Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

29 SEPTEMBER 2026 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

പല വൈകാരികമായിട്ടുള്ള രംഗങ്ങൾക്കും കോടതി മുറികൾ സാക്ഷ്യം വഹിക്കാറുണ്ട് . ഇപ്പോഴിതാ ഒരു കത്താണ് വൈറലാവുന്നത് ."നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഒരിക്കലും ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." പോക്സോ കേസിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിക്ക് അതിജീവനത്തിന്റെ കരുത്തുപകർന്ന് ഡൽഹി രോഹിണിയിലെ പോക്സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി രജനി രങ്ക എഴുതിയ വരികളാണിത്.

പെൺകുട്ടിക്ക് മാനസിക ധൈര്യവും പ്രോത്സാഹനവും നൽകുന്ന ഈ പ്രത്യേക കുറിപ്പ് എത്രയും പെട്ടെന്ന് കൈമാറാൻ ഡൽഹി ഹൈക്കോടതി കർശന നിർദേശം നൽകി.പീഡനക്കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതി സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നതിനിടയാണ് വിധിന്യായത്തോടൊപ്പം ജഡ്ജി രജനി രങ്ക അതിജീവിതയ്ക്കായി തയ്യാറാക്കിയ ഈ കുറിപ്പ് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ഈ സന്ദേശം എത്രയുംവേഗം പെൺകുട്ടിക്ക് എത്തിക്കാൻ കോടതി ഉത്തരവിട്ടത്.

 

2023-ൽ ഏഴുവയസ്സുള്ളപ്പോഴാണ് പെൺകുട്ടി സുമിത് ശാക്യ എന്ന പ്രതിയുടെ പീഡനത്തിനിരയായത്. കേസിന്റെ വാദം കേട്ട ജഡ്ജി രജനി, പ്രതിക്ക് മരണം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനു പുറമെ 10.50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിരുന്നു. വിചാരണ വേളയിൽ 'അങ്കിൾ' എന്ന് വിളിക്കുന്ന പ്രതിയെ അയാൾക്ക് വയസാകുന്നത് വരെ ജയിലിലടയ്ക്കണമെന്ന് പെൺകുട്ടി ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു. ഈ അഭ്യർത്ഥന പൂർണ്ണമായി മാനിച്ചാണ് ജഡ്ജി വിധിന്യായത്തോടൊപ്പം ഈ കുറിപ്പും രേഖപ്പെടുത്തിയത്.

 

''പ്രിയപ്പെട്ട മോളെ, നിന്നെ കോടതി കേട്ടു. നീ അങ്കിൾ എന്ന് വിളിക്കുന്നയാളെ അയാൾക്ക് വയസ്സാകുന്നത് വരെ ജയിലിലിടാനാണ് നീ കോടതിയോട് പറഞ്ഞത്. കോടതി നിന്റെ ആവശ്യം അംഗീകരിച്ച് അതിനുള്ള മറുപടി നൽകിയിരിക്കുകയാണ്. നീ അങ്കിൾ എന്ന് വിളിക്കുന്നയാളെ ജീവിതകാലം മുഴുവൻ തടങ്കലിലടയ്ക്കാൻ കോടതി ഇന്ന് ഉത്തരവിട്ടിരിക്കുകയാണ്. അയാൾക്ക് ഇനി സ്വതന്ത്രമായി വിഹരിക്കാനാകില്ല. ഇനിയുള്ള കാലം അയാൾ തടവിലായിരിക്കും. ആ കൂട്ടിൽ കിടന്ന് അയാൾ വയസ്സാകും.

ആ കൂട്ടിൽകിടന്ന് തന്നെ അയാൾ മരിക്കും. അയാൾക്ക് ഇനി നിന്നെയോ നിന്റെ സഹോദരിയെയോ മറ്റുകുട്ടികളെയോ ഉപദ്രവിക്കാൻ കഴിയില്ല. ഈ കോടതി കണ്ടതിൽ ഏറ്റവും ധൈര്യശാലിയായ പെൺകുട്ടിയാണ് നീ. നീ കോടതിയിൽ വന്ന് നിന്നെ ഉപദ്രവിച്ചയാളെ ചൂണ്ടിക്കാണിച്ച് നൽകി. നീ സത്യം പറഞ്ഞു. അങ്കിൾ എന്ന് വിളിക്കുന്നയാൾ നിന്നോട് ചെയ്തത് വളരെ മോശമായ കാര്യമാണ്.പക്ഷേ, നീ മൗനം പാലിച്ചില്ല. നീ നിന്റെ അമ്മയോട് പറഞ്ഞു. നീ അത് തുറന്നുപറയാനുള്ള ധൈര്യം കാണിച്ചു. അതുകൊണ്ട് അയാൾക്ക് ഇനി ഒരു കുട്ടിയെയും ഉപദ്രവിക്കാനാകില്ല. നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഒരിക്കലും ഈ കോടതിക്ക് കഴിയില്ല.

 

പക്ഷേ, നിന്റെ വാക്കുകൾ കേട്ടുവെന്ന് കോടതിക്ക് ഉറപ്പുനൽകാനാകും. നിന്റെ ആവശ്യം കോടതി കേട്ടു. നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല. അയാൾക്ക് ഇനിയൊരിക്കലും സ്വതന്ത്രമായി വിഹരിക്കാനാകില്ല. മോളെ, ഇനി നീ നിന്റെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകുക. സ്കൂളിൽ പോകണം. അവിടെ കൂട്ടുകാരെയുണ്ടാക്കണം. ചിരിക്കണം. കളിക്കണം. സ്വപ്നം കാണണം. നിന്റെ ധൈര്യം ഈ കോടതി എന്നും ഓർമിക്കും''—ഇതായിരുന്നു ജഡ്ജിയുടെ ഹൃദ്യമായ കുറിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (9 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (11 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (18 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (23 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (25 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (40 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (1 hour ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (1 hour ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (4 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

Malayali Vartha Recommends