Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്


ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടത്ത്... ആവേശത്തോടെ തലസ്ഥാനന​ഗരം


അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 


ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..

പദ്ധതി നടപ്പായാല്‍... ശബരിമല ദര്‍ശനം നടത്താന്‍ പോലീസ് പുതിയ പദ്ധതിയാവിഷ്‌ക്കരിക്കുന്നു; അയ്യപ്പനെ കാണാന്‍ രജിസ്‌ട്രേഷന് പോലീസിന്റെ നിര്‍ദേശം; കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണിയും കണക്കിലെടുത്ത് പോലീസ് പുതിയ പദ്ധതി തയാറാക്കുന്നു

09 DECEMBER 2019 10:13 AM IST
മലയാളി വാര്‍ത്ത

യുവതികളെ തത്ക്കാലം കയറ്റേണ്ട എന്ന് സര്‍ക്കാരും പാര്‍ട്ടിയും പോലീസും തീരുമാനമെടുത്തതോടെ ശബരിമലയില്‍ സമാധാനം തുടരുകയാണ്. വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവാണ് ഈ സീസണില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ശബരിമല തീര്‍ഥാടനത്തിന് രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ പോലീസിന്റെ നിര്‍ദേശം വന്നിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു 'പാസ്‌പോര്‍ട്ട്' എന്ന പേരില്‍ ടിക്കറ്റ് നല്‍കാനൊരുങ്ങുകയാണ്. 85 രൂപയുടെ അരവണയടക്കം 100 രൂപ ഈടാക്കി ഓണ്‍ലൈന്‍, സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഒരുക്കാനുള്ള നിര്‍ദേശം ദേവസ്വം ബോര്‍ഡിനു മുന്നിലാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനു മുന്‍ഗണന നല്‍കാനും ശിപാര്‍ശ.

തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതമാക്കാനും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ലക്ഷ്യമിട്ട് ഈ മണ്ഡലകാലത്തിനു മുമ്പാണു കേരള പോലീസ് സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഡിജിറ്റല്‍ പദ്ധതി സമര്‍പ്പിച്ചത്.100 രൂപയടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 85 രൂപയുടെ അരവണ നല്‍കും. 15 രൂപ പ്രോസസിങ് ഫീസാണ്. ഫീസ് ഈടാക്കുകയാണെങ്കില്‍ നിലവിലെ വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ 'തമാശയ്ക്ക്' രജിസ്റ്റര്‍ ചെയ്യുന്നവരെ ഒഴിവാക്കാം.

കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണിയും മറ്റും കണക്കിലെടുത്താണു പദ്ധതി തയാറാക്കിയത്. ആരൊക്കെയാണു ദര്‍ശനം നടത്തുന്നതെന്നും എത്രപേരാണു ദര്‍ശനത്തിന് എത്തുന്നതെന്നും അറിയാനാകുന്ന പദ്ധതിയാണു പോലീസ് തയാറാക്കിയത്.
തിരുമല തിരുപ്പതി, ജമ്മു വൈഷ്‌ണോദേവി ക്ഷേത്രങ്ങളിലെ മാതൃകയിലാണ് ഓണ്‍ലൈന്‍ ബുക്കിങ് അടക്കമുള്ള ഡിജിറ്റല്‍ പദ്ധതി തയാറാക്കിയത്. ദേവസ്വം ബോര്‍ഡ് ഇതില്‍ നടപടിയെടുത്തിട്ടില്ല.

ഈ പദ്ധതിയുടെ നടത്തിപ്പിനായി ചില നിര്‍ദേശങ്ങളാണ് പോലീസ് മുന്നോട്ട് വയ്ക്കുന്നത്. ദര്‍ശനത്തിനുള്ള തീയതിയും സമയവുമടക്കം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു 'പാസ്‌പോര്‍ട്ട്' എന്ന പേരില്‍ ടിക്കറ്റ് കിട്ടും. പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്, പൂജകള്‍, അപ്പം, അരവണ, നെയ്യഭിഷേകം, വിഭൂതി, കുങ്കുമം എന്നിവയ്ക്കും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം. തുടക്കമായതിനാലും ക്യാന്‍സലേഷന്‍ പ്രശ്‌നം പരിഹരിക്കേണ്ടതിനാലും ഇക്കൊല്ലം താമസസൗകര്യം ബുക്കിങ് വേണ്ട. പദ്ധതിക്കായി വ്യാപക പ്രചാരണം നല്‍കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു കഴിയാത്തവര്‍ക്ക് ചെങ്ങന്നൂര്‍, തിരുവല്ല, എരുമേലി, വടശേരിക്കര എന്നിവിടങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനു സൗകര്യം. രജിസ്റ്റര്‍ ചെയ്തവര്‍ക്കു ദര്‍ശനത്തിനു രജിസ്‌ട്രേഷനില്ലാത്തവരേക്കാള്‍ മുന്‍ഗണന. ഡിജിറ്റല്‍ പദ്ധതിക്കുവേണ്ട സംവിധാനങ്ങള്‍ പോലീസ് സജ്ജീകരിക്കും. എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍ പോകുന്നത്.

അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്താനനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടേയും രഹന ഫാത്തിമയുടേയും ഹര്‍ജികള്‍ സുപ്രീം കോടതി പരിഹണിക്കാനിരിക്കുകയാണ്. ബിന്ദു അമ്മിണിയുടെ ഹര്‍ജിയ്‌ക്കെതിരെ അരയ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.

തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി. സുപ്രീംകോടതിയില്‍ തിങ്കളാഴ്ച ശബരിമല ആചാര സംരക്ഷണ സമിതി തടസ്സ ഹര്‍ജി സമര്‍പ്പിച്ചേക്കും.

ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും ഈ ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ബിന്ദു അമ്മിണി നല്‍കിയ പരാതി പരിഗണിക്കവേ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചിരുന്നു. ഇവരുടെ ഹര്‍ജികളില്‍മേലുള്ള വിധി ശബരിമലയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. അതെന്താണെന്ന് ഈ ആഴ്ചയില്‍ തന്നെ അറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യത്തിൽ ജാഗ്രത! ഉദരരോഗ സാധ്യത: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക!  (3 minutes ago)

കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?  (9 minutes ago)

ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും...  (16 minutes ago)

കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (28 minutes ago)

43 വർഷം കഠിന തടവും 40000 രൂപ പിഴയും...  (29 minutes ago)

അമ്മയെ വീടിനുള്ളിൽ തീയിട്ട്   കൊലപ്പെടുത്തിയ കേസ് മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും  (39 minutes ago)

​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​ഇ​ന്ന് രാ​വി​ലെ​ ​പ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കും  (47 minutes ago)

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും.  (1 hour ago)

സ്വത്ത് തർക്കത്തിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 6 വർഷം തടവും  കാൽ ലക്ഷം പിഴയും ശിക്ഷ  (1 hour ago)

കാര്യവട്ടത്ത് ഇന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ...  (1 hour ago)

ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് ...  (1 hour ago)

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..  (2 hours ago)

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (7 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (7 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (8 hours ago)

Malayali Vartha Recommends