നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

വളരെ കടുത്ത ശിക്ഷ നടപടികൾ ഉള്ള രാജ്യമാണ് ഇറാൻ. ആ നിയമത്തെ അനുസരിച്ച് ജീവിച്ചില്ലെങ്കിൽ മരണമാവും വിധി. അങ്ങനെ ദിവസവും തൂക്കുകയർ ലഭിച്ച് തടവറകളിൽ കഴിയുന്നവർ ധാരാളമാണ് . ഇറാനില്‍ നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടിയ പ്രമുഖ ഗായികയ്ക്ക് കീഴ്‌ക്കോടതി വിധിച്ച 74 ചാട്ടവാറടി ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. അഭിഭാഷകരാണ് ഈ വിവരം പുറത്തുവിട്ടത്. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള ഇറാന്റെ കടുത്ത കടന്നുകയറ്റത്തിന്റെ മറ്റൊരു ഉദാഹരണമായിട്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ നടപടിയെ കാണുന്നത്.
2024 ഡിസംബറിലാണ് 29-കാരിയായ ഗായിക പരസ്തൂ അഹ്‌മദി സ്വന്തം യൂട്യൂബ് ചാനലിലൂടെ സ്ലീവ്‌ലസ് വസ്ത്രം ധരിച്ച് സംഗീതപരിപാടി ലൈവ് സ്ട്രീം ചെയ്തത്. സ്ത്രീകളുടെ പൊതു സംഗീത പ്രകടനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കുകയും സ്ത്രീകളോട് നിര്‍ബന്ധമായും ശിരോവസ്ത്രവും മാന്യമായ വസ്ത്രങ്ങളും ധരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന നിയമമാണ് ഇറാനിലുള്ളത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ദശലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തതോടെയാണ് രാജ്യത്തിന്റെ നിയമപരവും സാംസ്‌കാരികവുമായ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന്
ആരോപിച്ച് ഇറാന്‍ ജുഡീഷ്യറി ഗായികയ്‌ക്കെതിരെ നടപടി ആരംഭിച്ചത്.തുടര്‍ന്നാണ് ഈ കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. കഴിഞ്ഞ ജൂണില്‍ ഖോമിലെ ക്രിമിനല്‍ കോടതി, പരസ്തൂ അഹ്‌മദിയെയും അവരുടെ ബാന്‍ഡ് ടീമിലെയും നിര്‍മ്മാണ സംഘത്തിലെയും എട്ട് അംഗങ്ങളെയും കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു. 'അശ്ലീലവും അപകീര്‍ത്തികരവുമായ സാമഗ്രികള്‍ പ്രസിദ്ധീകരിച്ചതിലൂടെ സദാചാരം ലംഘിച്ചു' എന്ന കുറ്റമാണ് സംഘത്തിനെതിരെ ചുമത്തിയത്.
74 ചാട്ടവാര്‍ അടിക്ക് പുറമെ, രണ്ടു വര്‍ഷത്തേക്ക് ദൃശ്യശ്രവ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശയാത്രയ്ക്കും ഇവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച പ്രതികളുടെ അപ്പീല്‍ ഹിയറിംഗ് പോലും നടത്താതെ ഉന്നത കോടതി തള്ളുകയായിരുന്നു എന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























