Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സമ്മാനം ചോക്ലേറ്റ്... രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിന് പരിഭാഷ ചെയ്ത് ജ്യോതി വിജയകുമാര്‍ കൈയ്യടി നേടിയതിന് പിന്നാലെ ഫാത്തിമ സഫ എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയും കൈയ്യടി നേടുന്നു; കോളേജ് പ്രൊഫസറായിരുന്ന പി.ജെ കുര്യന്‍ തപ്പിത്തടഞ്ഞ് രാഹുല്‍ പറയാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ച് പരിഹാസ്യനായ സംഭവം വീണ്ടും ഓര്‍മ്മയില്‍

06 DECEMBER 2019 10:02 AM IST
മലയാളി വാര്‍ത്ത

പരിഭാഷ അതൊരു കലയാണ്. അതിന് കോളേജ് പ്രൊഫസറൊന്നും ആകേണ്ടതില്ലെന്ന് തെളിക്കുന്നതാണ് ജ്യോതി വിജയകുമാറും ഫാത്തിമ സഫയും. പ്രൊഫസറായ പിജെ കുര്യന്‍ രാഹുല്‍ ഗാന്ധിയുടെ മുമ്പിലും കോണ്‍ഗ്രസ് നേതാക്കളുടേയും മുമ്പില്‍ ഒറ്റ നിമിഷം കൊണ്ടു ശൂ ആയ സംഭവമാണ് അന്നത്തെ പരിഭാഷ. അതേസമയം ജ്യോതി വിജയകുമാറും പ്ലസ് ടു കാരിയായ ഫാത്തിമ സഫയും എല്ലാവരുടേയും മനസ് കയ്യടക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗം തര്‍ജ്ജമ ചെയ്താണ് ജ്യോതി വിജയകുമാര്‍ തിളങ്ങിയത്. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ പറഞ്ഞ രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്നാണ് എല്ലാവരും അന്വഷിച്ചത്. ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാറാണതെന്നറിഞ്ഞപ്പോള്‍ അണികളിലും ആവേശമായി.

തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി നേരത്തെ രാഹുല്‍ പങ്കെടുത്ത മത്സ്യതൊഴിലാളി സംഗമത്തിലും പരിഭാഷകയായിരുന്നു. 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ അന്നത്തെ പ്രസംഗവും പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു.

അടുത്ത പരിഭാഷയിലൂടെ ശ്രദ്ധേയമായത് പി.ജെ. കുര്യനായിരുന്നു. രാഹുല്‍ ഗാന്ധി പറയുന്നത് ഒന്ന് പിജെ കുര്യന്‍ പറയുന്നത് വേറൊന്നായപ്പോള്‍ അവസാനം രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ട് ചേര്‍ത്ത് നിര്‍ത്തി. എന്നിട്ടും ശരിയായില്ല. ആകെ വിളറി വെളുത്ത കുര്യന് മൈക്ക് പോലും പിടിച്ച് വച്ച് കൊടുത്തത് മലയാളികളില്‍ ചിരി പടര്‍ത്തി.

ശബ്ദമില്ലാത്ത മൈക്കും പരിഭാഷയിലെ കൃത്യതയില്ലായ്മയിലും അക്ഷരാര്‍ത്ഥത്തില്‍ വലയുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ പരിഭാഷകന്‍ പി.ജെ.കുര്യന്‍. രണ്ട് തവണ മുന്‍ രാജ്യസഭ എംപിയും, രാജ്യസഭ മുന്‍ ഉപാധക്ഷ്യനുമായ പിജെ കുര്യന്‍ പരിഭാഷയ്ക്ക് തയ്യാറാക്കിയ മൈക്ക് വേദിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് അടുത്തേക്ക് മാറ്റിവച്ചു. എന്നിട്ടും രക്ഷയുണ്ടായില്ല. പരിഭാഷയില്‍ കൃത്യതയില്ലാതെ വന്നതോടെ പ്രവര്‍ത്തകരില്‍ നിന്ന് കുര്യന് രൂക്ഷവിമര്‍ശനവും നേരിടേണ്ടി വന്നു.

മൈക്കുമെടുത്ത് പരിഭാഷകന്‍ പിജെ കുര്യന്‍ രാഹുലിന് തൊട്ട് അടുത്ത് എത്തി. ഒടുവില്‍ രാഹുല്‍ ഗാന്ധിതന്നെ കുര്യനെ വിളിച്ച് അടുത്ത് നിര്‍ത്തി. ഏതാണ്ട് മുന്നിലേറെ തവണ കുര്യന് വേണ്ടി രാഹുലിന് പറഞ്ഞത് ആവര്‍ത്തിക്കേണ്ടിവന്നു. അതില്‍ തന്നെ കേന്ദ്രസര്‍ക്കാറിനെ ശക്തമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ പരിഭാഷയില്‍ വിട്ടുപോവുകയും ചെയ്തു.

ഇവിടെ പ്രൊഫസറായ പിജെ കുര്യന്‍ തോറ്റ് മടങ്ങിയതിന് ശേഷം പിന്നെ ഊഴം വയനാടായിരുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയതാകട്ടെ ഒരു കൊച്ചുപരിഭാഷകയും. ഫാത്തിമ സഫ എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ഇത്തവണ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയത്.

മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍. രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം സദസ്സിലിരിക്കുകയായിരുന്ന സഫ രാഹുലിന്റെ ക്ഷണം സ്വീകരിച്ച് സ്‌റ്റേജിലേക്ക് കയറി. തുടര്‍ന്ന് രാഹുല്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂര്‍ണ്ണമായും മലയാളീകരിച്ച് ജനങ്ങളിലേയ്‌ക്കെത്തിച്ചു.

ഒരു പതര്‍ച്ചയുമില്ലാതെ, പരിചയസമ്പന്നയായ പരിഭാഷകയെപ്പോലെ സഫ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. പ്രസംഗത്തിന് ശേഷം രാഹുലടക്കമുള്ള നേതാക്കള്‍ സഫയെ അഭിനന്ദിച്ചു. വലിയ കരഘോഷത്തോടെയാണ് സഫയുടേയും രാഹുലിന്റേയും വാക്കുകള്‍ ജനങ്ങള്‍ എതിരേറ്റത്. ജി.എച്ച്.എസ്.എസ് സ്‌കൂളിലെ തന്നെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് സഫ. സഫയ്ക്ക് സമ്മാനമായി ചോക്ലേറ്റും രാഹുല്‍ നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (1 hour ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (3 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (4 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (4 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends