മരിച്ചയാളുടെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും അതിന് ശേഷം ഗസറ്റില്‍ പരസ്യം നല്‍കുകയും ചെയ്ത പരാതിയില്‍ എറണാകുളം ഡെപ്യൂട്ടികളക്ടര്‍ക്കെതിരെ എഫ്.ഐ.ആര്‍

മരിച്ചയാളുടെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും അതിന് ശേഷം ഗസറ്റില്‍ പരസ്യം നല്‍കുകയും ചെയ്ത പരാതിയില്‍ എറണാകുളം ഡെപ്യൂട്ടികളക്ടറും അഡീഷണല്‍ മജിസ്‌ട്രേട്ടുമായ കെ. ചന്ദ്രശേഖരന്‍ നായര്‍ക്കെതിരെ അങ്കമാലി സി.ജെ.എമ്മിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് എഫ്.ഐ.ആറെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പലതരത്തിലുള്ള തട്ടിപ്പുകളും നടത്തിയിട്ടുണ്ടെങ്കിലും തട്ടിപ്പിനായി അപേക്ഷകന്റെ അപ്പന്റെ പേര് വരെ മാറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എ.ഡി.എം ചന്ദ്രശേഖരന്‍ നായര്‍ക്കെതിരെ നിരവധി പരാതികള്‍ മുമ്പും ഉയര്‍ന്നിട്ടുള്ളതായി പരാതിക്കാരനായ പി.സി വര്‍ഗീസിന്റെ ബന്ധുവും അഭിഭാഷകനുമായ അഭിലാഷ് ആരോപിക്കുന്നു.
സംഭവത്തെ കുറിച്ച് അഭിലാഷ് പറയുന്നതിങ്ങനെ... 2010ല്‍ പരാതിക്കാരനായ പി.സി വര്‍ഗീസിന്റെ സഹോദരന്‍ പുതുശേരി പൗലോസ് അന്തരിച്ചു. അന്തേഹത്തിന്റെ ഒന്നാം ചരവവാര്‍ഷിക ദിനത്തില്‍ ബന്ധുക്കള്‍ നല്ലൊരു തീരുമാനം എടുത്തു. അവിവാഹിതനായിരുന്ന പൗലോസിന്റെ പേരില്‍ അങ്കമാലി മൂക്കന്നൂര്‍ എറപ്പിലുള്ള 25 സെന്റ് സ്ഥലം വിറ്റ്, ആ പണം കൊണ്ട് പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താം. എല്ലാവര്‍ക്കും സന്തോഷമായി. വസ്തു വില്‍ക്കുന്നതിനായി പൗലോസിന്റെ അനുജന്‍ ആന്‍ഡ്രൂസിന്റെ മകനായ തങ്കച്ചനെ ചുമതലപ്പെടുത്തി. ഡോക്യൂമെന്‍സും ഏല്‍പ്പിച്ചു. ആ രേഖകള്‍ ഉപയോഗിച്ച് ബാബു എന്നയാളും തങ്കച്ചനും ചേര്‍ന്നാണ് തട്ടിപ്പിന് തുടക്കമിട്ടത്. ബാബു പുതുശേരി പൗലോസിന് അവിഹിത ബന്ധത്തിലുണ്ടായ മകനാണെന്നും അതിനാല്‍ സ്വത്തുക്കളുടെ അവകാശം ഉണ്ടെന്നും സ്ഥാപിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതിനായി 2014ല്‍ ആലുവ തഹസീല്‍ ദാറായിരുന്ന കെ. ചന്ദ്രശേഖരന്‍ നായരെ സമീപിച്ചു. ബാബുവിന്റെ അപേക്ഷയനുസരിച്ച് തഹസീല്‍ദാര്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇക്കാര്യം ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
അതിന് ശേഷം ബാബുവും സംഘവും പുതുശേരി പൗലോസിന്റെ വ്തുവില്‍ അതിക്രമിച്ച് കടന്ന് അധികാരം സ്ഥാപിച്ചപ്പോഴാണ് സഹോദരന്‍ പി.സി വര്‍ഗീസും ബന്ധുക്കളും വിവരം അറിയുന്നത്. താലൂക്ക് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ബാബുവിന്റെ അമ്മയുടെ അപേക്ഷ പ്രകാരം, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ബാബുവിന് കിട്ടിയതായി മനസ്സിലാക്കി. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കും മുമ്പുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും തിരിച്ചറിഞ്ഞു. അയല്‍വാസികളുടെ മൊഴി പോലും രേഖപ്പെടുത്തിയിരുന്നില്ല. ബാബുവിന്റെ ആധാര്‍ കാര്‍ഡില്‍ പിതാവിന്റെ പേര് അന്തോണി എന്നും പാന്‍കാര്‍ഡില്‍ പൗലോസ് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പരാതിക്കാരന്‍ കണ്ടെത്തി. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ബാബൂ പാന്‍കാര്‍ഡ് എടുത്തതെന്നും വ്യക്തമായി.
പി.സി വര്‍ഗീസും മറ്റ് സഹോദരങ്ങളും പ്രായമായവരാണ്, മക്കളൊക്കെ വിദേശത്തും അതിനാല്‍ ആരും നിയമനടപടികളുമായി മുന്നോട്ട് പോകില്ലെന്നാണ് തങ്കച്ചനും ബാബുവും കരുതിയിരുന്നത്. എന്നാല്‍ പി.സി വര്‍ഗീസിന്റെ ചൊറുമകനും അഭിഭാഷകനുമായ അഭിലാഷ് കേസുമായി മുന്നോട്ട് പോകാന്‍ തയ്യാറായതോടെയാണ് വലിയ തട്ടിപ്പ് പുറത്തായത്. കളക്ടര്‍ക്കും ഹൈക്കോടതിയിലും പരാതി നല്‍കി. അനന്തരാവകാശിയാണെന്നുള്ള കാര്യം ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിനാല്‍ ഹൈക്കോടതിയില്‍ സിവില്‍ ഹര്‍ജി നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. പക്ഷെ, സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുള്ളതിനാല്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. എറണാകുളം റൂറല്‍ എസ്.പിയേയും സമീപിച്ചു നടപടിയായില്ല. തുടര്‍ന്ന് അങ്കമാലി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ഡെപ്യൂട്ടി കളക്ടറും അഡീഷണല്‍ ചീഫ് മജിസ്‌ട്രേട്ടുമായ കെ. ചന്ദ്രശേഖരന്‍ നായര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇടാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
തങ്കച്ചനും ബാബുവും ഭാര്യ സബിതയും എ.ഡി.എം ചന്ദ്രശേഖരന്‍ നായരും അടക്കം 11 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ ഇട്ടത്. ബാബുവിനെതിരെ വിംഗലാംഗയായ സ്ത്രീ വിവാഹവാഗ്ദാനം പീഡനം എന്നീ പരാതികള്‍ ഉന്നയിച്ച് പരാതി നല്‍കിയതിനാല്‍ ഒളിവിലാണെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അഡ്വ. അഭിലാഷ് മലയാളിവാര്‍ത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























