Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

അയലോക്കത്തെ പെണ്ണിനെ കുറിച്ച് അപവാദവും ഇക്കിളിയും പറഞ്ഞ് ഒരു കൂട്ടം... ആ ഭര്‍ത്താവിന് ശകലം ബോധമുണ്ടായിരുന്നത് കൊണ്ട് ഒരു കുടുംബം രക്ഷപ്പെട്ടു; ഡോ. ഷിംന അസീസിന് പറയാനുള്ളത്

28 NOVEMBER 2019 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ

മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയാന്‍ കൂട്ടുകൂടിയിരിക്കുന്ന ഒരു കൂട്ടം ഇപ്പോഴും നമ്മുടെ ചുറ്റും ഒരു ഉളുപ്പുമില്ലാതെ ജീവിക്കുന്നുണ്ട്. സംസാരിച്ചിരിക്കെ കൂട്ടത്തില്‍ ഒരാള്‍ എഴുന്നേറ്റ് പോയാലുടന്‍ അയാളെക്കുറിച്ചും പറയും. കുടുംബം കലക്കല്‍, കല്യാണം മുടക്കല്‍ തുടങ്ങിയ കുല്‍സിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഈ വിഷജന്തുക്കളില്‍ വലിയൊരു വിഭാഗം പ്രായഭേദമെന്യേ പണിക്കുപോവാതെ കുത്തിയിരിക്കുന്ന പുരുഷന്‍മാരായിരിക്കുമെന്നും ഡോ. ഷിംന കുറിക്കുന്നു. ഇളിച്ചോണ്ടിരുന്ന് തോന്നിവാസം പറയുന്നവരുടെ മുന്നിലൂടെ ചിരിച്ചോണ്ട് നെഞ്ചും വിരിച്ച് നടക്കാനുള്ള ഗട്ട്‌സ് എന്ന് മനുഷ്യര്‍ക്കുണ്ടാവുന്നോ അന്ന് ഇവന്‍മാര്‍ ഈ പണി നിര്‍ത്തും എന്നാണ് ഷിംനയുടെ കുറിപ്പിന്റെ അവസാനം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമ്മുടെ സമൂഹത്തിന്റെ ഒരു പങ്ക് അറപ്പുളവാക്കുന്ന വിധം നശിച്ചതാണ്. മറ്റുള്ളവരെക്കുറിച്ചുള്ള മുന്‍വിധിയിലും മാര്‍ക്കിടലിലും ആണ് അവരുടെ സ്‌പെഷ്യലൈസേഷന്‍. റോഡരികില്‍ ഇറങ്ങിയിരുന്ന് സ്വന്തം അടുക്കളയിലെ പ്രശ്‌നങ്ങള്‍ സകലതും മൂടി വെച്ച് മിസ്റ്റര്‍ പെര്‍ഫെക്ടാകും.

ആ നാട്ടിലുള്ളവരുടെ കിടപ്പറരഹസ്യങ്ങള്‍ വരെ ഊഹിച്ച് പുച്ഛിച്ചും പരിഹസിച്ചും ആസ്വദിക്കും. അവിടുന്ന് കൂട്ടത്തില്‍ ഒരാള്‍ എഴുന്നേറ്റ് പോയാലുടന്‍ അയാളെക്കുറിച്ചും പറയും. കുടുംബം കലക്കല്‍, കല്യാണം മുടക്കല്‍ തുടങ്ങിയ കുല്‍സിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഈ വിഷജന്തുക്കളില്‍ വലിയൊരു വിഭാഗം പ്രായഭേദമെന്യേ പണിക്കുപോവാതെ കുത്തിയിരിക്കുന്ന പുരുഷന്‍മാരായിരിക്കും. ഞങ്ങള്‍ പെണ്ണുങ്ങള്‍ പരദൂഷണം പറയാറില്ലെന്നല്ല, ഇത്ര മാസ്സ് അല്ലെന്ന് മാത്രം. പുറത്തൂന്ന് ഇതെല്ലാം കേട്ട് വന്ന് അവരുടെ താളത്തിനൊത്ത് തുള്ളുന്ന പുരുഷന്‍മാര്‍ വീട്ടിലുണ്ടെങ്കില്‍ പിന്നെ, വീട്ടിലുള്ളവരുടെ ജീവിതം കോഞ്ഞാട്ടയാകാന്‍ ഇത് ധാരാളം.

ഇവരുടെ അടിസ്ഥാനപ്രശ്‌നം ആവശ്യത്തിലേറെയുള്ള സമയവും, കൂടെ മടിയും കൊനിഷ്ടുമാണ്. ഒരു ദിവസമെന്നാല്‍ ജോലി, കുടുംബം, ആരോഗ്യപരിപാലനം, വിനോദം, യാത്ര തുടങ്ങി പലതായി വിഭജിച്ചാല്‍ റോഡിലിരുന്ന് മൂക്കില്‍ തോണ്ടാന്‍ ഉറപ്പായും സമയം കിട്ടില്ലെന്ന് മാത്രമല്ല, 24 മണിക്കൂര്‍ തികയുകയുമില്ല. സ്വന്തം ജീവിതവും മറ്റുള്ളവരുടെ ആരോഗ്യവും നല്ല രീതിയിലിരിക്കും. അത് ചെയ്യില്ല. അതിന് അന്യന്റെ പച്ചയിറച്ചി തിന്നുന്ന സുഖം കിട്ടില്ലല്ലോ.

പുറത്തുള്ള രാജ്യങ്ങളില്‍ മക്കളെയൊക്കെ വലുതാക്കി പറത്തി വിട്ട് നാട് കാണാന്‍ ഭാര്യയേയും കൂട്ടി വിമാനം കയറുന്നത് മധ്യവയസ്സിലാണെങ്കില്‍ നമ്മുടെ നാട്ടില്‍ പലപ്പോഴും അവരെ രണ്ട് കട്ടിലുകളിലേക്കോ രണ്ട് മുറികളിലേക്കോ പോലും മുറിച്ച് മാറ്റുന്ന കാലമാണ് വാര്‍ദ്ധക്യം. ഭാര്യയോട് സ്‌നേഹം പ്രകടിപ്പിക്കുന്നവനും ഭാര്യയുടെ അഭിപ്രായം മാനിക്കുന്നവനും ഇവറ്റകള്‍ക്ക് 'പെണ്‍കോന്തന്‍' ആണ്. അതിനെ മറികടന്ന് ഈ വായിനോക്കികളുടെ വര്‍ത്തമാനത്തിന്റെ മുനയൊടിച്ച് വേണം ഇപ്പോഴും പലയിടങ്ങളിലും സൈ്വര്യമായി ജീവിക്കാന്‍. സിറ്റിയിലെ ന്യൂക്ലിയര്‍ ജീവിതത്തിന്റെ കാര്യമല്ല പറയുന്നത്. 'നാട്ടുകാരെന്ത് പറയും' അഡിക്ടട് നാടുകളിലെ ജീവിതത്തിനാണ്. അവനവന്‍ അധ്വാനിച്ച് കൊണ്ട് വന്ന കാശിന് ജീവിക്കുന്നതിന് വരെ ഉളുപ്പില്ലാതെ അഭിപ്രായം പറയുന്ന തന്തമാരും ഭാവിതന്തമാരും കൂടിയുള്ള പ്രോഗ്രാം. ഇതിനൊത്ത് തുള്ളുന്നവര് അതിലും വലിയ ശോകം.

വേദന സഹിക്കുന്നത് എന്തോ വലിയ കാര്യമാണെന്ന ധാരണ എവിടുന്നോ വന്ന് പെട്ടൊരു ജനതയാണ് നമ്മള്‍. ശരീരവേദനയായാലും മാനസികവേദനയായാലും ക്ഷമിച്ച് സഹിച്ച് 'ഞാന്‍ സൂപ്പറാണ്' എന്ന് കാണിക്കാനുള്ളൊരു വ്യഗ്രത, ദു:ഖങ്ങള്‍ സഹിച്ച് ക്ഷമിച്ച് നടക്കണം, സമൂഹം ഉണ്ടാക്കിയ നിയമങ്ങള്‍ക്ക് അവനവന്റെ കഴിവും സന്തോഷങ്ങളും പണയം വെക്കണം.

സ്വന്തം ലൈംഗികദാരിദ്രം അയലോക്കത്തെ പെണ്ണിനെ കുറിച്ച് അപവാദവും ഇക്കിളിയും പറഞ്ഞ് സായൂജ്യം തേടുന്ന നികൃഷ്ടജീവികള്‍. ഇപ്പോ എന്തിന് ഇതൊക്കെ പറയുന്നെന്ന് കരുതേണ്ട. നാട്ടുകാരായ അഭ്യുദേയകാംക്ഷികള്‍ കുടുംബം കലക്കിയ ഏറ്റവും ലേറ്റസ്റ്റ് കപിള്‍ കാണാന്‍ വന്നിരുന്നേ. ആ വകയില്‍ ബിപി കൂടിയിട്ട് എഴുതിയതാണ്. ആ ഭര്‍ത്താവിന് ശകലം ബോധമുണ്ടായിരുന്നത് കൊണ്ട് ഒരു കുടുംബം രക്ഷപ്പെട്ടു.

'നമ്മ സെമ്മയാ വാഴ്ന്ത് കാട്ട്‌റത് താന്‍ നമ്മ വാഴവേ കൂടാതെന്റ്‌റ് നിനക്കറവ്‌ര്ക്ക് നമ്മ കൊടുക്കണ പെരിയ ദണ്ഢനൈ.' നമ്മള്‍ സന്തോഷമായി ജീവിച്ച് കാണിക്കുന്നതാണ് നമ്മള്‍ ജീവിക്കുകയേ ചെയ്യരുതെന്ന് ചിന്തിക്കുന്നവര്‍ക്ക് നമ്മള്‍ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ.'

ഇത് ഞാന്‍ പറഞ്ഞതല്ല, രക്ഷിക്കല്‍ സ്‌പെഷ്യലിസ്റ്റ് നടന്‍ വിജയിന്റെ ഡയലോഗ് ഇപ്പോ ടിവിയില്‍ കേട്ടതാണ്. അത് തന്നെയാണ് ചെയ്യേണ്ടത്. നമ്മുടെ സ്വാതന്ത്രവും ജീവിതസൗകര്യങ്ങളും നിലയും വിലയും കണ്ടിട്ട് സഹിക്കാത്ത കു(മ)ലംതീനികളുടെ മുന്നില്‍ ചെയ്യേണ്ടത് ഈ പറഞ്ഞ പോലെ നല്ല അസ്സലായി ജീവിച്ച് കാണിക്കല്‍ തന്നെയാണ്.

ഓര്‍മ്മിപ്പിച്ചതാണ്. ഇത് വായിച്ചിട്ടെങ്കിലും ആര്‍ക്കെങ്കിലും ബോധോദയമുണ്ടായി ഇവറ്റകള്‍ കലക്കി കൊണ്ടിരിക്കുന്ന കുടുംബങ്ങളില്‍ ശകലം വെളിച്ചം വീഴട്ടെ. ഇളിച്ചോണ്ടിരുന്ന് തോന്നിവാസം പറയുന്നവരുടെ മുന്നിലൂടെ ചിരിച്ചോണ്ട് നെഞ്ചും വിരിച്ച് നടക്കാനുള്ള ഗട്ട്‌സ് എന്ന് മനുഷ്യര്‍ക്കുണ്ടാവുന്നോ അന്ന് ഇവന്‍മാര്‍ ഈ പണി നിര്‍ത്തും.

നാശങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (15 minutes ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (35 minutes ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (36 minutes ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (44 minutes ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (48 minutes ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (53 minutes ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (1 hour ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (1 hour ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (2 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (3 hours ago)

Malayali Vartha Recommends