Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് പിന്നാലെ ഹോസ്റ്റലിലും എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം, കെ.എസ്.യു പ്രവര്‍ത്തകനെ പുറത്തുന്നിന്നുള്ള പാര്‍ട്ടി ഗുണ്ടകളെ കൊണ്ടുവന്ന് മര്‍ദ്ദിച്ച് അവശനാക്കി

28 NOVEMBER 2019 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് പിന്നാലെ ഹോസ്റ്റലിലും എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം. സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നാലെ കെ.എസ്.യു പ്രവര്‍ത്തകനെ പുറത്തുന്നിന്നുള്ള പാര്‍ട്ടി ഗുണ്ടകളെ കൊണ്ടുവന്ന് മര്‍ദ്ദിച്ച് അവശനാക്കി. കോളജിലെ പല നേതാക്കളും നേരിട്ട് സംഘട്ടനത്തില്‍ പങ്കെടുക്കാതെയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന് കെ.എസ്.യു ആരോപിക്കുന്നു. കെ എസ് യു യുണിറ്റ് ജനറല്‍ സെക്രട്ടറിയും രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിനെയാണ് ഇന്നലെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. എസ് എഫ് ഐ പ്രവര്‍ത്തകരും പാളയംകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഗുണ്ടകളും ഉള്‍പ്പെടുന്നതായി കെ.എസ്.യു ആരോപിക്കുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ യുണിറ്റ് രൂപീകരിക്കാന്‍ മുന്‍പില്‍ നിന്നത് മുതല്‍ നിതിന്‍ എസ്.എഫ്.ഐക്കാരുടെ നോട്ടപ്പുള്ളിയായിരുന്നു. അതിന് പിന്നാലെ എസ്.എഫ്.ഐയുടെ പുന്നാപുരംകോട്ടയായ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ താമസിക്കാന്‍ ധൈര്യം കാണിച്ചത് എസ് എഫ് ഐ നേതാക്കള്‍ക്ക് വലിയ നാണക്കേടായെന്നാണ് ആക്ഷേപം. തുടര്‍ന്ന് എസ്.എഫ്.ഐ നേതാവായ മഹേഷിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നാഭിക്കും, ജനനേന്ദ്രത്തിനും മര്‍ദ്ദനമേറ്റെന്ന് കെ.എസ്.യുക്കാര്‍ പറഞ്ഞു. പരിക്കേറ്റ നിതിന്‍ രാജ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളാണ് നിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. നിതിന്റെ മുറിയില്‍ മറ്റു ചിലര്‍ക്കൊപ്പം കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയും കത്തിയുടെ പിടികൊണ്ട് പുറത്തും നെഞ്ചത്തും ഇടിച്ചശേഷം കൈ ചവിട്ടി ഒടിക്കുകയുമായിരുന്നെന്നും നിതിന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി ലഭിച്ചിട്ടില്ലെന്നാണ് കന്റോണ്‍മെന്റ് പൊലീസ് പറയുന്നു. കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുകയും താക്കീത് നല്‍കുകയും ചെയ്തതിലുള്ള വൈരാഗ്യം കൊണ്ടാണ് കെ.എസ്.യു സംഘടനയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് എസ്.എഫ്.ഐ പറയുന്നു. വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് വാര്‍ഡന് പരാതി നല്‍കിയതായും എസ്.എഫ്.ഐ അറിയിച്ചു.
ഹോസ്റ്റല്‍ കുറേ നാളായി സാമൂഹിക വിരുദ്ധരും പാര്‍ട്ടി ഗുണ്ടകളും തമ്പടിച്ചിട്ടുള്ളതായി മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു, അര്‍ഹരായ വിദ്യാര്‍ത്ഥികളെ വിരട്ടി ഓടിച്ചാണ് സാമൂഹിക വിരുദ്ധ സംഘം ഹോസ്റ്റല്‍ മുറികള്‍ സുരക്ഷിത താവളമാക്കിയിട്ടുള്ളത്. രാത്രികാലത്ത് അടിയന്തരമായി പൊലീസ് ഹോസ്റ്റലില്‍ പരിശോധന നടത്തണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ സാമൂഹ്യവിരുദ്ധസംഘം രാത്രികാലങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ഇവരാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എസ്.എഫ്.ഐക്കാരല്ലാത്ത വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ തങ്ങാന്‍ അനുവദിക്കില്ല, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ പലരും മുറി ഒഴിഞ്ഞുകൊടുക്കാതെ ഹോസ്റ്റലില്‍ തങ്ങി പി.എസ്.സി ഉള്‍പ്പെടെയുള്ള കോച്ചിംഗുകള്‍ക്കും മറ്റും പോവുകയും സ്വകാര്യസ്ഥാപനങ്ങളില്‍ അടക്കം ജോലി ചെയ്യുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. തൊട്ടപ്പന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഗുണ്ടയാണ് ഹോസ്റ്റലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലും നിയന്ത്രിക്കുന്നതെന്നും കത്തിക്കുത്ത് സംഭവത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ രഹസ്യമായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പണ്ട് തൊട്ടതെല്ലാം പൊന്നാക്കിയിരുന്നു യൂണിവേഴ്‌സിറ്റി കോളജും അതിന്റെ ഹോസ്റ്റലും ഇന്ന് അക്രമികളുടെ സങ്കേതമായി മാറിയതിന് പിന്നില്‍ എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും പങ്കുണ്ടെന്നാണ് നിരവധി വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (28 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (44 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (54 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (3 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends