നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ

റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ജെയിന്‍ യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ടോം ജോസഫ് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ചാനല്‍ ഓഫീസിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് തനിക്ക് ലഭിച്ച മൊമന്റോയും അവാര്‍ഡും തിരികെ നല്‍കുന്നതിനായി ടോം ജോസഫ് നേരിട്ടെത്തിയതോടെയാണ് ഓഫീസിന് മുന്നില്‍ വാക്കുതര്‍ക്കമുണ്ടായത്. മൊമന്റോ തിരികെ നല്‍കാനെത്തിയ ടോം ജോസഫിനെ ഓഫീസിനകത്തേക്ക് പ്രവേശിപ്പിക്കാതെ പുറത്തുവെച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
'നിങ്ങളുടെ റിപ്പോര്‍ട്ടര്‍ തന്ന സാധനമാണ്. അത് തിരിച്ചുതരാന്‍ വേണ്ടിയാണ് വന്നത്' എന്നായിരുന്നു ടോം ജോസഫ് ആദ്യം പറഞ്ഞത്. എന്നാല്‍ ഓഫീസിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. 'എന്നെ ഓഫീസില്‍ കയറ്റിയിട്ടില്ലല്ലോ. ഞാന്‍ അതിക്രമിച്ച് കയറാന്‍ വന്നതല്ല. ഇത് തിരികെ ഏല്‍പ്പിക്കാന്‍ വന്നതാണ്' എന്ന് ടോം ജോസഫ് വ്യക്തമാക്കുകയും ചെയ്തു.
മൊമന്റോ റിസപ്ഷനില്‍ ഏല്‍പ്പിക്കാമെന്ന് മറുവശത്തുനിന്ന് പറഞ്ഞപ്പോള്‍, 'ഞാന്‍ ഇത് കൊടുത്തിട്ടേ പോകുകയുള്ളൂ' എന്ന നിലപാടിലായിരുന്നു ടോം ജോസഫ്. തനിക്ക് ലഭിച്ച അവാര്‍ഡ് തിരികെ നല്‍കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
'നിങ്ങളുടെ റിപ്പോര്‍ട്ടര്‍ തുറക്കാന്‍ എന്നോട് പറഞ്ഞു. തുറക്കുമോ?' എന്നും ടോം ജോസഫ് ചോദിച്ചു. വാതില്‍ തുറക്കാതിരുന്നതോടെ, 'നിങ്ങളെല്ലാവരും കണ്ടതാണല്ലോ, തുറക്കുമെന്ന് അവിടെ വന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഇത് ഇവിടെ ഏല്‍പ്പിക്കുകയാണ്' എന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് കൈവശമുണ്ടായിരുന്ന മൊമന്റോ പുറത്തുവെച്ച് തന്നെ ടോം ജോസഫ് കൈമാറി. 'നിങ്ങള്‍ എനിക്ക് തന്ന അവാര്‍ഡ് ഞാന്‍ ഇവിടെ ഏല്‍പ്പിക്കുന്നു. ഇത് നിങ്ങളുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ക്കും മാനേജിംഗ് എഡിറ്റര്‍ക്കും കൊണ്ടുകൊടുത്തേക്കുക' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മൊമന്റോ അവിടെ വെച്ച് തിരികെ നല്‍കുന്ന രംഗങ്ങള്‍ക്കിടെ 'നിങ്ങളെല്ലാവരും കണ്ടു' എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























