന്നത്. ഏതോ ഒരു ശരത്ചന്ദ്രനാണ് ഇ എം എസ് സ്മൃതി ഒരുക്കുന്നതെന്ന് പണം അനുവദിച്ച് ഇറക്കിയ ഉത്തരവില്‍ പറയുന്നു. സ്മൃതി ഒരുക്കാനായി 82 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതിയും നല്കിയതായും ഉത്തരവില്‍ പറയുന്നുണ്ട്. ശരത് ചന്ദ്രനെന്ന ഏതോ ഒരു കുട്ടി സഖാവിനും ശിങ്കിടികള്‍ക്കും തിന്നു മുടിക്കാനുള്ളതാണോ നമ്മുടെ ഖജനാവെന്ന ആരോപണം സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നുണ്ട്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇന്നലെയാണ് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത്. അതിനിടെ ഇത്തരത്തിലൊരു ധൂര്‍ത്ത് വേണോ? ലളിതജീവിതം നയിച്ചിരുന്ന ഇ.എം.എസിന്റെ പേരില്‍ എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്.
ഇഎംഎസ് കഥാവശേഷനായിട്ട് രണ്ട് ദശാബ്ദത്തിലേറെയായി. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഒട്ടേറെ സ്ഥാപനങ്ങളും സ്മൃതി മണ്ഡപങ്ങളും നാട്ടിലുണ്ട്. അതൊന്നും പോരാഞ്ഞിട്ടാണ് പുതിയ നീക്കം. ശരത്ചന്ദ്രന്‍ എന്നയാളുടെ എസ്റ്റിമേറ്റിന് അനുസരിച്ചാണ് പ്രോജക്ട് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇയാള്‍ മുന്‍ എസ്.എഫ്.ഐ നേതാവാണെന്നും പാര്‍ട്ടി മാദ്ധ്യമ രംഗത്ത് സജീവമായിരുന്നെന്നും ഇയാളെ മുന്‍നിര്‍ത്തി പാര്‍ട്ടി സൊസൈറ്റിക്ക് നിര്‍മ്മാണ കരാര്‍ നല്‍കാന്‍ നീക്കമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇ എം സ് സ്മൃതി വിഭാഗത്തിനായി മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച ലൈബ്രറി പൊളിച്ചുമാറ്റിയെന്നും സൂചനയുണ്ട്. മ്യൂസിയം ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ചിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന വിഹിതത്തില്‍ നിന്ന് സ്മൃതി വിഭാഗത്തിന് പണം ചെലവഴിക്കാമെന്നും കേരളാ നിയമസഭാ സെക്രട്ടറിയേറ്റ് അഡീഷണല്‍ സെക്രട്ടറി സി.ജോസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കാലാവധി തീരാറായ പിണറായി സര്‍ക്കാര്‍ പോകുന്ന പോക്കില്‍ തെങ്ങിന്റെ മണ്ട കൂടി വെട്ടിക്കൊണ്ട് പോകുന്ന ഒറ്റിക്കാരന്റെ മാനസികാവസ്ഥയിലാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയി മാത്യൂ ആരോപിച്ചു. ഇത് കടും വെട്ടാണ് തീവെട്ടിക്കൊള്ളയാണ്. മന്ത്രിമാരും പരിവാരങ്ങളും ലോകം ചുറ്റുന്നു. നിത്യനിദാന ചെലവുകള്‍ക്കു പോലും പണമില്ലെന്ന് വായ്ത്താരി മുഴക്കുന്ന സര്‍ക്കാരാണ് വേലപ്പന്മാര്‍ക്കും, ശരത് ചന്ദ്രന്മാര്‍ക്കുമായി പൊതു പണം അടിച്ചു മാറ്റി നല്‍കുന്നത്. ശരത് ചന്ദ്രന് ക്യാബിനറ്റ് പദവി കൂടി കൊടുത്താല്‍ നന്നായിരുന്നു പ്രതിഭാശാലിയായ ശരത് ചന്ദ്രനെന്ന മഹാന് ഈ രംഗത്തുള്ള പ്രാവീണ്യമെന്താണെന്നു പോലും ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ 20 മന്ത്രിമാര്‍ക്ക് പുറമേ എ.ജിയും ചീഫ് വിപ്പും അടക്കം അഞ്ച് പേര്‍ക്ക് ക്യാബിനെറ്റ് പദവി നല്‍കി ഖജനാവിലെ പണം ചെലവഴിക്കുന്നതിന് പിന്നാലെയാണ് ഇ.എം.എസിന്റെ പേരില്‍ 82 ലക്ഷം രൂപ പൊടിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ പ്രതികരണം വന്നിട്ടില്ല. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സംസ്ഥാന സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാനായി കാസര്‍കോട്ട് പോയിരിക്കുകയാണ്. രണ്ട് പേരും തലസ്ഥാനത്ത് എത്തിയ ശേഷം ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha

























