Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

കൊല്ലം ഈസ്റ്റ് പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബു കുമാർ വധശ്രമക്കേസ്: ഡി. വൈ. എസ്. പി. സന്തോഷ് നായരടക്കം 6 പ്രതികളെയും സിബിഐ കോടതി ചോദ്യം ചെയ്തു: വധ ശ്രമത്തിലേക്കു നയിച്ചത് കുപ്രസിദ്ധ ഗുണ്ട ജിണ്ട അനിയെ ഗുണ്ടാലിസ്റ്റിൽ പെടുത്താൻ ക്രൈം കേസുകളുടെ പട്ടിക പോലീസ് കമ്മീഷണർ വഴി പോലീസ് ആസ്ഥാനത്ത് എത്തിയതിലുള്ള വിരോധം:മാതൃഭൂമി ലേഖകനായിരുന്ന ഉണ്ണിത്താൻ വധശ്രമത്തിനു പിന്നിലും ഇവർ തന്നെ

29 NOVEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡി വൈ എസ് പി സന്തോഷ് നായരും സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയനും അടക്കമുള്ള ആറു പ്രതികളെയും തിരുവനന്തപുരം സിബിഐ കോടതി ചോദ്യം ചെയ്തു. ആറു മാസമായി നടന്ന വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരത്തിൽ കോടതി മുമ്പാകെ വന്ന വായ് മൊഴി തെളിവുകളുടെയും പ്രാമാണിക തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കുറ്റപ്പെടുത്തുന്ന തെളിവുകൾ വച്ചു കൊണ്ടാണ് സി ബി ഐ ജഡ്ജി സനിൽകുമാർ പ്രതികളെ ചോദ്യം ചെയ്തത്. പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ ജഡ്ജി ഡയസിന് സമീപം വിളിച്ചു വരുത്തിയാണ് ഓരോ പ്രതികളെയും മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം ചോദ്യം ചെയ്തത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) ബി പ്രകാരമാണ് കോടതി പ്രതികളെ ചോദ്യം ചെയ്തത്.

കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ 5 പോലീസുദ്യോഗസ്ഥരും സീരിയൽ നടിമാരുമൊത്തുള്ള നിശാവിരുന്നിനെക്കുറിച്ച് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലും സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലും അറിയിച്ചതിലും പത്ര വാർത്ത വന്നതിനും പ്രതികാരമായി ഹെഡ് കോൺസ്റ്റബിൾ ബാബു കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ നടന്ന വിചാരണയിലാണ് പ്രതികളെ കോടതി ചോദ്യം ചെയ്തത്.

പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും വിചാരണ കൂടാതെ പ്രതികളെ വിട്ടയക്കരുതെന്നും കോടതിയിൽ സിബിഐ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയിൽ നടന്ന പ്രാരംഭ വാദത്തിനിടയിലാണ് സിബിഐ നിലപാടറിയിച്ചത്. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും തങ്ങൾക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ കുറ്റവിമുക്തരാക്കണമെന്നും കാണിച്ച് ഡിവൈഎസ്പി സന്തോഷ് നായരടക്കം 6 പ്രതികൾ മറുവാദമുന്നയിച്ചിചിരുന്നു. വിചാരണ കൂടാതെ തങ്ങളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ സിബിഐ ജഡ്ജി ജെ.നാസർ നേരത്തേ തള്ളിയിരുന്നു. പ്രതികൾ കൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ അനുമാനിക്കാവുന്ന ശക്തമായ തെളിവുകൾ കോടതി മുമ്പാകെയുണ്ടെന്നും ആയതിനാൽ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ്. എം. നായർ, സർക്കിൾ ഇൻസ്പെക്‌ടർ എസ്. വിജയൻ , കൊല്ലം നഗരത്തിലെ പ്രബല ഗുണ്ടാത്തലവനും 'നവൻ ഷിപ്പിംഗ്‌ കമ്പനി' ഉടമയുമായ കണ്ടെയ്നർ സന്തോഷ് എന്ന സന്തോഷ് കുമാർ, പ്രധാന ഗുണ്ടകളായ ജിണ്ട അനി എന്ന വിനേഷ് , പെന്റി എഡ്വിൻ ഓസ്റ്റിൻ, പുഞ്ചിരി മഹേഷ് എന്ന മഹേഷ് എന്നിവരാണ് വധശ്രമക്കേസിലെ പ്രതികൾ.

2011 ജനുവരി 11 രാവിലെ 10.30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതികൾ ഗൂഡാലോചന നടത്തി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ബാബു കുമാറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേ ശ്യത്തോടെ മാരകായുധമായ സ്പ്രിങ്ങ് മോഡൽ കത്തിപയോഗിച്ച് നെഞ്ചിലും വയറിലുമായി കുത്തി കഠിന ദേഹോപദ്രവം ഏൽപ്പിച്ച് മൃതപ്രായനാക്കുകയും കുറ്റക്കാരെ നിയമപരമായ ശിക്ഷയിൽ നിന്ന് മറയ്ക്കുന്നതിന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കേസ് ഡയറി കത്തിച്ചു കളഞ്ഞും തൊണ്ടി മുതൽ മറ്റിടത്തേക്ക് മാർവാട് ചെയ്തും തെളിവുകൾ നശിപ്പിക്കുകയും വ്യാജമായ വിവരം നൽകുകയും പോലീസ് സ്റ്റേഷനിൽ തെറ്റായ റെക്കോഡ് തയ്യാറാക്കിയെന്നുമാണ് സിബിഐ കേസ്. 2014 നവംബർ 22നാണ് സി ബി ഐ ഡിവൈഎസ്പി കെ.റ്റി.തോമസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
2009 ഒക്ടോബർ 11 ന് രാത്രി കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ സ്പിരിറ്റ് മാഫിയാത്തലവനായ കള്ള് ഷാപ്പ് കോൺട്രാക്റ്റർ ഒരുക്കിയ നിശാ മദ്യവിരുന്നിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ്.എം.നായരും 4 പോലീസുദ്യോഗസ്ഥരും സീരിയൽ നടിമാരും പങ്കെടുത്ത വിവരം ബാബു കുമാർ മാതൃഭൂമി കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ വി.ബി.ഉണ്ണിത്താന് നൽകി.കൂടാതെ വിവരം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മദ്യസൽക്കാര വാർത്ത ഉണ്ണിത്താൻ റിപ്പോർട്ട് ചെയ്തു. കൂടാതെ സന്തോഷ് നായരുടെ കായൽ കയ്യേറ്റവും അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചുള്ള വാർത്തയും ഉണ്ണിത്താൻ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സന്തോഷ് നായർ സസ്പെൻഷനിലായി. ഇതിനുള്ള പ്രതികാരമാണ് വധശ്രമമെന്നാണ് വിരോധ കാരണമായി കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ഡിവൈഎസ്പിയുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കുടുംബ ജീവിതം തകർന്നതോടെ ഉണ്ണിത്താനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി കണ്ടെയ്നർ സന്തോഷിന് നിർദ്ദേശം നൽകി. സന്തോഷ് പ്രധാന ക്രിമിനലായ ഹാപ്പി രാജേഷിന് 35,000 രൂപക്ക് ക്വട്ടേഷൻ നൽകി. തുടർന്ന് 2010 ഏപ്രിൽ 16ന് രാത്രിയാണ് മാരകായുധങ്ങൾ ഉപയോഗിച്ച് മാതൃഭൂമി കൊല്ലം ലേഖകൻ വി.ബി. ഉണ്ണിത്താനെ ദേഹോപദ്രവം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഡിവൈഎസ്പിമാരായ സന്തോഷ് നായർ , ഗുണ്ടകളായ പുഞ്ചിരി മഹേഷ്, അയത്തിൽ വി.ആർ.ആനന്ദ്, ഉളിയക്കോവിൽ എസ്.ഷെഫീക്ക് എന്നിവരാണ് ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതികൾ. 2012 ജൂലൈ 5നാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
ഹാപ്പി രാജേഷിനൊപ്പം ആക്രമണത്തിൽ പങ്കെടുത്ത മഹേഷ് , ആനന്ദ്, ഷെഫീക്ക് എന്നീ 3 പ്രതികളെ 2011 മെയ് 13 ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ക്വട്ടേഷൻ ഏൽപ്പിച്ചത് കണ്ടെയ്നർ സന്തോഷാണെന്ന് പിടിയിലായ ഗുണ്ടകളിൽ നിന്ന് അന്വേഷണ സംഘം മനസ്സിലാക്കി.ഇതറിഞ്ഞ് സന്തോഷ് മുങ്ങി. പിന്നീട് തിരുവല്ല കോടതിയിൽ കീഴടങ്ങി. സന്തോഷിനെ ചോദ്യം ചെയ്തതോടെയാണ് ഡിവൈഎസ്പി സന്തോഷ് നായരുടെ പങ്ക് പുറത്തു വന്നത്.
ഹാപ്പി രാജേഷ് ഇതിനിടെ കൊല്ലപ്പെട്ടു.സന്തോഷ് നായരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പാണ് ഓട്ടോറിക്ഷക്കകത്ത് കൊലപ്പെടുത്തിയ നിലയിൽ രാജേഷിനെ കണ്ടെത്തിയത്. 2011 മെയ് 21നാണ് ഡിവൈഎസ്പിയെ ക്രൈംബ്രാഞ്ച് ഡിഐജി എസ്.ശ്രീജിത്ത് അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കണ്ടെയ്നർ സന്തോഷിനെ സിബിഐ ഉണ്ണിത്താൻ വധശ്രമക്കേസിൽ മാപ്പ് സാക്ഷിയാക്കി.എന്നാൽ പല നിർണ്ണായക വിവരങ്ങളും മറച്ച് വെച്ച് സന്തോഷ് രഹസ്യമൊഴി നൽകിയതായും വിചാരണയിൽ സന്തോഷ് കൂറുമാറി പ്രതി ഭാഗം ചേർന്ന് വിചാരണ അട്ടിമറിക്കുമെന്നും അതിനാൽ സന്തോഷിനെ മാപ്പ് സാക്ഷി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് പ്രതിപ്പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി സിബിഐ കോടതി നേരത്തേ തള്ളിയിരുന്നു. വിചാരണ കഴിഞ്ഞ് മാത്രമേ സിബിഐയുടെ ഈ ആവശ്യം പരിഗണിക്കാനാവൂയെന്നും ഹർജി അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

സന്തോഷ് നായരെ കുടുക്കിയത്
...........................................................
ഇ-മെയിലും ഫോൺ വിളികളും :
...........................................................

ഡിവൈഎസ്പി സന്തോഷ് നായരെ കുടുക്കിയത് ഫോൺ വിളികളും കണ്ടെയ്നർ സന്തോഷിനയച്ച ഇ-മെയിൽ സന്ദേശങ്ങളുമാണ്. സന്തോഷ് നായരിൽ നിന്ന് പിടിച്ചെടുത്ത ലാപ് ടോപ്പിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സി ഡാക്കിൽ നടത്തിയ സാങ്കേതിക പരിശോധനയിൽ വിവരങ്ങൾ റിട്രീവ് ( വീണ്ടെടുക്കൽ ) ചെയ്തെടുത്ത് പരിശോധനാ ഫലം സിബിഐ കോടതിയിലെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (15 minutes ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (35 minutes ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (36 minutes ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (44 minutes ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (48 minutes ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (53 minutes ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (1 hour ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (1 hour ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (2 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (3 hours ago)

Malayali Vartha Recommends