വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം .മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്...
പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള കടുത്ത വൈരാഗ്യത്തില്‍ റിസോര്‍ട്ട് റിസപ്ഷനിസ്റ്റ് ട്രെയിനിയായ ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം കുളത്തൂപ്പുഴ ദിന്‍ഷാ മന്‍സിലില്‍ ഷാജഹാന്റെയും ഷീജ ബീവിയുടെയും ഏകമകള്‍ ദിന്‍ഷയാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദിന്‍ഷയുടെ സുഹൃത്തും കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയില്‍ സ്വദേശിയുമായ ജിത്തുവിനെ (28) കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രണയ നൈരാശ്യത്ത തുടര്‍ന്നാണ് കൊലപാതകം എന്നാണ് പുറത്തുവരുന്ന വിവരം.ഇഷ്ടമല്ലെന്ന് തുറന്നുപറയുന്ന പെൺകുട്ടികളെ കുത്തിവീഴ്ത്തുന്ന വികലമായ 'പ്രണയപ്പക'യുടെ ഒടുവിലത്തെ ഇരയായി കോഴഞ്ചേരിയിലെ ഇരുപതുകാരി ദിൻഷയും. പത്തനംതിട്ട കോഴഞ്ചേരി 'മാരാമണ്‍ ഇന്‍' റിസോര്‍ട്ടില്‍ വെച്ച് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.20-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വെറും 17 ദിവസം മുമ്പാണ് ദിന്‍ഷ ഈ റിസോര്‍ട്ടില്‍ ജോലിക്ക് പ്രവേശിച്ചത്. ഈ റിസോർട്ടിൽ ജോലിക്ക് വരുന്നതിന് മുൻപ് കോഴഞ്ചേരിയിലെ മറ്റൊരു ഹോട്ടലില്‍ ദിന്‍ഷ ജോലി ചെയ്യുമ്പോഴാണ് ജിത്തുവുമായി പരിചയപ്പെടുന്നതും അത് പിന്നീട് പ്രണയത്തിലാകുന്നതും.
ജിത്തു ഓപ്പറേഷന്‍സ് മാനേജറായി ജോലി ചെയ്തിരുന്ന ആ ഹോട്ടലില്‍ ഒമ്പത് മാസം മുന്‍പ് ദിന്‍ഷ പഠന ആവശ്യത്തിനായി എത്തിയപ്പോഴായിരുന്നു ഇരുവരുടെയും ആദ്യ പരിചയം.ഇയാൾ ജോലി ചെയ്തിരുന്ന ഹോട്ടലിനോടു ചേർന്ന് ദിൻഷ ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയതോടെയാണു പരിചയത്തിന്റെ തുടക്കം.ഈ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ക്കും ഈ പ്രണയബന്ധത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു.ദിൻഷ ഉപയോഗിക്കുന്ന ഫോണിലെ സിം ജിത്തു വാങ്ങി നൽകിയതായിരുന്നു. പിന്നീടു ദിൻഷയ്ക്കു മാരാമൺ റിസോർട്ടിൽ ജോലി ലഭിക്കുകയും താമസം സ്റ്റാഫ് ക്വാർട്ടേഴ്സിലേക്കു മാറ്റുകയും ചെയ്തു.
ദിൻഷ ഫോണിൽനിന്നു മറ്റാർക്കോ അയച്ച സന്ദേശങ്ങളെക്കുറിച്ചുള്ള വാക്കുതർക്കമാണു കൊലപാതകത്തിനു കാരണമെന്നു ജിത്തു പറഞ്ഞതായി പൊലീസ് അറിയിച്ചു.എന്നാൽ അതിനു മുൻപേ പെൺകുട്ടി ഈ ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു . അതിനുള്ള കാരണം ജിത്തുവിനെ കഞ്ചാവ് കേസില്‍ ആറന്‍മുള പോലീസ് പിടികൂടാനിടയായി. ഇതോടെയാണ് പ്രണയബന്ധത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറാന്‍ ദിന്‍ഷ തീരുമാനിച്ചത്. എന്നാല്‍ ബന്ധം തുടരണമെന്ന് ജിത്തു നിരന്തരം ആവശ്യപ്പെട്ടെങ്കിലും ദിന്‍ഷ അതിന് തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ മുന്‍പും പലതവണ ശക്തമായ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേ, ദിന്‍ഷയ്ക്ക് മറ്റു ചിലരുമായി ബന്ധമുണ്ടെന്ന് ജിത്തു സംശയിക്കാനും തുടങ്ങി.
ഇത് ഇരുവര്‍ക്കുമിടയില്‍ നിരന്തരം കടുത്ത തര്‍ക്കങ്ങള്‍ക്ക് കാരണമായി. പലപ്പോഴും ദിന്‍ഷയുടെ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധപൂര്‍വ്വം വാങ്ങി പരിശോധിച്ച് ജിത്തു തര്‍ക്കമുണ്ടാക്കിയിരുന്നതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.സംഭവത്തിന് രണ്ടു ദിവസം മുന്‍പും ഇരുവരും തമ്മില്‍ ഇതേ വിഷയത്തില്‍ കടുത്ത തര്‍ക്കമുണ്ടായിരുന്നു. പ്രണയത്തില്‍ നിന്ന് ദിന്‍ഷ പൂര്‍ണ്ണമായും പിന്മാറിയതോടെ പ്രതിയുടെ മനസ്സില്‍ കടുത്ത പകയായി മാറുകയായിരുന്നു. തുടര്‍ന്ന് ഏതുവിധേനയും യുവതിയെ വധിക്കണമെന്ന ഉറച്ച തീരുമാനത്തില്‍ ജിത്തു എത്തിച്ചേര്‍ന്നു. ഏറെ നാളത്തെ കൃത്യമായ പ്ലാനിംഗിനൊടുവില്‍ ദിന്‍ഷയെ വധിക്കാനായി ഓണ്‍ലൈന്‍ വഴി പ്രത്യേകം മൂര്‍ച്ചയുള്ള കത്തി വരുത്തിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്.
കൃത്യമായ കൊലപാതക ആസൂത്രണത്തോടെയാണ് പ്രതി റിസോര്‍ട്ടിലെത്തിയത്.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ദിന്‍ഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കസ്റ്റഡിയിലുള്ള ജിത്തുവിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും പോലീസ് വ്യക്തമാക്കി.പ്രതിയെ പോലീസ് പ്രാഥമികമായി ചോദ്യം ചെയ്തതേയുള്ളൂ. പ്രതി പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാൽ സാവധാനം ചോദ്യം ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് പോലീസ്.
ഒരു പെൺകുട്ടിയുടെ 'നോ' എന്ന വാക്കിനെ ഉൾക്കൊള്ളാനുള്ള മാനസിക വളർച്ചയില്ലായ്മയുമാണ് ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. പ്രണയത്തിന്റെ പേരിൽ നടത്തുന്ന ഇത്തരത്തിലുള്ള മൃഗീയ കൃത്യങ്ങൾക്കെതിരെ സമൂഹം ശക്തമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ചെറുപ്പത്തിൽ തന്നെ ദാരുണമായി പൊലിഞ്ഞുപോയ ദിൻഷയുടെ വിയോഗത്തിൽ കണ്ണീരിലാണ് കുടുംബവും സുഹൃത്തുക്കളും. ഒരു അരുംകൊലയെ നോർമലൈസ് ചെയ്യരുത്.
https://www.facebook.com/Malayalivartha


























