ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴ

വിവാഹത്തിനും മറ്റ് വിശേഷങ്ങള്‍ക്കും കാറ്ററിംഗ് എല്‍പിക്കുമ്‌ബോള്‍ കാറ്ററിംഗ് ടീമിന് എഫ്എസ്എസ്എ ലൈസന്‍സ് തന്നെയാണെന്ന് ഉറപ്പാക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് ജയില്‍ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. ലൈസന്‍സന്‍ നമ്ബര്‍ 1 എന്നക്കത്തിലും രജിസ്‌ട്രേഷന്‍ നമ്ബര്‍ 2 എന്നക്കത്തിലും ആണ് തുടങ്ങുന്നത്. വിവാഹഹാളുകള്‍, ഓഡിറ്റോറിയം, ഇവന്റ് മാനേജ്‌മെന്റ് നടത്തുന്നവര്‍ നിര്‍ബന്ധമായും എഫ്എസ്എസ്എ ലൈസന്‍സ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കാറ്ററിംഗ് യൂണിറ്റ് ഏല്‍പ്പിക്കുമ്‌ബോള്‍ നിര്‍ബന്ധമായും ജിഎസ്ടി ബില്‍ വാങ്ങണം. കാറ്ററിംഗ് യൂണിറ്റിന് സ്വന്തമായി ഭക്ഷണം പാചകം ചെയ്യാന്‍ സ്വന്തമായി സ്ഥാപനം ഉണ്ടായിരിക്കേണ്ടതും സ്വന്തമായി ജോലിക്കാര്‍ വേണ്ടതും പാകം ചെയ്യാനുളള പാത്രങ്ങള്‍, സാമഗ്രികള്‍ എന്നിവ വേണ്ടതുമാണ്. കാറ്ററിംഗ് യൂണിറ്റിലെ വെളളം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ച് ആവശ്യമായ സമയത്ത് ഹാജരാക്കണം. കാറ്ററിംഗ് യൂണിറ്റിലെ ജോലിക്കാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സ്ഥാപനത്തില്‍ സൂക്ഷിക്കേണ്ടതും ആവശ്യമായ സമയത്ത് ഹാജാരാക്കേണ്ടതുമാണ്.
https://www.facebook.com/Malayalivartha

























