വിപണിയിൽ വ്യാപകമായി സിറിഞ്ച് മിഠായി... വിലക്കിയിട്ടും കുട്ടികൾ മിഠായി വാങ്ങുന്നു...സ്കൂള്‍ പരിസരത്ത് വ്യാപകമായി വില്‍ക്കപ്പെടുന്ന സിറിഞ്ച് മിഠായിയില്‍ ഭീതിപൂണ്ട് അധ്യാപകരും രക്ഷിതാക്കളും
വിപണിയിൽ വ്യാപകമായി സിറിഞ്ച് മിഠായി... വിലക്കിയിട്ടും കുട്ടികൾ മിഠായി വാങ്ങുന്നു...സ്കൂള്‍ പരിസരത്ത് വ്യാപകമായി വില്‍ക്കപ്പെടുന്ന സിറിഞ്ച് മിഠായിയില്‍ ഭീതിപൂണ്ട് അധ്യാപകരും രക്ഷിതാക്കളും
സ്കൂൾ കുട്ടികളെ ഉദ്ദേശിച്ചാണ് സിറിഞ്ചിനുള്ളിൽ മധുരപദാർഥം നിറച്ച രീതിയിൽ മിഠായി വിൽക്കുന്നത് ... സിറിഞ്ചിന് പുറത്ത് ഒട്ടിച്ച സ്റ്റിക്കറില്‍ നിര്‍മാതാക്കളുടെ പേരോ മറ്റുവിവരങ്ങളോ രേഖപ്പെടുത്തിയിട്ടുമില്ല.
വെറും അഞ്ചുരൂപയേ മിഠായിക്കുള്ളൂ എന്നതിനാല്‍ ധാരാളം കുട്ടികളാണ് ദിവസേന ഇത് വാങ്ങിക്കഴിക്കുന്നത്. എത്ര വിലക്കിയിട്ടും കുട്ടികൾ ബന്ധപ്പെട്ടവർ കാണാതെ മിഠായി വാങ്ങുന്നുണ്ട്. മിഠായിയുടെ പുതുമ കാരണം പരീക്ഷിച്ചു നോക്കാൻ കുട്ടികൾക്കും വലിയ ഉത്സാഹമാണ്
ആശുപത്രികളില്‍ നിന്നും ഒറ്റത്തവണ ഉപയോഗ ശേഷം വലിച്ചെറിയുന്ന സിറിഞ്ചുകള്‍ ഉപയോഗിക്കാൻ സാധ്യത ഉള്ളതിനാൽ പ്രശ്നം ഗുരുതരമാണ് .. ആരോഗ്യവകുപ്പ് ഉൾപ്പടെയുള്ള അധികാരികൾ അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതൽ വഷളാകും എന്ന മുന്നറിയിപ്പാണ് ഇപ്പോൾ ലഭിക്കുന്നത്
https://www.facebook.com/Malayalivartha