ഇത്രയും പ്രതീക്ഷിച്ചില്ല... നിര്‍മ്മാതാക്കള്‍ സിനിമാ സെറ്റിലെ ലഹരി ഉപയോഗം വെളിപ്പെടുത്തിയതിന് പിന്നാലെ സെറ്റിലെ നാറുന്ന കഥകള്‍ പുറത്ത്; ഷൈന്‍ നിഗം തുടങ്ങിവച്ച മൊട്ടയടി സിനിമാ മേഖലയെ മൊത്തം മൊട്ടയടിപ്പിക്കുന്നു; ശക്തമായ നടപടിയെടുക്കാനൊരുങ്ങി പോലീസും സര്‍ക്കാരും

ഷൈന്‍ നിഗം, ജോബി ജോര്‍ജ് തര്‍ക്കം നിര്‍മ്മാതാക്കള്‍ ഏറ്റെടുത്തതോടെ സിനിമാ മേഖലയിലെ നാറുന്ന കഥകള്‍ കൂടി പുറത്താകുകയാണ്. ഷൈന്‍ നിഗം മൊട്ടയടിച്ച് ജോബി ജോര്‍ജിന്റെ സിനിമ കുളമാക്കിയതിന് പിന്നാലെയാണ് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയത്. സ്വബോധമുള്ളവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നാണ് അവരുള്‍പ്പെടെ പലരും പ്രതികരിച്ചത്. സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും അവര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ സിനിമയിലെ പല വൃത്തികേടുകളും പുറത്താകുകയാണ്. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ചേര്‍ത്തുവായിക്കാവുന്ന പല സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. അതില്‍ നടിയുടേയും നടന്റേയും നഗ്ന പ്രകടനം വരെയുണ്ട്.
2014 ഫെബ്രുവരി 28ന് മരടിലെ ഫ്‌ലാറ്റില്‍ നഗ്‌നനായി എത്തി അയല്‍വാസിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിനെ പോലീസ് പിടികൂടി. ഇയാളില്‍നിന്ന് കഞ്ചാവ് കണ്ടെത്തി. കേസില്‍ മൂന്നരവര്‍ഷം തടവുശിക്ഷയാണ് ലഭിച്ചത്.
2015 ജനുവരി 30ന് നടന്‍ ഷൈന്‍ ടോം ചാക്കോയെയും നാലു യുവതികളെയും കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന ആരോപണത്തില്‍ കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്നു പിടികൂടി.
കഴിഞ്ഞ ഡിസംബറില്‍ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്ന് അറസ്റ്റുചെയ്തു. വീട്ടില്‍ ലഹരിപ്പാര്‍ട്ടികള്‍ ഒരുക്കിയിരുന്നെന്ന് അവര്‍ സമ്മതിച്ചു. സിനിമസീരിയല്‍ രംഗത്തെ പ്രമുഖരുടെ നമ്പറുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല.
2019 മേയ് രണ്ടിന് കഞ്ചാവുമായി പുതുമുഖ നടന്‍ മിഥുനും ക്യാമറാമാനായ ബെംഗളൂരു സ്വദേശി വിശാല്‍ വര്‍മയും എക്‌സൈസിന്റെ പിടിയിലായി.
ലൊക്കേഷനുകളെ പിന്തുടര്‍ന്ന് ഷാഡോ പോലീസും എത്തിയിരുന്നു.
കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ അന്വേഷണം ഒരിക്കല്‍ എറണാകുളത്തെ പ്രശസ്ത റെസ്‌റ്റോറന്റിലാണ് എത്തിച്ചേര്‍ന്നത്. ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെ നിന്നാണെന്നു കണ്ടെത്തി.
ഇതിനിടെയാണ് അന്വേഷണത്തില്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു നിര്‍മാതാവ് ഷാഡോ പോലീസിനെ സമീപിച്ചത്. പനമ്പിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ നല്‍കുകയും ചെയ്തതോടെ ഇയാള്‍ ഷാഡോ പോലീസിന്റെ വിശ്വാസം നേടിയെടുത്തു.
എന്നാല്‍, പോലീസുമായി നടത്തിയ ശബ്ദസന്ദേശങ്ങള്‍ ഉപയോഗിച്ച് ഇതേ നിര്‍മാതാവ് ഷാഡോ പോലീസിനെതിരേ പരാതി നല്‍കി. തന്ത്രപൂര്‍വം ഷാഡോ സംഘത്തെ തകര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഷാഡോ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം സ്ഥലംമാറ്റം കിട്ടി.
ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫഌറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്‌നയായ നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഈ നടിയുടെ വീരഗാഥകള്‍ പോലീസിനുള്ളില്‍ പാട്ടാണ്. ലഹരിയുടെ ഉന്മാദത്തില്‍ നടി കാട്ടിക്കൂട്ടിയ ലീലകള്‍ ചില്ലറയല്ലറയല്ല. എക്സ്റ്റസി ഗുളികയുടെ ഉന്മാദം അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് കണ്ടെത്തി.
എന്തായാലും പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചിരുന്നു. ഈ അഭിപ്രായം തന്നെയാണ് പൊതു സമൂഹം ഏറ്റെടുക്കുന്നത്. എന്നാല്‍ സിനിമാക്കാര്‍ ഇതിന് അനുകൂല നിലപാടെടുക്കില്ല. കാരണം അവരുടെ സ്വതന്ത്ര മേഖലയായാണ് എന്നും കണ്ടിട്ടുള്ളത്. നിര്‍മ്മാതാക്കളുടെ പണം വാങ്ങി അവരോട് ഒരു ബഹുമാനവും കാട്ടാതെ അഹങ്കരിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതായി ഇത് മാറുന്നു. എന്തായാലും ശക്തമായ നടപടികള്‍ വന്നാല്‍ സിനിമാ മേഖലയിലെ കൂടുതല്‍ ദുഷിപ്പുകള്‍ പുറത്താകുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.
https://www.facebook.com/Malayalivartha