ഇത്രയും പ്രതീക്ഷിച്ചില്ല... കോപ്രമൈസിനുള്ള നീക്കങ്ങളെല്ലാം പൊളിഞ്ഞ് മഞ്ജുവാര്യര്‍ ഉറച്ച് നിന്നതോടെ എല്ലാം മാറി മറിയുന്നു; മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോന്റെ ഓഫീസിലും വീട്ടിലും റെയ്ഡ്; ക്രൈം ബ്രാഞ്ച് അന്വേഷണം ശക്തമാക്കിയതോടെ ശ്രീകുമാര്‍ മേനോന് കുരുക്ക് മുറുകുന്നു

മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൈവിടുന്ന അവസ്ഥയിലാണ്. മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ശ്രീകുമാര്‍ മേനോനെ അന്വേഷണ സംഘം അടുത്ത ഞായറാഴ്ച്ച ചോദ്യം ചെയ്‌തേക്കും. ശ്രീകുമാര്‍ മേനോന്റെ ഓഫീസിലും അന്വേഷണ സംഘം റെയ്ഡ് നടത്തി. അടുത്ത ക്രൈംബ്രാഞ്ചിന്റെ നീക്കം ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുകയാണ്. ശ്രീകുമാര്‍ മേനോനെ അടുത്ത ഞായറാഴ്ചയും ചോദ്യം ചെയ്യുമെന്നാണ് സൂചന.
പരാതിയില്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി െ്രെകംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയക്കുന്നതായും മഞ്ജു വാര്യര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു.
ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിക്കാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുള്ളതായും ഒടിയന്‍ സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ശ്രീകുമാര്‍ മേനോന് വേണ്ടി നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ പരസ്യ കമ്പനി തന്റെ മേല്‍നോട്ടത്തിലുള്ള ഒരു ഫൌണ്ടേഷന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടി ചെക്കും ലെറ്റര്‍ പാഡും ഒപ്പിട്ടു നല്‍കി. ഇത് ദുരുപയോഗം ചെയ്യുമെന്ന് ഭയമുണ്ടെന്നും മഞ്ജു പരാതിയില്‍ പറയുന്നു. മഞ്ജു വാര്യര്‍ പരാതിയില്‍ പറഞ്ഞിരുന്ന ലെറ്റര്‍ ഹെഡും മറ്റ് രേഖകളും കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്. പരിശോധന മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. കേസില്‍ മഞ്ജു വാര്യരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ഒടിയന്‍ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറാണന്നും പരാതിയില്‍ പറഞ്ഞിരുന്നു.പരാതിക്കു മറുപടിയായി ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവവും മഞ്ജുവിന്റെ കൂടെപ്പിറപ്പാണെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.
ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള 'പുഷ്' കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2017ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ സമൂഹത്തില്‍ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നും ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.
മഞ്ജുവിന് എതിരെ ഫേസ്ബുക്കിലൂടെ ശ്രീകുമാര്‍ മേനോന്‍ രംഗത്ത് എത്തിയിരുന്നു. ഞാന്‍ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് ചോദിച്ചത്.
നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേര്‍ എത്രപ്രാവശ്യം പറഞ്ഞു. കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീയെന്ന്.... ഇങ്ങനെയുള്ള ശ്രീകുമാര്‍ മേനോന്റെ പോസറ്റും മഞ്ജുവിനെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇതും കേസിന്റെ ഗതി നിര്‍ണയിക്കും.
"
https://www.facebook.com/Malayalivartha

























