Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

വധുവിനെ മഴ നനയിക്കുന്നതും നദിയിലും കുളത്തിലും ഇറക്കി കുളിപ്പിക്കുന്നതിന്റെയും പിന്നില്‍ ചില വികല മനസ്സുകളുടെ ദുഷ്ട ലക്ഷ്യങ്ങളാണ്; ഇതൊക്കെ നീല ചിത്രങ്ങളുടെ ഭാഗമായി ഇന്റര്‍നെറ്റില്‍ വൈറല്‍ ആയാല്‍ നെറ്റി ചുളിക്കരുത്: ഒരു പക്ഷെ മകളുടെ നഗ്നമേനി പിതാവിന് കാണേണ്ടിവരുന്നതും യാദൃശ്ചികമാകാം: വിവാഹ വീഡിയോ ഫോട്ടോ ഷൂട്ടെന്ന പേരിൽ കാണിക്കുന്ന കോപ്രായങ്ങൾക്കെതിരെ രോഷം പുകയുന്നു

02 DECEMBER 2019 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

കേരളത്തിലെ കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന വിവാഹ ഫോട്ടോ ഷൂട്ടുകള്‍ക്ക് വധുവിന്റെ നഗ്നദൃശ്യങ്ങള്‍ എന്തിനെന്ന ചോദ്യവുമായി വിവാഹ വീഡിയോ ഫോട്ടോ ഷൂട്ടിംഗിനെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പ് വൈറലാകുന്നു.

കുറിപ്പ് ഇങ്ങനെ...

വിവാഹ വീഡിയോ-ഫോട്ടോ ഷൂട്ടിംഗ് ഇന്ന് അതിരുകള്‍ ലംഘിക്കുകയാണെന്ന് എല്ലാവരും തുറന്നു സമ്മതിക്കുന്നുണ്ട്. ചുംബന രംഗങ്ങളും നഗ്ന രംഗങ്ങളും പകര്‍ത്താന്‍ അതീവ താല്പര്യം കാണിക്കുന്ന ചിലരുണ്ട്. വധുവിനെ മഴ നനയിക്കുന്നതും നദിയിലും കുളത്തിലും ഇറക്കി കുളിപ്പിക്കുന്നതിന്റെയും പിന്നില്‍ ചില വികല മനസ്സുകളുടെ ദുഷ്ട ലക്ഷ്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഷൂട്ട്‌ ചെയ്യുന്നതോടോപ്പം ആരുമറിയാതെ പെണ്‍കുട്ടിയുടെ നഗ്നത ആസ്വദിക്കുകയും ചെയ്യുകയാണിവര്‍. ഫോട്ടോഗ്രാഫര്‍ എന്തുപറഞ്ഞാലും അങ്ങനെ ചെയ്യുന്നതിന് വധൂവരന്മാര്‍ യാതൊരു മടിയും കാണിക്കാറുമില്ല. ഫോട്ടോഗ്രാഫറുടെ മുമ്ബില്‍ വസ്ത്രമഴിക്കുവാന്‍പോലും യാതൊരു മടിയും ഇല്ലെന്നതാണ് ഇന്റെര്‍നെറ്റിലെ പല ദൃശ്യങ്ങളും സൂചിപ്പിക്കുന്നത്.


എന്നാല്‍, പരസ്യ ചിത്രങ്ങളുടെ ചിത്രീകരണത്തില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ അഭിനയിക്കുന്നത് അഭിനയം തൊഴിലാക്കിയ പ്രൊഫഷണലുകളാണ് എന്നതും നാം ചിന്തിക്കണം. കേരളത്തിലെ കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന വിവാഹ ഫോട്ടോ ഷൂട്ടുകള്‍ക്ക് വധുവിന്റെ നഗ്നദൃശ്യങ്ങള്‍ എന്തിനെന്ന ചോദ്യം ഉയരുകയാണ്. ഫോട്ടോഗ്രഫി മേഖലയില്‍ സംഘടനകള്‍ പലതുണ്ടെങ്കിലും കടിഞ്ഞാണ്‍ ആരുടെയും കയ്യിലില്ല. സംഘടനയില്‍ ഇല്ലാത്തവരാണ് ബഹുഭൂരിപക്ഷവും. വര്‍ഷംതോറും നൂറു കണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ പഠിച്ചിറങ്ങുന്നു. തൊഴില്‍ മേഖലയിലെ കടുത്ത മത്സരത്തെ അതിജീവിക്കുവാന്‍ പുത്തന്‍ ട്രെന്‍ഡുകള്‍ ചിലര്‍ പരീക്ഷിക്കുകയാണ്. വിവാഹ ഫോട്ടോഗ്രാഫിയുടെ എല്ലാ മാന്യതകളും മര്യാദകളും ഇവര്‍ ലംഘിക്കുകയാണ്. ഫോട്ടോഗ്രാഫര്‍മാരെ അവജ്ഞയോടെ ജനങ്ങള്‍ കാണുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു.

മുന്‍ കാലങ്ങളില്‍ വിവാഹത്തിനുശേഷം പരിമിതമായ നിലയില്‍ റൊമാന്റിക് രംഗങ്ങള്‍ പകര്‍ത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വിവാഹത്തിന് മുമ്പുള്ള ഷൂട്ടിങ്ങിനാണ് പ്രാധാന്യം. പ്രീ വെഡിംഗ് ഷൂട്ടുകളും സേവ് ദി ഡേറ്റ് ഷൂട്ടുകളും കേരളത്തിന്‌ പുറത്തേക്ക് വരെ നീളുന്ന യാത്രയാണ്. വിവാഹം കഴിക്കുന്നതിനു മുമ്ബാണ് ഇതെന്നും ഓര്‍ക്കുക. നിസ്സാര അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം നിശ്ചയിച്ചുറപ്പിച്ച വിവാഹംപോലും മുടങ്ങുന്നത് സാധാരണമാണ്. വിവാഹത്തിന് മുമ്പ് ഇത്തരം ഷൂട്ടിംഗ് കോപ്രായങ്ങള്‍ വേണോ എന്ന് ചിന്തിക്കേണ്ടത് വിവാഹിതരാകാന്‍ പോകുന്നവരും അവരുടെ മാതാപിതാക്കളുമാണ്. ഇത്തരം ഷൂട്ടുകള്‍ക്ക് ചില ഫോട്ടോഗ്രാഫര്‍മാര്‍ തന്നെയാണ് മുന്‍കൈ എടുക്കുന്നത്. സിനിമയിലെ റൊമാന്റിക് രംഗങ്ങളെ അതേപടി പകര്‍ത്തുകയാണ് ഇവര്‍. സിനിമയില്‍ അഭിനേതാക്കള്‍ തങ്ങളുടെ ജോലി കൃത്യമായി നിർവഹിക്കുമ്പോൾ ഇവിടെ യഥാര്‍ഥ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ പോകുന്നവരാണ് സിനിമയിലെ രംഗങ്ങളെ കടത്തിവെട്ടുന്ന അഭിനയം കാഴ്ച വെക്കുന്നത്.


ഇന്റര്‍നെറ്റിലെ ഫോട്ടോയും വീഡിയോയും കണ്ട് മനസ്സ് നിറഞ്ഞാണ് പലരും ഫോട്ടോഗ്രാഫര്‍മാരെ ബുക്ക് ചെയ്യുന്നത്. യാതൊരു മുന്‍ പരിചയവും ഇവരുമായി വീട്ടുകാര്‍ക്കോ വധൂവരന്മാര്‍ക്കോ ഉണ്ടാകാറില്ല. വര്‍ഷങ്ങളായി തങ്ങള്‍ക്ക് പരിചയവും ബന്ധവുമുള്ളവരെ ഒഴിവാക്കിക്കൊണ്ടാണ് ഇവന്റ് കമ്ബിനിക്കും പുറം നാട്ടുകാര്‍ക്കും ജോലി നല്‍കുന്നത്. വീട്ടുകാരുമായി ഇവര്‍ക്ക് യാതൊരു വിധേയത്വവും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇവര്‍ എടുക്കുന്ന ഫോട്ടോയും വീഡിയോയും ദുരുപയോഗം ചെയ്യുവാനുള്ള സാധ്യതയും കൂടുതലാണ്. ഔട്ട്‌ ഡോര്‍ ഷൂട്ടിങ്ങില്‍ അറിയാതെ ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്രകാരം ദുരുപയോഗം ചെയ്യുന്നത്. ഇതിനുവേണ്ടിയാണ് വധൂവരന്മാരെ നനയിക്കുന്നതും വെള്ളത്തില്‍ ഇറക്കുന്നതും. ഇതൊക്കെ നീല ചിത്രങ്ങളുടെ ഭാഗമായി ഇന്റര്‍നെറ്റില്‍ വൈറല്‍ ആയാല്‍ നെറ്റി ചുളിക്കരുത്. ഒരു പക്ഷെ മകളുടെ നഗ്നമേനി പിതാവിന് കാണേണ്ടിവരുന്നതും യാദൃശ്ചികമാകാം.

നേരം വെളുക്കുമ്ബോള്‍ വലിയ വണ്ടിയില്‍ യുണിഫോം ധരിച്ച കുറെയെണ്ണം വീട്ടുമുറ്റത്ത് വന്നാല്‍ അതില്‍ അഭിമാനിക്കുന്നവര്‍ വീണ്ടുവിചാരം നടത്തിയാല്‍ നന്നായിരിക്കും. തലമുടി നീട്ടിവളര്‍ത്തി കുളിക്കാതെയും പല്ലുപോലും തേക്കാതെയും ഇവരോടോപ്പം എത്തുന്നവരില്‍ കൊടും ക്രിമിനലുകള്‍ വരെയുണ്ടാകും. മിക്കവരും മയക്കുമരുന്നിന് അടിമകളുമാണ്. വിവാഹ വീട്ടില്‍ യഥേഷ്ടം കയറിയിറങ്ങുന്ന ഇവര്‍ എന്തൊക്കെ ചെയ്യുന്നു എന്ന് തിരക്കിനിടയില്‍ നിങ്ങള്‍ക്ക് നോക്കുവാന്‍ കഴിയില്ല. ഇവരുടെ കയ്യിലുള്ള ഫോണില്‍ എന്തൊക്കെ എടുക്കുന്നു എന്നും നിങ്ങള്‍ അറിയുന്നില്ല. ഒരു പരിചയവും ഇല്ലാത്ത ഇവരെ നിങ്ങള്‍ എങ്ങനെ വിശ്വസിക്കും. വിവാഹ വീടുകളില്‍ നിന്നും സ്വര്‍ണ്ണ മോതിരവും വിലകൂടിയ മൊബൈല്‍ ഫോണുകളും അടിച്ചുമാറ്റുന്നത് നിത്യ സംഭവമാണ്. എന്നാല്‍ ഇതിന്റെ പുറകെ പരാതിയുമായി ആരും പോകാറില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ഇക്കാര്യം അറിയാറുമില്ല. ജാഗ്രത പാലിച്ചാല്‍ സമൂഹത്തില്‍ തലയുയര്‍ത്തിപ്പിടിച്ച്‌ നടന്നുപോകാം.ഇല്ലെങ്കില്‍ തെരുവുകളില്‍ ആര്‍ത്തിയോടെ നിങ്ങളെ നോക്കുന്ന കഴുകന്‍ കണ്ണുകളെ നിലക്കു നിര്‍ത്തുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല.

പാരമ്ബര്യത്തെയും സംസ്കാരത്തെയും ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞ് ആധുനികത എന്നുപറഞ്ഞ് സെക്സി ഫോട്ടോഷൂട്ട് നടത്തുന്ന കുറേ അവന്മാര്‍ ഇറങ്ങിയിട്ടുണ്ട് കഴിയുന്നതും അങ്ങനെയുള്ള ഫോട്ടോ ഷൂട്ടുകള്‍ ഒഴിവാക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (4 minutes ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (27 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (31 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (2 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (2 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (3 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (3 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (3 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (3 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (3 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (4 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (4 hours ago)

Malayali Vartha Recommends