Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

രാവിലെ മുഷിഞ്ഞ വേഷത്തില്‍ ഭിക്ഷാടനം.. കിട്ടുന്ന പണത്തിന് കഞ്ചാവ് പുകച്ച്‌ രാത്രി ഊരുചുറ്റല്‍!! ലഹരിയില്‍ മതിമറിയാന്‍ ഉമറിന് അറിയാത്ത വിദ്യകളില്ല, പ്രമുഖ ബ്രാന്റിന്റെ പശയുടെ ചെറിയ ടിന്‍ വാങ്ങി ആളൊഴിഞ്ഞയിടത്ത് ഇരുന്ന് പശ ചൂടാക്കി ശ്വസിക്കും..ഈ ലഹരിയില്‍ രാത്രി കറക്കം തുടങ്ങും; പെരുമ്ബാവൂര്‍ കൊലപാതകത്തിൽ പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി അന്വേഷണ സംഘം

29 NOVEMBER 2019 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ

പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ യുവതിയെ ബലാത്സംഗം ചെയ്തതു െകെക്കോട്ടുകൊണ്ടു തലയ്ക്കടിച്ചു അര്‍ധബോധാവസ്ഥയില്‍ ആക്കിയശേഷം. തുടര്‍ന്നു ക്രൂരമായി പീഡിപ്പിച്ചശേഷം വീണ്ടും യുവതിയുടെ തലയ്ക്കടിച്ചു മരണം ഉറപ്പാക്കി. മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാനാണെന്നു പോലീസ് സംശയിക്കുന്നു. അറസ്റ്റിലായ ഇതര സംസ്ഥാന തൊഴിലാളി ഉമര്‍ അലി കഞ്ചാവടക്കമുള്ള മയക്കുമരുന്നുകള്‍ നിരന്തരം ഉപയോഗിക്കുന്നയാളാണ്. സി.സി. ടിവി ദൃശ്യങ്ങളില്‍ നിന്നാണു മരിച്ച യുവതി ആരെന്നും പ്രതി അസം സ്വദേശിയായ ഉമര്‍ അലിയാണെന്നും പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടി പോലീസ് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടിയൊന്നും ആദ്യം കിട്ടിയില്ല. പലപ്പോഴും പലതാണു പറഞ്ഞത്. സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ട പോലീസ് മൂന്നുമണിക്കൂറിനകം ഉമര്‍ അലിയെ പിടികൂടുകയായിരുന്നു.

ഇപ്പോഴിതാ പ്രതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് അന്വേഷണ സംഘം പോലും. ഉമര്‍ അലി അസം ന്യൂഗാവ് ജില്ലക്കാര്‍ നാടുകടത്തിയ കൊടും ക്രമിനലാണ്. സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെയാണ് ഇരുപത്തിയേഴുകാരനെതിരെ നാട്ടുകാര്‍ സംഘടിതമായി തിരിഞ്ഞത്. ഒടുവില്‍ നില്‍ക്കകള്ളിയില്ലാതെ ഉമര്‍ നാടുവിടുകയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ഇയാള്‍ വീടുവിട്ടിറങ്ങിയത്. എവിടേക്കാണ് പോയതെന്ന് വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഉമര്‍അലി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ ഇയാളുടെ അസമിലെ വീട്ടില്‍ പൊലീസ് എത്തിയിരുന്നു. ഈ സമയത്ത് പ്രദേശവാസികളാണ് ഉമര്‍അലിയുടെ സ്വഭാവ ദൂഷ്യങ്ങള്‍ ഒന്നൊന്നായി വിവരിച്ചത്.
പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്ബോള്‍ പ്രതിയുടെ കൈവശം മറ്റ് രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ഉമര്‍അലി ആരോടൊപ്പമാണ് കേരളത്തില്‍ എത്തിയതെന്നടക്കം അന്വേഷിച്ച്‌ വരികയാണ്. അതേസമയം, പതിവായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് ഉമര്‍. കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ യുവതിയെ തലയ്ക്കടിച്ച്‌ വീഴ്ത്തി മാനഭംഗപ്പെടുത്തി കൊന്നതെന്നാണ് പൊലീസ് നിഗമനം. സി.സി.ടി.വിയില്‍ ദൃശ്യങ്ങളില്‍ ഇയാളുടെ പെരുമാറ്റം അമിത ലഹരി ഉപയോഗിച്ച ആളുകളോട് സമാനമാണ്. കേസില്‍ ഇന്നലെ രാത്രി ഒരു മണിക്കാണ് ഉമര്‍അലിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പിന്നീട് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ ഉമര്‍ അലിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം, കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എതിര്‍വശത്തുളള ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയ്ക്കരികിലെ ചെറിയ ഇടവഴിയോട് ചേര്‍ന്ന വരാന്തയില്‍ ഇന്നലെ രാവിലെയാണ് 38കാരിയുടെ പൂര്‍ണനഗ്‌നമായ ജഡം രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. യുവതിയെ വലിച്ചിഴച്ച്‌ കൊണ്ടുവന്ന ശേഷമാണ് മാനഭംഗപ്പെടുത്തിയത്. തുടര്‍ന്ന് കൈക്കോട്ട് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇതെല്ലാം പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം കാമറ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ അതും തല്ലിപ്പൊളിച്ചു. ഇന്നലെ രാവിലെ അഞ്ചരയ്ക്ക് ഹോട്ടല്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. വിവാഹബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്നു യുവതി. പിന്നീട് ഒരു ഉത്തരേന്ത്യക്കാരനൊപ്പം കുറച്ചുനാള്‍ കഴിഞ്ഞിരുന്നു.

ഉമര്‍അലിയുടെ ഒരു ദിവസം തുടങ്ങുന്നത് പോലും ഇങ്ങനെയാണ്. രാവിലെ മുഷിഞ്ഞ വേഷത്തില്‍ ഭിക്ഷാടനം. കിട്ടുന്ന പണത്തിന് കഞ്ചാവ് പുകച്ച്‌ രാത്രി ഊരുചുറ്റല്‍. പെരുമ്ബാവൂരില്‍ എത്തിയ അന്ന് മുതല്‍ ഉമര്‍അലിയുടെ ജീവിതചര്യ ഇതാണ്. ഭിക്ഷാടനത്തിലൂടെ കുറച്ച്‌ പണം മാത്രമേ കിട്ടിയുള്ളു എങ്കിലും ലഹരിയില്‍ മതിമറിയാന്‍ ഉമറിന് പല വിദ്യകളും അറിയാം. പ്രമുഖ ബ്രാന്റിന്റെ പശയുടെ ചെറിയ ടിന്‍ വാങ്ങും. പിന്നെ ഇതുമായി ആളൊഴിഞ്ഞയിടത്ത് ഇരുന്ന് പശ ചൂടാക്കി ശ്വസിക്കും. പശ ചൂടാകുമ്ബോള്‍ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത് കടുത്ത ഉന്മാദത്തിലേക്ക് എത്തിക്കും. ഈ ലഹരിയില്‍ പിന്നീട് രാത്രി കറക്കം തുടങ്ങും. ഉമര്‍അലിക്ക് പെരുമ്ബാവൂരിലെ ലൈംഗിക തൊഴിലാളികളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഉമര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇയാളുടെ വസ്ത്രത്തില്‍ നിന്ന് യുവതിയുടെ ചോരയും സ്ഥലത്ത് നിന്ന് പ്രതിയുടെ വിവരലടയാളവും കണ്ടെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യമാണ് പ്രധാന തെളിവ്. യുവതിയെ തലയ്ക്ക് അടിച്ച്‌ വീഴ്ത്തിയ ശേഷമാണ് ഇയാള്‍ മാനഭംഗത്തിന് ഇരയാക്കിയത്. തുടര്‍ന്നും കൈക്കോട്ട് ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചു. മുഖത്താണ് കൂടുതല്‍ അടിയേറ്റിട്ടുള്ളത്. മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാന്‍ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പകല്‍ ആളുകളോട് സൗമ്യമായാണ് ഉമര്‍അലി പെരുമാറിയിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പലര്‍ക്കും ഉമര്‍അലിക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് പോലും വിശ്വസിക്കാനായിട്ടില്ല. യുവതിയുമായി സംസാരിക്കുന്നത് മുതല്‍ കൊലപ്പെടുത്തുന്നത് വരെയുള്ള സിസി ടിവി ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (16 minutes ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (36 minutes ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (37 minutes ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (45 minutes ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (49 minutes ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (54 minutes ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (1 hour ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (1 hour ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (2 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (3 hours ago)

Malayali Vartha Recommends