ഉപയോഗിക്കുന്നതിനെതിരെയും ഒന്നോ, രണ്ടോ പേര്‍ നടത്തിയ അച്ചടക്കലംഘനത്തിനെതിരെയും ഉറഞ്ഞ് തുള്ളുന്ന നിര്‍മാതാക്കളുടെ സംഘടനയും ഫിലിം ചേമ്പറും കാലങ്ങളായി മലയാള സിനിമയില്‍ നടത്തുന്നത് തീവെട്ടിക്കൊള്ളയെന്ന് ആക്ഷേപം

സിനിമയിലെ ചിലര്‍ ലഹരി ഉപയോഗിക്കുന്നതിനെതിരെയും ഒന്നോ, രണ്ടോ പേര്‍ നടത്തിയ അച്ചടക്കലംഘനത്തിനെതിരെയും ഉറഞ്ഞ് തുള്ളുന്ന നിര്‍മാതാക്കളുടെ സംഘടനയും ഫിലിം ചേമ്പറും കാലങ്ങളായി മലയാള സിനിമയില്‍ നടത്തുന്നത് തീവെട്ടിക്കൊള്ളയെന്ന് ആക്ഷേപം. സിനിമ രജിസ്്‌ട്രേഷനും ബാനര്‍ രജിസ്‌ട്രേഷനും അപേക്ഷഫോമിനും വരെ അമിത തുക ഈടാക്കിയാണ് നിര്‍മാതാക്കളെ പിഴിയുന്നത്. ഇത് കണ്ട് മടുത്താണ് സംവിധായകനും നിര്‍മാതാവുമായ രഞ്ജിത് മെമ്പര്‍ഷിപ്പ് ഫീസ് പുതുക്കാഞ്ഞതും അദ്ദേഹം നിര്‍മിച്ച ലീല എന്ന സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചതും. കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചാണ് ആ ചിത്രം തിയേറ്ററിലെത്തിച്ചത്.
പുതിയ നിര്‍മാതാക്കള്‍ അംഗത്വമെടുക്കാനെത്തിയാല്‍ അവരെ എങ്ങനെയും പറഞ്ഞയ്ക്കാനാണ് സംഘടനാ നേതാക്കള്‍ ശ്രമിക്കുന്നത്. കിസ്മത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടി ഇക്കാര്യം ഫെയിസ്ബുക്കിലൂടെ വ്യക്തമാക്കി കഴിഞ്ഞു. പുതിയ നിര്‍മാതാവിന് സിനിമ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അപേക്ഷാ ഫോമിന് 1180 രൂപ, രജിസ്‌ട്രേഷന് 29,500 രൂപ, നിര്‍മാതാക്കളുടെ ക്ഷേമനിധിയിലേക്ക് 5000 രൂപ എന്നിവ നല്‍കണം. ഇത് കൊണ്ട് പൂര്‍ണ അംഗത്വം ലഭിക്കില്ല എന്നതാണ് മറ്റൊരു കാര്യം. സ്ഥിരാംഗത്വത്തിന് 63,000 രൂപ നല്‍കണം. അത് 29,500 രൂപയില്‍ നിന്ന് ബാക്കി നല്‍കിയാല്‍ മതിയാകും. ഇത്രയും നല്‍കിയാലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകില്ല. ഫിലിം ചേമ്പറിന്റെ കടമ്പയും കടക്കണം. ചേമ്പറും നിര്‍മാതാക്കളുടെ സംഘടനയും നടത്തുന്ന തന്ത്രപരമായ കളി അങ്ങനെയാണ്. ഇതിലൂടെ വര്‍ഷന്തോറും കോടിക്കണക്കിന് രൂപയാണ് ഇവര്‍ സ്വന്തമാക്കുന്നത്. ഒരു വര്‍ഷം 150ലധികം സിനിമകളാണ് മലയാളത്തില്‍ ഇറങ്ങുന്നതെന്ന് ഓര്‍ക്കണം.
ടെറ്റില്‍ , ബാനര്‍ രജിസ്‌ട്രേഷന് ഫിലിംചേമ്പര്‍ 36,000 രൂപയാണ് ഈടാക്കുന്നത്. അപേക്ഷാ ഫോമിന് 253 രൂപയാണ് വില. കോടികള്‍ മുടക്കി സിനിമ എടുക്കാന്‍വരുന്ന നിര്‍മാതാവിന് ഇതൊന്നും പ്രശ്‌നമായിരിക്കില്ല. എന്നാല്‍ ചെറിയ, നല്ല സിനിമകള്‍ എടുക്കാന്‍വരുന്ന നിര്‍മാതാവിനെ സംബന്ധിച്ച് ഇത് വലിയ തുകയാണ്. ഇവരുടെ സിനിമകള്‍ക്ക് വലിയ സാറ്റലൈറ്റ് അവകാശമോ, ഓവര്‍സീസോ, ഡിജിറ്റല്‍ റൈറ്റോ ലഭിക്കില്ല. അടുത്തകാലത്ത് ഇറങ്ങിയ വികൃതി എന്ന സിനിമ മലയാളത്തിലെ, പ്രൊഫഷണലായ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറായ എ.ഡി ശ്രീകുമാറും ചില സുഹൃത്തുക്കളും ചേര്‍ന്നാണ് നിര്‍മിച്ചത്. നല്ല കഥയായതിനാല്‍ പലരോടും പലിശയ്‌ക്കെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. സെഞ്ചറി പോലെ നല്ലൊരു വിതരണ കമ്പനി ചിത്രം തിയേറ്ററിലെത്തിച്ചു. നല്ല അഭിപ്രായവുമുണ്ടായി. സുരാജിനെ പോലെ ദേശീയ അവാര്‍ഡ് നേടിയ നടനുണ്ടായിട്ടും സറ്റലൈറ്റ് നല്ല തുകയ്ക്ക് വില്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഇന്ന് സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലെടുത്ത ചിത്രമായിരുന്നു വികൃതി.
സീനിയറായ ചില നിര്‍മാതാക്കള്‍ പടം അനൗണ്‍സ് ചെയ്തിട്ട് മറ്റഅ പലരുടെ കയ്യില്‍ നിന്നും ഷെയര്‍ വാങ്ങി സിനിമ പൂര്‍ത്തിയാക്കുകയും ലാഭത്തിന്റെ ഭീമമായ വിഹിതം കൈക്കലാക്കുകയും ചെയ്യുന്ന രീതി മലയാളത്തില്‍ തുടങ്ങിയിട്ട് ഏറെ നാളായി. നഷ്ടം വന്നാല്‍ ഷെയര്‍ ഹോള്‍ഡര്‍ അഥവാ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സഹിക്കണം, ലാഭത്തിന്റെ സിംഹഭാഗവും യഥാര്‍ത്ഥ നിര്‍മാതാവിന്. താരങ്ങളുമായുള്ള അടുപ്പവും മറ്റും ഉപയോഗിച്ച് കൈ നനയാതെ മീന്‍പിടിക്കുന്ന ഇത്തരക്കാരില്‍ ചിലരുടെ വലയില്‍, അച്ചടക്കമില്ലാതിരുന്ന ഷെയിന്‍നിഗം പെട്ട് പോയതാണെന്ന യാഥാര്‍ത്ഥ്യംസര്‍ക്കാരിന് മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് സമഗ്രനിയമം കൊണ്ടുവരുന്നത്.
https://www.facebook.com/Malayalivartha
























