കടയ്ക്കാമണ്ണില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്...പത്തനാപുരത്തു നിന്ന് പുനലൂരിലേക്ക് പോയ ഡ്രൈഡവിംഗ് സ്‌കൂളിലെ കാറും പുനലൂര്‍ ഭാഗത്തു നിന്നുവന്ന ടാറ്റാ സുമോയും തമ്മിലാണ് കൂട്ടിയിടിച്ചത്

കടയ്ക്കാമണ്ണില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്.പത്തനാപുരത്തു നിന്ന് പുനലൂരിലേക്ക് പോയ ഡ്രൈഡവിംഗ് സ്‌കൂളിലെ കാറും പുനലൂര്‍ ഭാഗത്തു നിന്നുവന്ന ടാറ്റാ സുമോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ടാറ്റ സുമോ തലകീഴായി മറിഞ്ഞു. സുമോ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന കടയ്ക്കാമണ്‍ തേപ്പുവിള രാജുവിന്റെ മകള്‍ രചന ബാബു (30), ഇറക്കത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ പിറവന്തൂര്‍ ഇറക്കത്ത് വീട്ടില്‍ സത്യനേശന്‍ (60), ടാറ്റ സുമോയില്‍ ഉണ്ടായിരുന്ന പാതിരിക്കല്‍ പാടത്ത് കാലപുത്തന്‍ വീട്ടില്‍ ഷുഹൈബ് (19),പ്ലാവിള വടക്കേതില്‍ ഷാഹിദ് (18), ഷിഹാനമന്‍സിലില്‍ റസാഖ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
https://www.facebook.com/Malayalivartha

























