സീരിയസായി കുറയെ വട്ടം ചോദിച്ചു; വീണ്ടും ചോദിക്കുന്നു! ഈ ട്രോളനെ കെട്ടിക്കുന്നുണ്ടോ? വിവാഹ ആലോചനയുമായെത്തിയ യുവതിക്ക് മുമ്പിൽ അന്ധാളിച്ച് 'കേരള പൊലീസ്’

സോഷ്യല്‍ മീഡിയ രംഗത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഫേസ്ബുക്ക് പേജാണ് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. സോഷ്യല്‍ മീഡിയ വഴി പൊലീസിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് - സൈബര്‍ സംബന്ധമായ ബോധവത്കണവും, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിനും വേണ്ടിയാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജ് ആരംഭിച്ചത്.
പേജില്‍ ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിക്കുന്ന ആശയങ്ങൾ വമ്പൻ ഹിറ്റുകളാണ്. ഫേസ്ബുക്ക് പോസ്റ്റിന് ഇടുന്ന ചില കമന്റുകള്‍ക്ക് മറുപടി നല്‍കാനും കേരള പൊലീസ് മറക്കാറില്ല. ഇപ്പോഴിതാ പോലീസിലെ ട്രോളന് കല്ല്യാണ ആലോചനയുമായി എത്തിയിരിക്കുകയാണ് യുവതി.
പലതവണയായി ചോദിക്കുന്നു, ഒന്നുകൂടി ചോദിക്കുവാ ഇൗ ട്രോളനെ കെട്ടിക്കുന്നുണ്ടോ എന്നാണ് യുവതി കേരളാ പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ ചോദിച്ചിരിക്കുന്നത്. ഇതിനുമറുപടിയായി അന്ധാളിച്ചു നിൽക്കുന്ന സലിം കുമാറിന്റെ ഫോട്ടോയാണ് പൊലീസ് നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























