സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

റോഡരികുകളിലും പൊതുസ്ഥലങ്ങളിലും അനുമതിയില്ലാതെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി തിരുവനന്തപുരം നഗരസഭ രംഗത്ത് എത്തിയിരിക്കുന്നു.നഗരത്തിലെ അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടിയില്‍ കേരള പൊലീസിനും പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ. 44-ാമത് കേരള പൊലീസ് ഗെയിംസ് ആന്‍ഡ് അത്ലറ്റിക്‌സ് മീറ്റിന്റെ പ്രചാരണത്തിനായി അനുമതിയില്ലാതെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തിയത്.
പി.എം.ജി, വഴുതക്കാട് എന്നിവിടങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്.സെപ്റ്റംബര്‍ 15ന് നഗരസഭാ സെക്രട്ടറി ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. നഗരത്തില്‍ സ്ഥാപിച്ച മൂന്ന് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും പിഴ ഏഴ് ദിവസത്തിനകം അടയ്‌ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കേരള ഹൈക്കോടതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. പിഴ നോട്ടീസ് പരിപാടിയുടെ സംഘാടകര്‍ക്ക് കൈമാറി തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടികളും പൊതുസ്ഥലങ്ങളിലെ മറ്റ് ക്രമീകരണങ്ങളും നഗരസഭയുടെ നേതൃത്വത്തില്‍ തുടരുകയാണ്. നിയമലംഘനങ്ങളില്‍ നടപടി സ്വീകരിക്കുന്നതിനൊപ്പം വലിയ ജനപങ്കാളിത്തമുള്ളകായിക പരിപാടികളില്‍ കാണികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളും നഗരസഭ നടത്തിയിട്ടുണ്ട്.നഗരസഭാ സ്‌ക്വാഡ് സെപ്റ്റംബര്‍ 9-ന് നടത്തിയ പരിശോധനയിലാണ് പോലീസിന്റെ പരസ്യ ബോർഡുകൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് കണ്ടത് .
ടന്‍ തന്നെ സ്‌ക്വാഡ് ഇവയെല്ലാം എടുത്തു മാറ്റുകയായിരുന്നു. കേരള മുന്‍സിപ്പല്‍ നിയമത്തിലെ 367, 369 വകുപ്പുകള്‍ പ്രകാരവും, 1999-ലെ പൊതു തെരുവുകളില്‍ കമാനങ്ങളും പരസ്യ ബോര്‍ഡുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരവുമാണ് 15000 പിഴ ചുമത്തുന്നത്.പോലീസ് നിയമം പാലിക്കുകയാണെങ്കിൽ ബന്ധപ്പെട്ടവർ ഈ തുക നഗരസഭയിൽ അടയ്‌ക്കേണ്ടി നടക്കേണ്ടി വരും
https://www.facebook.com/Malayalivartha


























