Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി

30 SEPTEMBER 2026 07:09 AM IST
മലയാളി വാര്‍ത്ത

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി (യുഐഡിഎഐ).

ഏഴു മുതൽ 15 വരെ വയസ്സുള്ളവർക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി പുതുക്കാവുന്നതാണ്. നേരത്തെ ഈ മാസം 30വരെ ആയിരുന്നു അവസാന തീയതി.

രാജ്യമൊട്ടാകെ കോടിക്കണക്കിനു കുട്ടികളുടെ ബയോമെട്രിക് വിവരം ഇനിയും അപ്‌ഡേറ്റ് ചെയ്യാനുണ്ട്. കേരളത്തിൽ 10 ലക്ഷത്തോളം കുട്ടികളുടെ വിവരങ്ങൾ പുതുക്കാനുണ്ട്. വിരലടയാളം, രണ്ടു കണ്ണിന്റെയും കൃഷ്ണമണിയുടെ അടയാളം, ഫോട്ടോ എന്നിവയാണ് സൗജന്യമായി പുതുക്കുന്നത്. കുട്ടികൾക്ക് മാതാപിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം ആധാർ നൽകുന്നത്.

കുഞ്ഞിന്റെ മുഖത്തിന്റെ ചിത്രം മാത്രമാണ് അപ്പോൾ എടുക്കാറുള്ളത്. അഞ്ചുവയസ്സു തികയുമ്പോഴാണ് വിരലിന്റെയും കൃഷ്ണമണിയുടെയും അടയാളമെടുക്കുക. കുട്ടികൾ വളരുമ്പോൾ ഇവയ്ക്കു മാറ്റമുണ്ടാകുമെന്നതിനാലാണ് 15 വയസ്സിലും നിർബന്ധ പുതുക്കൽ നടത്തുന്നത്. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ നിർബന്ധമാണ്.

സ്‌കോളർഷിപ്പ്, മെഡിക്കൽ ആനുകൂല്യം, റേഷൻ തുടങ്ങിയവയ്ക്കും ആധാർ ബയോമെട്രിക് വിവരം കൃത്യമായിരിക്കണം. ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴും മൊബൈൽ ഫോൺ സിം കാർഡ് എടുക്കുമ്പോഴും വിരലടയാളം കൃത്യമായില്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാകും.

ആധാർ പ്രവർത്തനരഹിതമാകാനും സാധ്യതയുണ്ട്. പിഴ നൽകി വീണ്ടെടുക്കേണ്ടതായി വരും. ആധാർ സേവനകേന്ദ്രങ്ങൾ, സ്‌കൂളുകളിലെ ക്യാമ്പ്, ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിൽ പുതുക്കാനും സൗകര്യമേറെയുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (18 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (35 minutes ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (46 minutes ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (1 hour ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (8 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (8 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (8 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (8 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (8 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (8 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (8 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (9 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (9 hours ago)

Malayali Vartha Recommends