ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുനര്‍നിര്‍മാണവുമായി ദേശീയപാത മുഖംമിനുക്കുന്നു

ആലപ്പുഴയില്‍ ദേശീയപാത പുത്തന്‍ രീതിയില്‍ പുനര്‍നിര്‍മ്മിച്ച് തുടങ്ങി. ആദ്യഘട്ടത്തില്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള 23 കിലോമീറ്റര്‍ റോഡാണ് പൂര്‍ത്തിയാക്കുന്നത്. ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള നിര്‍മാണം കാഴ്ചയില്‍തന്നെ കൗതുകമാണ്.
ദിവസം ഒന്നരകിലോമീറ്ററോളം ദൂരമാണ് പുനര്‍നിര്‍മിക്കുന്നത്. കുണ്ടും കുഴിയുമായി കിടന്നിരുന്ന ദേശീയപാത മുഖംമിനുക്കുകയാണ്.
നിലവിലെ റോഡ് പൊളിച്ച്, ടാറും മെറ്റലുമടക്കം പ്ലാന്റില്‍ എത്തിച്ച്, അവ വേര്‍തിരിച്ചശേഷം വീണ്ടും ഉപയോഗിക്കുന്നതാണ് പുതിയ രീതി. അഞ്ചുസെന്റിമീറ്റര്‍ ആഴത്തിലാണ് റോഡ് പൊളിച്ചെടുക്കുന്നത്. ഇവിടെ ബി.എം.ബി.സി രീതിയില്‍ നികത്തും.
ദേശീയപാതയുടെ ഒരുഭാഗത്ത് ഗതാഗതം നിയന്തിച്ചുകൊണ്ട് നാലുവരിപാതയുടെ പടിഞ്ഞാറുവശമാണ് ആദ്യം പൂര്‍ത്തിയാക്കുന്നത്. മുപ്പത്തിയാറ് കോടി രൂപയാണ് അടങ്കല്‍ തുക. ഒന്‍പതുമീറ്ററോളം വീതിയിലാണ് ടാറിങ്.
https://www.facebook.com/Malayalivartha

























