അണലി കടിച്ച് അഞ്ച് ദിവസത്തിനകം വിദ്യാര്‍ത്ഥിനി ജീവിതത്തിലേക്ക്...

അണലി കടിച്ച് അഞ്ച് ദിവസത്തിനകം വിദ്യാര്‍ത്ഥിനി ജീവിതത്തിലേക്ക് മടങ്ങിയെത്തി. തട്ടാമലയിലെ ഇരവിപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി തട്ടാമല പന്ത്രണ്ടുമുറി പുതുവയല്‍ തൊടിയില്‍ സഫ്നയെന്ന പതിനഞ്ചുകാരിയ്ക്കാണ് പുതുജീവന്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വീടിനടുത്തുള്ള ഇടറോഡില്‍ വെച്ച് സഫ്നയ്ക്ക് പാമ്പുകടിയേറ്റത്.
പ്രഥമശുശ്രൂഷയും സുരക്ഷാസംവിധാനങ്ങളും നല്‍കിയ ശേഷം ഉടന്‍ തന്നെ ബൈക്കില്‍ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞതോടെ ചികിത്സയും എളുപ്പമായി. അഞ്ചുദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
"
https://www.facebook.com/Malayalivartha

























