ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം

കോതമംഗലത്ത് വീട്ടമ്മ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ . കുത്തുകുഴി സ്വദേശി കുഞ്ഞമ്മ എന്ന 61കാരിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഭർത്താവ് കുര്യാക്കോസിനെ (65) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതക സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് ഫോണിൽ വിവരമറിയിച്ചത്. മകൻ അയൽവാസികളെ വിവരമറിയിച്ചു. അയൽവാസികൾ പൊലീസിനെ അറിയിച്ചു .
കുര്യാക്കോസ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. ഇരുവരും തമ്മിൽ ഇടക്കിടക്ക് വഴക്കുണ്ടാകാറുള്ളതായി അയൽവാസികൾ വെളിപ്പെടുത്തി.
വിവരമറിഞ്ഞ് പൊലിസ് വീട്ടിലെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലാരുന്നു മൃതദേഹം കിടന്നിരുന്നത് . ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി . കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നില്ല. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha

























