മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

ഇറാനു നേരെ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കങ്ങൾക്കിടെ, രാജ്യത്തിന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി രണ്ടുതവണ വ്യോമാക്രമണങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതായി വെളിപ്പെടുത്തൽ. കഴിഞ്ഞ ഫെബ്രുവരി 28ന് അദ്ദേഹത്തിന്റെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട യുഎസ് ആക്രമണത്തിൽ മുജ്തബയ്ക്കും പരുക്കേറ്റിരുന്നു. തുടർന്ന് പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും യുഎസ് ബോംബാക്രമണം ഉണ്ടായെന്നും, അവിടെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയതെന്നും ഒരു ഇറാനിയൻ പുരോഹിതൻ ഖത്തറിലെ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗമായ ആയത്തുല്ല മൊഹ്സിൻ ഹൈദരി അലേകാസിർ ‘അൽ അറബി’ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഫെബ്രുവരിയിലെ ആക്രമണത്തിനു ശേഷം ഇറാനിലെ മൂന്നു പ്രധാന ആശുപത്രികൾ യുഎസ്-ഇസ്രയേൽ സഖ്യം ലക്ഷ്യമിട്ടിരുന്നു. ഇതിൽ മൂന്നാമത്തെ ആശുപത്രിയിലാണ് മുജ്തബ ഖമനയിയെ പ്രവേശിപ്പിച്ചിരുന്നത്. ഈ കെട്ടിടം തകർന്നപ്പോഴും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിലവിൽ അദ്ദേഹം അതീവ സുരക്ഷിതമായ അജ്ഞാത കേന്ദ്രത്തിൽ ചികിത്സയിലാണെന്നും ആയത്തുല്ല മൊഹ്സിൻ ഹൈദരി അലേകാസിൻ പറഞ്ഞു.
മാർച്ച് 8ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ താൻ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെടുമെന്ന കാര്യം മുജ്തബ ഖമനയിക്ക് അറിയില്ലായിരുന്നുവെന്ന് അലേകാസിർ പറഞ്ഞു. എന്നാൽ രാജ്യത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം നിയമപരമായും മതപരമായും ബാധ്യസ്ഥനാവുകയായിരുന്നു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെർട്സിന്റെ കോം സെക്രട്ടേറിയറ്റും യുഎസ്-ഇസ്രയേൽ സഖ്യം ബോംബിട്ട് തകർത്തിരുന്നു. മുജ്തബ ഖമനയി പൂർണ ആരോഗ്യവാനാണെന്ന് സ്ഥിരീകരണം ലഭിച്ച ശേഷമാണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്. വോട്ടെടുപ്പിൽ പങ്കെടുത്ത 59 അംഗങ്ങളിൽ 50 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതെന്നും അലേകാസിർ പറഞ്ഞു.
https://www.facebook.com/Malayalivartha



























