ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചി നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിലാണ് വ്യാപാരം . നിഫ്റ്റിയും നേരിയ നേട്ടം നിലനിര്‍ത്തുന്നു.
അതേസമയം നാലുദിവസത്തെ തുടർച്ചയായ ഇടിവിനുശേഷം സ്വർണവില ഇന്ന് തിരിച്ചുകയറുന്നു. പവന് 560 രൂപ വർദ്ധിച്ചു 1,09,680 രൂപയും ഗ്രാമിന് 70 രൂപ വർദ്ധിച്ച് 13,710 രൂപയുമാണ് ഇന്നത്തെ വില. വെള്ളിവിലയിൽ മാറ്റമില്ല. കഴിഞ്ഞ നാലുദിവസമായി പവന് 2,960 രൂപയാണ് ഇടിഞ്ഞത്.
ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിട്ടുണ്ടായിരുന്നു. 1,09,120 രൂപയായിരുന്നു പവൻ വില. തിങ്കളാഴ്ച രണ്ടുതവണയായി പവന് 2640 രൂപയാണ് കുറഞ്ഞത്. ഒരു പവന് 1,09,320 രൂപയും ഗ്രാമിന് 13,665 രൂപയുമായിരുന്നു വില. രാവിലെ ഒറ്റയടിക്ക് 1840 രൂപയും ഉച്ചക്ക് ശേഷം 800 രൂപയുമാണ് പവന് കുറഞ്ഞത്.
ഗ്രാമിന് രാവിലെ 230 രൂപയും ഉച്ചക്ക് ശേഷം 100 രൂപയും കുറഞ്ഞ് 13,665 രൂപയിലാണ് വ്യാപാരം നടന്നത്.
"
https://www.facebook.com/Malayalivartha



























